ഡോക്ടർ അരികിലേക്ക് വന്നു; പിറകിൽക്കൂടി മോശമായി സ്പർശിച്ചു; ഞാൻ മുഖത്തടിച്ചാണ് പ്രതികരിച്ചത്; വെളിപ്പെടുത്തി ഷക്കീല

1188

ഒരു കാലത്ത് മലയാള സിനിമയിൽ സൂപ്പർതാരങ്ങളെക്കാൾ മൂല്യം ഉണ്ടായിരുന്ന നടിയാണ് ഷക്കീല. ബി ഗ്രേഡ് സിനിമകളിൽ കൂടി ആയിരുന്നു ഇക്കിളി നായികയായി ഷക്കീല വൻവിജയങ്ങൾ നേടിയെടുത്തത്. സൂപ്പർതാര സിനിമകൾ അടക്കം പരാജയത്തിലേക്ക് കൂപ്പുകുത്തിയ ഒരു കാലഘട്ടത്തിൽ മലയാള സിനിമയെ രക്ഷപെടുത്തിയത് ഷക്കീല ചിത്രങ്ങൾ ആയിരുന്നു.

വളരെ ചെറുപ്രായത്തിൽ തന്നെ സിനിമയിൽ ഷക്കീല എത്തിയിരു ന്നു. കിന്നാരത്തുമ്പികൾ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചതോടെ ഈണ് നടിയുടെ ജീവിതം മാറിമറിഞ്ഞത്. സിൽക്ക് സ്മിതക്ക് ഒപ്പം തമിഴ് സിനിമയിൽ അഭിനയിച്ചാണ് സിനിമാ ജീവിതം തുടങ്ങിയത്. സിൽക്കിന്റെ അനിയത്തിയായാണ് ഷക്കീല ആ സിനിമയിൽ അഭിനയിച്ചത്.

Advertisements

ഇപ്പോഴിതാ താരം വീണ്ടും മിനിസ്‌ക്രീനിലടക്കം സജീവമാവുകയാണ്. ഫ്ളവേഴ്സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ ഊർമിള എന്ന കഥാപാത്രമായും ഷക്കീല എത്തുന്നുണ്ട്. തമിഴ് ചാനലിൽ ടോക് ഷോയും ഷക്കീല അവതരിപ്പിക്കുന്നുണ്ട്.

അതേസമയം, ഷക്കീല തനിക്ക് നേരിട്ട ഒരു ദു ര നുഭവം പങ്കിട്ടിരിക്കുകയാണ ്‌പ്രേക്ഷകരുമായി. ഒരിക്കൽ താൻ അമ്മയെ ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ഡോക്ടറിൽ നിന്നുണ്ടായ മോശം പെരുമാറ്റമാണ് ഷക്കീല വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ- അക്ഷയ്കുമാർ എന്നെ പറ്റിക്കുകയായിരുന്നു; ആരോപണവുമായി ഭാനുപ്രിയയുടെ അനുജത്തി ശാന്തിപ്രിയ

അന്ന് ഡോക്ടർ മരുന്നുകൾ എഴുതിത്തന്നു. എന്താണ് അതിൽ എഴുതിയതെന്ന് തനിക്ക് മനസ്സിലായില്ല. അതേക്കുറിച്ച് ചോദിച്ചപ്പോൾ എന്താണ് സംശയമെന്ന് ചോദിച്ച് മറുവശത്തിരിക്കുന്ന ഡോക്ടർ തനിക്കരികിലേക്ക് വരികയായിരുന്നു എന്ന് ഷക്കീല പറയുന്നു.

‘ഡോക്ടർ പിറകിൽക്കൂടി മോശമായി സ്പർശിച്ചു. ഞാൻ മുഖത്തടിച്ചു. വെറുതെ അടിച്ചതല്ല. നന്നായി അടിച്ചു. ഇന്ന് അതിനുള്ള ശക്തിയുണ്ടോ എന്ന് എനിക്കറിയില്ല. താൻ അടിക്കുന്ന ശബ്ദം കേട്ട് നഴ്‌സ് ഓടി വരികയും തന്നെ പിടിച്ച് മാറ്റുകയും ചെയ്തു.’- എന്നാണ് ഷക്കീല പറയുന്നത്.

അതേസമയം, താരം കുടുംബത്തിന്റെ പട്ടിണി മാറ്റാനായാണ് സ്വന്തം ഇമേജ് പോലും നോക്കാതെ സിനിമകളിൽ അഭിനയിച്ചത്. എന്നാൽ സിനിമകളിൽ നിന്നും ലഭിച്ച സമ്പാദ്യമെല്ലാം നടിക്ക് നഷ്ടപ്പെടുകയാണുണ്ടായത്. കുടുംബത്തിന് വേണ്ടി ജീവിച്ച ഷക്കീലയെ ബന്ധുക്കൾ തന്നെ തള്ളിപ്പറഞ്ഞു.

ALSO READ- ആ ക്ര മിച്ചത് ആരാണ് എന്ന് എനിക്കറിയാം; എനിക്കും പറയാനുണ്ട്; അതന്ന് സംസാരിക്കാം, എല്ലാത്തിനും മറുപടി നൽകുന്ന സമയം ഉടൻ ഉണ്ടാകും

ലക്ഷങ്ങൾ സമ്പാദിച്ച താരം ഇന്ന് വാടക വീട്ടിലാണ് നടി താമസിക്കുന്നത്. 40 വർഷമായി വാടക വീട്ടിലാണ് താൻ താമസിക്കുന്നതെന്ന് ഷക്കീല തുറന്ന് പറഞ്ഞിരുന്നു. തനിക്ക് ദിവസം നാല് ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയ കാലം ഉണ്ടായിരുന്നു. അഭിനയത്തിലൂടെ ഒരുപാട് സമ്പാദിച്ചിട്ടുണ്ട്. പക്ഷെ അത് ചേച്ചി കൊണ്ട് പോയെന്നാണ് ഷക്കീല വെളിപ്പെടുത്തിയത്.

അഹങ്കാരിയായ നടി എന്ന് പേര് വീണു, പ്രണയം കരിയർ ഇല്ലാതാക്കി, നടി മീരാ ജാസ്മിന് സംഭവിച്ചത് … വീഡിയോ

Advertisement