അരമുറി പാന്റിൽ എന്നെ കണ്ടതോടെ ആളുകൾ ചിരിക്കാനും കൂവാനും തുടങ്ങി; എന്റെ പേടി അവരെന്നെ ഒഴിവാക്കുമോ എന്നായിരുന്നു. തുറന്ന് പറഞ്ഞ് ജോജു ജോർജ്ജ്‌

96

ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച് മലയാളത്തിൽ വെന്നിക്കൊടി പാറിട്ടനടനാണ് ജോജു ജോര്ജ്ജ്. മലയാള സിനിമയിൽ അവകാശപ്പൈൻ പാകത്തിൽ യാതൊരു ബന്ധങ്ങളുമില്ലാതെയാണ് ജോജു വന്ന് കയറിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. സെക്കൻഡുകൾ മാത്രം ഉള്ള വേഷങ്ങൾ ചെയാതാണ് മുഴുനീള കഥാപാത്രമാവാൻ താരത്തിന് കഴിഞ്ഞത്.

സിനിമയിൽ വേഷങ്ങൾ അഭിനയിക്കാൻ തുടങ്ങിയപ്പോൾ ജോജുവിനെ തേടിയെത്തിയത് ക്യാരക്ടർ വേഷങ്ങളായിരുന്നു. തുടർന്ന് കാത്തിരിപ്പുകൾക്കൊടുവിൽ നായക വേഷത്തിലേക്ക് ജോജു എത്തിച്ചേർക്കപ്പെട്ടു. മികച്ച് നടനുള്ള സംസ്ഥാന അവാർഡ് വരെ അദ്ദേഹത്തെ തേടിയെത്തി. ഇത്‌കൊണ്ടൊക്കെ തന്നെ കാലം തന്റെ പരിശ്രമത്തിനുള്ള ഫലം നല്കി എന്ന് വിശേഷിപ്പാക്കാനായിരുക്കും ജോജു ആഗ്രഹിക്കുന്നത്.

Advertisements

Also Read
ഭാര്യക്ക് കിടിലൻ പണി കൊടുത്ത് ശ്രീജിത്ത് വിജയ്; ചെരുപ്പ് കയ്യിലെടുത്ത് അഭിനയിക്കാൻ കഴിയില്ലെന്ന് ഭാര്യ

ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ ചില രസകരമായ കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ‘ഞാനൊരു സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് അഭിനയിക്കാൻ പോയിരുന്നു. പോലീസായിട്ടായിരുന്നു അഭിനയിക്കേണ്ടത്. എനിക്ക് ഉയരമുണ്ട്. ഇട്ടിരുന്ന പാന്റിന്റെ അരവണ്ണം കറക്ടായിരുന്നുവെങ്കിലും പാന്റ് മുട്ട് വരെയെ ഇറക്കമുണ്ടായിരുന്നുള്ളൂ. വേറെ പാന്റില്ലെന്നും അവർ പറഞ്ഞു.

എന്ത് ചെയ്യും സിദ്ധീഖ് ലാൽ സാറിന്റെ ഫ്രണ്ട്സ് ആയിരുന്നു ആ സിനിമ. ചിത്രത്തിൽ ജയറാമേട്ടനെ അറസ്റ്റ് ചെയ്യാൻ വരുന്ന പോലീസുകാരൻ ജീപ്പിൽ നിന്നും ഇറങ്ങുന്നില്ല. തല മാത്രം പുറത്തേക്ക് ഇട്ട് നോക്കുകയാണ് ചെയ്യുന്നത്. കാരണം ഡ്രസ് ഇല്ലാത്തത് കാരണം എന്നെ ഒഴിവാക്കരുത് എന്ന് കരുതി ഞാൻ ജീപ്പിന്റെ സൈഡിൽ കാല് വച്ച് തല പുറത്തേക്ക് ഇട്ട് നോക്കുകയായിരുന്നു. ഒരു പോലീസുകാരനും അങ്ങനെ നോക്കിയിട്ടുണ്ടാകില്ല. ആ വേഷത്തിൽ എന്നെ കണ്ടതോടെ ആളുകൾ ചിരിക്കാനും കൂവാനും തുടങ്ങി. ഇതുപോലൊരു അവസ്ഥ ആർക്കും ഉണ്ടായിട്ടുണ്ടാവില്ല.

Also Read
നയൻതാരക്കേ ഹൽവ കൊടുത്തവനാണ് ആര്യ, അപ്പോ പിന്നെ അനുഷ്‌കക്ക് കൊടുക്കാതിരിക്കുമോ; നയൻതാരയെക്കാൾ വയസ്സ് കുറവായിട്ടും അനുഷ്‌കക്ക് മാർക്കറ്റില്ല, വൈറലായി വിവാദ നടൻ ബയിൽവൻ രംഗനാഥന്റെ വാക്കുകൾ

നേരത്തെ ദേശീയ അവാർഡിലും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും പ്രത്യേക പരാമർശവും ഒരു തവണ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ജോജുവിനെ തേടിയെത്തിയിരുന്നു.പുലിമട, തുറമുഖം തുടങ്ങിയ സിനിമകളാണ് ജോജുവിന്റേതായി അണിയറയിലുള്ളത്. നായാട്ട്, തുറമുഖം, മധുരം, ഫ്രീഡം ഫൈറ്റ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് 2021 ൽ ജോജുവിനെ തേടി മികച്ച നടനുള്ള പുരസ്‌കാരം എത്തുന്നത്.

Advertisement