എപ്പോഴും ക്ഷീണവും വിറയലും, അസുഖം അറിയാതെ ചികിത്സ തേടിയത് ഒന്നരവര്‍ഷക്കാലം, ഒടുവില്‍ സംഭവിച്ചത് ഇതായിരുന്നു, തുറന്നുപറഞ്ഞ് നടന്‍ കിഷോര്‍

508

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കിഷോര്‍. മലയാള ടെലിവിഷന്‍ രംഗത്ത് സജീവമായ കിഷോര്‍ നടനായും വില്ലനായും പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ കിഷോറിന് കഴിഞ്ഞിട്ടുണ്ട്.

Advertisements

മിക്കപ്പോഴും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് താരം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ നല്ലൊരു സ്വഭാവ നടനായി തിളങ്ങുകയാണ് താരം. എഷ്യാനെറ്റിലെ സസ്‌നേഹം സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Also Read: വീട്ടില്‍ പൂജകളും മന്ത്രവാദവും നടത്തി അമ്മയുടെ ആത്മാവുമായി സംസാരിക്കാന്‍ ശ്രമിക്കുന്നു, ആരെങ്കിലും കനകയെ രക്ഷിച്ച് പഴയ ജീവിതത്തിലേക്ക് കൊണ്ടുവരൂ, അഭ്യര്‍ത്ഥനയുമായി നടി

ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ നേരിട്ട അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ച് മനസ്സുതുറക്കുകയാണ് താരം. അഭിനയത്തില്‍ നിന്നും താന്‍ ചെറിയൊരു ഇടവേള എടുത്തിരുന്നുവെന്നും താന്‍ ക്ഷീണിതനായിരുന്നുവെന്നും ശാരീരിക പ്രശ്‌നങ്ങള്‍ കാരണം നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും കിഷോര്‍ പറയുന്നു.

തനിക്ക് പലപ്പോഴും ക്ഷീണവും ശരീരമാകെ വിറയലുമായിരുന്നു. ഒത്തിരി ചികിത്സകള്‍ നടത്തിയിരുന്നുവെന്നും ഒന്നരവര്‍ഷക്കാലം ആശുപത്രിയില്‍ തന്നെയായിരുന്നുവെന്നും എന്താണ് അസുഖമെന്ന് കണ്ടുപിടിക്കാന്‍ കുറേക്കാലം കഴിഞ്ഞില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: അപ്പന്റെ ജീവനെടുക്കാൻ സമ്മതം മൂളിയ മകനാണ് ഞാൻ; അപ്പൻ ഇല്ലാതായതോടെ അനാഥൻ ആയപ്പോലെയാണെന്ന് ടിനി ടോം

ഫ്‌ളേവേഴ്‌സിലെ ഒരു കോടിയില്‍ പങ്കെടുക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. തന്റെ ഭാര്യയ്ക്ക് തന്നെ കല്യാണം കഴിക്കണമെന്ന് ഒത്തികി ആഗ്രഹമുണ്ടായിരുന്നുവെന്നും സരിതയ്ക്ക് തന്റെ അച്ഛന്റെ മരുമകളാവണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement