‘നല്ല മേക്കപ്പ് നമ്മുടെ സൗന്ദര്യം വർധിപ്പിക്കും’; വിശേഷ ദിനത്തിൽ എന്നെ സുന്ദരിയാക്കിയവർക്ക് നന്ദി! വിവാഹദിനത്തിലെ ചിത്രങ്ങളുമായി ജിസ്മി

185

ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ജിസ്മി. സ്‌ക്രീനിൽ പ്രേക്ഷകർക്ക് മുന്നിൽ വില്ലത്തിയായി എത്തുകയാണെങ്കിലും ജിസ്മിയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ആരാധകർക്ക്.

അതുകൊണ്ടാണ് മഞ്ഞിൽ വിരിഞ്ഞ പൂവിലെ സോനയ്ക്കും കാർത്തികദീപത്തിലെ വിജിതയ്ക്കുമൊക്കെ മികച്ച സ്വീകാര്യത ലഭിച്ചതും. സീരിയലെന്നാൽ ഒരു കുടുംബം ആണെന്നും തങ്ങളെല്ലാം അതുപോലെയാണ് കഴിയുന്നതെന്നും ജിസ്മി പറഞ്ഞിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവിൽ നിന്നും മാറുന്നതിനെക്കുറിച്ച് താൻ ആലോചിച്ചിട്ടേയില്ലെന്നും താരം മുൻപ് പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ ജിസ്മി വിവാഹിതയായിരിക്കുകയാണ്. സോഷ്യൽമീഡിയയിൽ സജീവമായ ജിസ്മി ചിത്രങ്ങളും പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ്. അടുത്തിടെയായിരുന്നു ജിസ്മി പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. അന്ന് തന്നെ വിവാഹ ചിത്രങ്ങൾ വൈറലായിരുന്നു. ഇത് ശരിക്കും സർപ്രൈസായല്ലോ എന്നായിരുന്നു വിവാഹചിത്രങ്ങൾ കണ്ടവർ പ്രതികരിച്ചത്. വിവാഹദിവസത്തെ കൂടുതൽ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ഇപ്പോൾ ജിസ്മി.

ALSO READ- ഡോക്ടർ അരികിലേക്ക് വന്നു; പിറകിൽക്കൂടി മോശമായി സ്പർശിച്ചു; ഞാൻ മുഖത്തടിച്ചാണ് പ്രതികരിച്ചത്; വെളിപ്പെടുത്തി ഷക്കീല

‘മേക്കപ്പ് ഇല്ലാതെ തന്നെ എല്ലാ സ്ത്രീകളും സുന്ദരിയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ നല്ല മേക്കപ്പ് നമ്മുടെ സൗന്ദര്യം വർധിപ്പിക്കും. വിശേഷ ദിനത്തിൽ എന്നെ സുന്ദരിയാക്കിയവരോട് നന്ദി പറയുന്നു’- എന്നാണ് ഫോട്ടോ പങ്കിട്ട് ജിസ്മി കുറിച്ചത്. താരത്തിന്റെ അഭിപ്രായം ശരിവെക്കുന്ന തരത്തിലുള്ള കമന്റുകളായിരുന്നു ചിത്രങ്ങൾക്ക് താഴെ കാണുന്നതും.

അതേസമയം, വിവാഹ ഫോട്ടോ കണ്ട് ഏതെങ്കിലും പരമ്പരയ്ക്ക് വേണ്ടിയുള്ള ഗെറ്റപ്പാണോയെന്നായിരുന്നു പലരും ആദ്യം ചോദിച്ചത്. എന്നാൽ, പിന്നാലെ വൈഫിനൊപ്പമെന്ന ക്യാപ്ഷനോടെ മിഥുനും വിശേഷങ്ങൾ പങ്കുവെച്ചതോടെയാണ് ജിസ്മിയുടെ ജീവിതത്തിലെ കാര്യമാണെന്ന് ചിലരെങ്കിലും . കൂടാതെ, ആരാധകരെല്ലാം ജിസ്മിക്കും മിഥുനും ആശംസകൾ അറിയിച്ചിരുന്നു.

ALSO READ- ആ ക്ര മിച്ചത് ആരാണ് എന്ന് എനിക്കറിയാം; എനിക്കും പറയാനുണ്ട്; അതന്ന് സംസാരിക്കാം, എല്ലാത്തിനും മറുപടി നൽകുന്ന സമയം ഉടൻ ഉണ്ടാകും

തുടക്കം മുതൽ തന്നെ മിഥുനൊപ്പമുള്ള ചിത്രങ്ങളും സന്തോഷനിമിഷങ്ങളുമെല്ലാം ജിസ്മി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ആഗ്രഹിച്ചത് പോലെയൊരാളെ പങ്കാളിയായി കിട്ടിയതിന്റെ സന്തോഷത്തിലാണ് താനെന്നാണ് ജിസ്മി കുറിച്ചത്. കല്യാണത്തിന് കസവ് സാരി തിരഞ്ഞെടുത്തതിനെക്കുറിച്ചും ജിസ്മി സംസാരിച്ചിരുന്നു.

അഹങ്കാരിയായ നടി എന്ന് പേര് വീണു, പ്രണയം കരിയർ ഇല്ലാതാക്കി, നടി മീരാ ജാസ്മിന് സംഭവിച്ചത് … വീഡിയോ

Advertisement