ഞാൻ ചെയ്യേണ്ടിയിരുന്ന വേഷമാണ് ആ സിനിമയിൽ ഐശ്വര്യ റായ് ചെയ്തത്, സംവിധായകൻ ആദ്യം വിളിച്ചത് എന്നെ പക്ഷേ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തി മഞ്ജു വാര്യർ

781

മലയാളികളുടെ പ്രിയപ്പെട്ട ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. മോഹൻ സംവിധാനം ചെയ്ത് സുരേഷ്ഗോപിയും മുരളിയും ഗൗതമിയും പ്രധാന വേഷത്തിൽ എത്തിയ 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്താണ് മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് എത്തിയത്.

പിന്നീട് മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത താരമായി മഞ്ജു വാര്യർ മാറുക ആയിരുന്നു. സാക്ഷ്യത്തിന് പിന്നാലെ ലോഹിതദാസ് സുന്ദർദാസ് കൂട്ടികെട്ടിൽ ഇറങ്ങിയ സല്ലാപം എന്ന ക്ലാസിക് സിനിമയിലൂടെ ദിലീപിന്റെ നായികയായി മഞ്്ജു വാര്യർ അരങ്ങേറി.പിന്നീട് മികച്ച നിരവധി സിനിമകളിൽ അഭിനയിച്ച മഞ്ജുവിന്റെ ജിവിതം സംഭവ ബഹുലമായിട്ടാണ് കടന്നു പോയത്.

Advertisements

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ നടൻ ദിലീപുമായുള്ള പ്രണയ വിവാഹം പിന്നീടുള്ള അഭിനയ ജീവിതത്തിൽ നിന്നുള്ള വനവാസവും വിവാഹ മോചനവും മടങ്ങി വരവും എല്ലാം അടങ്ങിയ മഞ്ജുവിന്റെ ജീവിതം മലയാളികൾക്ക് വളരെ സുപരിചിത മായിട്ടുള്ള ഒന്നു തന്നെയാണ്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഒരു കുടുംബിനിയായി ഒതുങ്ങിയ മഞ്ജു വാര്യർ മകൾ മീനാക്ഷിക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുക ആയിരുന്നു.

Also Read
എപ്പോഴും ക്ഷീണവും വിറയലും, അസുഖം അറിയാതെ ചികിത്സ തേടിയത് ഒന്നരവര്‍ഷക്കാലം, ഒടുവില്‍ സംഭവിച്ചത് ഇതായിരുന്നു, തുറന്നുപറഞ്ഞ് നടന്‍ കിഷോര്‍

പിന്നീട് ദിലീപുമായുള്ള ജീവിതം അവസാനിച്ച് വിവാഹ മോചനം നേടിയ നടി വീണ്ടും സിനിമയിൽ സജീവമാവുക ആയിരുന്നു. അതേ സമയം വിവാഹ മോചനം നേടിയപ്പോൾ മകൾ മീനാക്ഷി മഞ്ജുവിന് ഒപ്പം നിൽക്കാതെ ദിലീപിന് ഒപ്പം പോവുക ആയിരുന്നു. അതേ സമയം സമയം സിനിമയിൽ തന്നെ ശ്രദ്ധ കേന്ദിരീകരിച്ച മഞ്ജു ഇപ്പോൾ മലയാളവും കടന്ന് തമിഴകത്തും തിളങ്ങുകയാണ്.

ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ നടത്തിയ വെളിപ്പെടുത്തലുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

അസുരൻ എന്ന ചിത്രത്തിന് മുൻപ് തനിക്ക് തമിഴ് സിനിമകളിൽ നിന്ന് അവസരം വന്നിരുന്നു എന്ന് നടി പറയുന്നു. മലയാളത്തിൽ തുടർച്ചയായി സിനിമകൾ ചെയ്ത് കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഡേറ്റിന്റെ പ്രശ്‌നവും മറ്റ് പല കാരണങ്ങൾ കൊണ്ടും തമിഴ് സിനിമയിൽ അഭിനയിക്കാൻ സാധിച്ചില്ല.

അങ്ങനെ നഷ്ടപ്പെട്ടവയിൽ ഒന്നാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രം. ഞാൻ ചെയ്യേണ്ടിയിരുന്ന വേഷമാണ് ഐശ്വര്യ റായ് ചെയ്തത്. എന്നെയായിരുന്നു സംവിധായകൻ രാജീവ് മേനോൻ ആദ്യം സമീപിച്ചിരുന്നത് എന്നും മഞ്ജു വാര്യർ വെളിപ്പെടുത്തുന്നു.

Also Read
അതീവ ഗ്ലാമറസ് വേഷത്തില്‍ അഹാന, ബീച്ചിലെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Advertisement