ഇപ്പോഴും ക്രിസ്ത്യാനി തന്നെ, ഗുരുവായൂരമ്പലത്തില്‍ വെച്ച് വിവാഹം ചെയ്തത് ഈ കാരണം കൊണ്ട്, ചൊറിയേണ്ടവരുടെയെല്ലാം ചൊറിച്ചില്‍ ഞങ്ങള്‍ മാറ്റിത്തരാം, പൊന്നുവും ഷെബിനും പറയുന്നു

2167

സോഷ്യല്‍മീഡിയ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബമായിരുന്നു ‘ഉപ്പും മുളകും’ ഫാമിലി. നാല് മക്കളുടേയും അച്ഛന്റെയും അമ്മയുടേയും വിശേഷങ്ങളായിരുന്നു ഈ യൂട്യൂബ് ചാനലിന്റെ ഹൈലൈറ്റ്. ഇതിനിടെ ഈ കുടുംബത്തില്‍ സംഭവിച്ചത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു.

കുടുംബത്തിലെ മൂത്തമകളായ പൊന്നു എന്ന അഞ്ജന വിവാഹം നിശ്ചയം കഴിഞ്ഞശേഷം ഒളിച്ചോടിയതായിരുന്നു ആ വാര്‍ത്ത. സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഈ സംഭവത്തില്‍ കുടുംബം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

Advertisements

അഞ്ജന, ഷെബിന്‍ എന്ന അവളുടെ സുഹൃത്തിന്റെ കൂടെ ഒളിച്ചോടിയെന്നും വിവാഹം നിശ്ചയം കഴിഞ്ഞ പയ്യനേയും തങ്ങളേയും ചതിച്ചാണ് പൊന്നു വിവാഹിതയായത് എന്നുമാണ് കുടുംബം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ വിശേഷങ്ങളുമായി പൊന്നുവും രംഗത്തെത്തിയിരുന്നു.

Also Read: ജീവിക്കാൻ തന്നെ താൽപര്യം ഇല്ലാതായി, പെട്ടെന്ന് മ രി ക്കാ ൻ എന്താണ് മാർഗം എന്നാലോചിച്ചു: നടി സ്വാസിക പറഞ്ഞത് കേട്ട് ഞെട്ടി ആരാധകർ

വിവാഹത്തിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞ് പൊന്നു സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നു. അന്ന് ദേഷ്യമൊക്കെ മറന്ന് സന്തോഷത്തോടെയാണ് പൊന്നുവിനെയും ഭര്‍ത്താവിനെയും മാതാപിതാക്കള്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെ വന്‍ ട്രോളുകളും വിമര്‍ശനങ്ങളുമാണ് ഉപ്പും മുളകും ഫാമിലിക്ക് നേരെ ഉണ്ടായത്.

ഇപ്പോഴിതാ തങ്ങള്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ച് സംസാരിക്കുന്ന പൊന്നുവിന്റെയും ഷെബിന്റെയും വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.തങ്ങള്‍ യൂട്യൂബ് കമന്റ് ബോക്‌സുകള്‍ ഓഫ് ചെയ്തിരിക്കുകയാണെന്നും ചിലര്‍ പൈസ കൊടുത്ത് തങ്ങളെ ചീത്ത വിളിപ്പിക്കുകയാണെന്നും പൊന്നുവും ഷെബിനും പറയുന്നു.

Also Read: പൃഥ്വിയുടെ വിവാഹവാര്‍ത്ത ആരാധികമാരെ വേദനിപ്പിച്ചിരുന്നു, ശരിക്കുമുള്ള പൃഥ്വിരാജിനെ ആര്‍ക്കും അറിയില്ല, എനിക്കു മാത്രമേ അറിയൂ, വെളിപ്പെടുത്തലുമായി സുപ്രിയ മേനോന്‍

ഇനിമുതല്‍ തങ്ങള്‍ ഇതുവരെ പങ്കുവെച്ച വീഡിയോകളില്‍ കമന്റ് ചെയ്യാനാവില്ല. പലരും ഫേക്ക് അക്കൗണ്ടുകളിലൂടെയാണ് ആക്രമണം. വീഡിയോകള്‍ പങ്കുവെക്കുന്നത് തങ്ങള്‍ ഇനിയും തുടരുമെന്നും തെറി വിളിക്കേണ്ടവര്‍ക്ക് വാട്‌സാപ്പിലും ടെലിഗ്രാമിലും അക്കൗണ്ടുകള്‍ തുടങ്ങി അവസരം നല്‍കുന്നതായിരിക്കുമെന്നും ചൊറിയേണ്ടവരുടെയെല്ലാം ചൊറിച്ചില്‍ തങ്ങള്‍ മാറ്റിക്കൊടുക്കുമെന്നും പൊന്നുവും ഷെബിനും പറയുന്നു.

താന്‍ ഇപ്പോഴും ക്രിസ്ത്യാനി തന്നെയാണെന്നും വിവാഹം കഴിച്ചുവെന്ന് കരുതി മതം മാറിയിട്ടില്ലെന്നും ഗുരുവായൂരമ്പലത്തില്‍ വെച്ച് വിവാഹം കഴിച്ചത് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയാണെന്നും പൊന്നു പറയുന്നു.

Advertisement