ഭാര്യക്ക് കിടിലൻ പണി കൊടുത്ത് ശ്രീജിത്ത് വിജയ്; ചെരുപ്പ് കയ്യിലെടുത്ത് അഭിനയിക്കാൻ കഴിയില്ലെന്ന് ഭാര്യ

89

രതിനിർവേദം എന്ന സിനിമയിലൂടെ പപ്പുവായി എത്തി മലയാള മനസ്സിൽ കയറിയ നടനാണ് ശ്രീജിത്ത് വിജയൻ. പഠനത്തിന് ശേഷം മോഡലിങ്ങിലേക്ക് പ്രവേശിച്ച താരം ഭീമ ജുവൽസ്, റിലയൻസ് കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ നിരവധി പരസ്യങ്ങളിൽ അഭിനയിച്ചു. തുടർന്ന് സംവിധായകൻ ഫാസിലിന്റെ ലിവിംഗ് ടുഗെതർ എന്ന സിനിമയിലാണ് അഭിനിയിക്കുന്നത്.

വിവാഹിതനായ ശ്രീജിത്ത് ഭാര്യയായ അർച്ചനയുടെ കൂടെ നിരവധി അഭിമുഖങ്ങളിൽ പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ ഭാര്യക്കൊരു കിടിലൻ പ്രാങ്ക് കൊടുത്തിരിക്കുകയാണ് താരം. പരസ്യചിത്രത്തിൽ അഭിനയിക്കണം എന്ന് പറഞ്ഞാണ് ഭാര്യയുമായി ശ്രീജിത്ത് വരുന്നത്. ഭാര്യ ഒരു പ്രശ്‌നക്കാരിയാണെന്ന് ആദ്യമേ പറഞ്ഞ ശ്രീജിത്തിന്റെ വാക്കുകളെ ശരി വെക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള സംഭവങ്ങൾ.

Advertisements

Also Read

Also Read
ഒരാൾക്ക് ഇങ്ങനെ ക്യൂട്ട് ആകാൻ കഴിയുമോ, 17 വയസുള്ള തന്റെ അമ്മയെ കണ്ടതിന്റെ സന്തോഷത്തിൽ ചിപ്പിയുടെ മകൾ അവന്തിക

മെയിൽ അയച്ചത് നോക്കാതിരുന്നതും, യമുന ഗ്രൂപ്പ് എന്താണെന്ന് അന്വേഷിക്കാത്തതും ഞങ്ങളുടെ തെറ്റാണ്. അതുകൊണ്ട് ചെയ്യാം എന്ന് പലതവണ പറഞ്ഞെങ്കിലും, ഓരോന്ന് പറഞ്ഞ് അവതാരകൻ പ്രകോപിപ്പിക്കാൻ തുടങ്ങി. ചെരുപ്പ് മാത്രമല്ല, ബാത്രൂം ക്ലീനറും, ലുങ്കിയുമൊക്കെ വെച്ച് പരസ്യം ചെയ്യാനുണ്ടെന്ന് പറഞ്ഞതോടെ ശ്രീജിത്തും ബഹളമുണ്ടാക്കാൻ തുടങ്ങി. സീൻ കൈവിട്ട് പോകുമെന്ന് കണ്ടതോടെ ഇതൊരു പ്രാങ്കാണെന്ന് അവതാരകൻ പറയുകയായിരുന്നു. അപ്പോഴും താരപത്‌നിയുടെ ദേഷ്യം അടങ്ങുന്നുണ്ടായിരുന്നില്ല. മാത്രമല്ല ഇത് കുറച്ച് നേരം കൂടെ മുന്നോട്ട് പോയിരുന്നെങ്കിൽ ഒരു അടി താൻ പൊട്ടിച്ചേനെ എന്നും താരപത്നി പറയുന്നുണ്ട്.

Advertisement