അതീവ ഗ്ലാമറസ് വേഷത്തില്‍ അഹാന, ബീച്ചിലെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

337

നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

Advertisements

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Also Read: വീട്ടില്‍ പൂജകളും മന്ത്രവാദവും നടത്തി അമ്മയുടെ ആത്മാവുമായി സംസാരിക്കാന്‍ ശ്രമിക്കുന്നു, ആരെങ്കിലും കനകയെ രക്ഷിച്ച് പഴയ ജീവിതത്തിലേക്ക് കൊണ്ടുവരൂ, അഭ്യര്‍ത്ഥനയുമായി നടി

അഹാനയുടെ പുതിയ ചിത്രം ‘അടി’ അണിയറയില്‍ ഒരുങ്ങുകയാണ്. അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

പലതും വൈറലാവാറുമുണ്ട്. ഇപ്പോഴിതാ അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഗോവന്‍ ട്രിപ്പിന്റെ ചി്ത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അതീവഗ്ലാമറസായ വേഷത്തില്‍ ബീച്ചിലെ സായാഹ്നം ആസ്വദിക്കുന്ന അഹാനയുടെ ചിത്രങ്ങളാണിവ.

Also Read: ഇതില്‍പ്പരം എന്തുവേണം, ഒത്തിരി സന്തോഷം, പുതിയ കഫേയില്‍ മമ്മൂക്ക അതിഥിയായി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നമിത പ്രമോദ്

ചിത്രങ്ങളെല്ലാം ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് അഹാന പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. വളരെ സുന്ദരിയായിരിക്കുന്നുവെന്നാണ് കൂടുതല്‍ പേരും കമന്റ് ചെയ്തത്. എന്നാല്‍ താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവരുമുണ്ട്.

Advertisement