ആരെയും തലയില്‍ എടുത്ത് വെക്കരുത്, എത്ര പ്രിയപ്പെട്ടവരാണെങ്കിലും അകലം പാലിക്കണം, ആ സംഭവത്തിന് ശേഷം ഞാന്‍ എല്ലാം പഠിച്ചു, മനസ്സുതുറന്ന് അന്‍ഷിത

833

കൂടെവിടെ എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അന്‍ഷിത. പ്രമുഖ മോഡലും നടിയുമായ അന്‍ഷിത സൂര്യ എന്ന കഥാപാത്രത്തെയാണ് സീരിയലില്‍ അവതരിപ്പിക്കുന്നത്. അഞ്ചി എന്നാണ് ഇഷ്ടമുള്ളവര്‍ അന്‍ഷിതയെ വിളിക്കുന്നത്.

Advertisements

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അന്‍ഷിത. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടാറുള്ളത്. അതേ സമയം ഇതോടൊപ്പം തന്നെ ഒരു തമിഴ് പരമ്പരയിലും താരം അഭിനയിച്ച് തുടങ്ങിയിരുന്നു. അന്‍ഷിതയുടെ ആദ്യത്തെ തമിഴ് സീരിയല്‍ ആണ് ഇത്.

Also Read: ഇപ്പോഴും ക്രിസ്ത്യാനി തന്നെ, ഗുരുവായൂരമ്പലത്തില്‍ വെച്ച് വിവാഹം ചെയ്തത് ഈ കാരണം കൊണ്ട്, ചൊറിയേണ്ടവരുടെയെല്ലാം ചൊറിച്ചില്‍ ഞങ്ങള്‍ മാറ്റിത്തരാം, പൊന്നുവും ഷെബിനും പറയുന്നു

ചെല്ലമ്മ എന്നാണ് ഈ പരമ്പരയുടെ പേര്. നടി ഈ പരമ്പരയില്‍ അഭിനയിക്കുന്നതിനിടെ ഷൂട്ടിംഗ് സെറ്റില്‍ ചില പ്രശ്‌നങ്ങള്‍ നടന്നിരുന്നു. പരമ്പരയില്‍ നായകനായി അന്‍ഷിതയ്ക്ക് ഒപ്പം അഭിനയിക്കുന്ന നടന്‍ അര്‍ണവിന്റെ ഭാര്യ നടിക്കു നേരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തുക ആയിരുന്നു. തന്റെ ഭര്‍ത്താവുമായി അന്‍ഷിത പ്രണയത്തില്‍ ആണെന്നായിരുന്നു ഇവര്‍ പറഞ്ഞത്.

എ്ല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ട് പോവുകയാണ് അന്‍ഷി. ഇപ്പോഴിതാ തനിക്ക് ഇന്‍ഡസ്ട്രിയില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അന്‍ഷിത. തന്റെ അമ്മ കാരണമാണ് അഭിനയത്തിലേക്ക് എത്തിയതെന്നും എപ്പോഴഉം ക്യാമറയ്ക്ക് മുന്നിലേക്ക് വരാന്‍ തനിക്ക് ഇഷ്ടമായിരുന്നുവെന്നും അന്‍ഷിത പറയുന്നു.

Also Read: ജീവിക്കാൻ തന്നെ താൽപര്യം ഇല്ലാതായി, പെട്ടെന്ന് മ രി ക്കാ ൻ എന്താണ് മാർഗം എന്നാലോചിച്ചു: നടി സ്വാസിക പറഞ്ഞത് കേട്ട് ഞെട്ടി ആരാധകർ

ഈ ഫീല്‍ഡില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അതൊക്കെ താന്‍ ഒരിക്കലും മറക്കാതെ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും തന്റെ ജീവിതത്തില്‍ അതൊരു പാഠമാണെന്നും ആ സംഭവത്തിന് ശേഷം ആളുകളെ ഒക്കെ എത്ര അകലത്തില്‍ നിര്‍ത്തണമെന്ന് താന്‍ പഠിച്ചുവെന്നും അന്‍ഷിത പറയുന്നു.

Advertisement