മോഹന്‍ലാലിനൊപ്പമുള്ള ചിത്രവുമായി ജൂഡ് ആന്തണി ജോസഫ്, പുതിയ സിനിമ ഒരുങ്ങുന്നുവോയെന്ന് ആകാംഷയോടെ ആരാധകര്‍

178

മലയാളി സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ സംവിധായകന്മാരില്‍ ഒരാളാണ് ഇന്ന് ജൂഡ് ആന്തണി ജോസഫ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 2018 കഴിഞ്ഞ ദിവസം തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്.

Advertisements

പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നത്. തന്റെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ജൂഡ് ആന്തണി ജോസഫിപ്പോള്‍. സോഷ്യല്‍മീഡിയയില്‍ മീഡിയയില്‍ ഏറെ സജീവമാണ് ജൂഡ് ഇന്ന്.

Also Read: കാജോൾ എന്റെ ബന്ധുവായി വരുന്ന പേടിയിലാണ് ഞാൻ; കരൺ ജോഹറിന് മറുപടിയുമായി ഷാരുഖ്ഖാൻ

ഇപ്പോഴിതാ ജൂഡ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രമാണ് ജൂഡ് പങ്കുവെച്ചിരിക്കുന്നത്.

മുമ്പും ജൂഡ് മോഹന്‍ലാലിനൊപ്പമുള്ള ഇതേ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരിക്കല്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നും മറ്റൊരിക്കല്‍ ലാലേട്ടനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞുംകൊണ്ടായിരുന്നു ഈ ചിത്രം പങ്കുവെച്ചത്.

Also Read: സിനിമ മേഖലയിൽ നിന്ന് മോശം അനുഭവങ്ങൾ നേരിടേണ്ടി വരാറുണ്ട്; എനിക്ക് അതിന് മുന്നിലോട്ട് വരാൻ പേടിയായിരുന്നു; അഷിക അശോകൻ

ചിത്രം വീണ്ടും വൈറലായിരിക്കുകയാണിപ്പോള്‍. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. ഈ കൂട്ടുകെട്ടില്‍ ഒരു സിനിമ സംഭവിക്കുമോ എന്നാണ് സിനിമാപ്രേമികളെല്ലാം ചോദിക്കുന്നത്.

Advertisement