കടൽത്തീരത്ത് പിറന്നാൾ ആഘോഷിച്ച് അർച്ചന കവി : വൈറലായി ചിത്രങ്ങൾ

86

മലയാളികൾ ഏറെ സുപരിചിതയായ അഭിനേത്രിയാണ് അർച്ചന കവി. ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്.

ജോസ് കവിയുടെയും, റോസമ്മയുടെയും മകളായി ഡൽഹിയിലാണു അർച്ചന ജനിച്ചത്. വളരെ കുറച്ച് സിനിമയാണെങ്കിലും തന്റെ മുഖം മലയാളി മനസ്സിൽ പതിയ്ക്കാൻ അർച്ചനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

Advertisements

ALSO READ

ജീവിച്ചിരിക്കുമ്പോൾ ഒരുപാട് പേർ കൊല്ലുന്നത് കാണാൻ ഭാഗ്യം കിട്ടിയ ആളാണ് താൻ ; പ്രശ്നങ്ങളൊക്കെ വന്നപ്പോൾ ഏറ്റവും കൂടുതൽ സങ്കടകരമായ അവസ്ഥ മീനൂട്ടിയുടെയായിരുന്നു : ദിലീപിന്റേയും കാവ്യയുടേയും വാക്കുകൾ ഇങ്ങനെ!

സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യൽമീഡിയയിൽ അടക്കം സജീവമാണ് താരം. ബ്ലോഗുകൾ, വെബ് സീരിയലുകൾ, പെയിന്റിങ് എന്നിവയിലൂടെയെല്ലാം താരം പ്രേക്ഷകർക്ക് മുൻപിലെത്താറുണ്ട്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരം തന്റെ 32-ാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ”ഹാപ്പി ബർത്ത് ഡേ ടു മീ..” എന്ന ക്യാപ്ഷനോടെ ഒരു കടൽ തീരത്ത് നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചു. മീരാനന്ദൻ, ശ്രിന്ദ തുടങ്ങിയ സഹതാരങ്ങൾ താരത്തിന് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. അർച്ചന വീണ്ടും സിനിമയിൽ സജീവമാവുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

ALSO READ

അച്ഛാ എന്നോട് ക്ഷമിക്കണേ, അച്ഛനാണ് പറഞ്ഞിട്ടാരും വിശ്വസിക്കുന്നില്ല! സീരിയൽ നടി ആരതി സോജന്റെ പോസ്റ്റ് ഇങ്ങനെ

2016 ജനുവരിയിലാണ് അർച്ചനയും അബീഷും വിവാഹിതരായത്. ഇന്ത്യയിൽ തന്നെ പ്രശസ്തനായ സ്റ്റാൻഡപ്പ് കൊമേഡിയനാണ് അബീഷ് മാത്യു. പ്രമുഖ കോമഡി വീഡിയോകൾ പുറത്തിറക്കുന്ന എഐബിയിലെ ഒരേയൊരു മലയാളി സാന്നിധ്യം കൂടിയാണ് അബീഷ്.

അർച്ചനയുടെ യൂ ട്യൂബ് വീഡിയോകളിൽ അബീഷും സ്ഥിരമായി എത്താറുണ്ടായിരുന്നു. അടുത്തിടെയാണ് ഇരുവരും ബന്ധം വേർപെടുത്തിയത്.

 

Advertisement