അമ്മയേയും മകളെയും ഒരേസമയം പ്രണയിച്ച് രണ്ടാനച്ഛൻ ; സ്വത്തും മകളേയും സ്വന്തമാക്കാൻ ഒടുവിൽ ഭാര്യയെ ഇല്ലാതാക്കി : നാടിനെ നടുക്കിയ കഥ ഇങ്ങനെ

272

അമ്മയേയും മകളെയും ഒരേസമയം പ്രണയിച്ച് ഒടുവിൽ അമ്മയെ കൊലപ്പെടുത്തിയതാണ് സംഭവം, ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആണ് പ്രമുഖ മാധ്യമങ്ങളിലൂടെ വാർത്ത പുറത്തുവന്നത്. കർണാടകയിലാണ് ലോകത്തെ മുഴുവൻ ഞെട്ടിച്ച ഈ കൊലപാതകം നടന്നത്.

കർണാടകയിലെ ഹൊസൂരിൽ ആണ് ഈ സംഭവം നടക്കുന്നത്. അമ്മയുടെ പേര് അർച്ചനാ റെഡി, മൂന്ന് വിവാഹം ചെയ്ത അർച്ചനയ്ക്ക് രണ്ട് മക്കളാണുള്ളത്. ആദ്യ വിവാഹബന്ധം പത്ത് വർഷം മുൻപാണ് വേർപെടുത്തിയത്. അതിനു ശേഷം അർച്ചന രണ്ടാമതൊരു വിവാഹം കഴിച്ചത് നവീനെയായിരുന്നു. പക്ഷേ ആ വിവാഹബന്ധവും അധിക കാലം നീണ്ടു പോയിരുന്നില്ല, പിന്നീട് രണ്ടു മക്കൾക്കൊപ്പം അർച്ചന സ്വന്തം വീട്ടിലായിരുന്നു താമസം.

Advertisements

ALSO READ

ഐവിഎഫ് ചികിത്സകൾ വരെ നോക്കി, അതും പരാജയമായിരുന്നു; ഒരുകുഞ്ഞിന് വേണ്ടിയുള്ള തന്റെ കഷ്ടപ്പാടുകളെ കുറിച്ച് സണ്ണി ലിയോൺ

ബോഡിബിൽഡർ ആയി ജോലി ചെയ്തിരുന്ന അമ്മയുടെ രണ്ടാം ഭർത്താവ് നവീനുമായി മകൾ യുവ റെഡ്ഡി പ്രണയത്തിൽ ആവുകയായിരുന്നു. എന്നാൽ ഈ ബന്ധം അർച്ചന അറിയുകയും മകളും രണ്ടാനച്ഛനും അടുപ്പത്തിലാണ് തിരിച്ചറിഞ്ഞതോടെ അർച്ചന പ്രകോപിതരായി ഇരുവരെയും താക്കീതും ചെയ്തു.

പക്ഷേ പ്രണയബന്ധം അവസാനിപ്പിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. അതിനു തൊട്ടടുത്ത ദിവസമായിരുന്നു വീട്ടിൽ വന്ന് മകളെ വിളിച്ചിറക്കി കൊണ്ടു പോയത്. ഇരുവരും ഒളിച്ചോടി എന്ന് പോലീസിൽ പരാതിപ്പെട്ടു എങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ല.

ഒളിച്ചോട്ടത്തിന് ശേഷം യുവറെഡ്ഡിയും നവീനും വീട്ടിലേക്ക് വിളിച്ചു സ്വത്ത് വേണമെന്ന് അർച്ചന യോട് ആവശ്യപ്പെട്ടു എന്നാൽ അർച്ചന ഇത് നൽകാൻ തയ്യാറായില്ല. ഇതാണ് വൈരാഗ്യത്തിന് കാരണം എന്നാണ് റിപ്പോർട്ടുകൾ.

പോലീസിൽ അർച്ചന പരാതിപ്പെട്ടെങ്കിലും കാര്യമായ നീക്കങ്ങൾ ഉണ്ടാകാത്തതിനെ തുടർന്ന് ഇരുവരെയും വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. എത്രയും പെട്ടെന്ന് തന്നെ മകളെ വീട്ടിൽ കൊണ്ടാക്കണം എന്ന് ആവശ്യപ്പെട്ടു, പക്ഷേ സ്വത്ത് നൽകിയാൽ മാത്രമേ നൽകുമെന്ന് നവീൻ മറുപടികൾ നൽകുകയും ചെയ്തു. ഇതേതുടർന്നാണ് അർച്ചനയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ALSO READ

ഒരൊറ്റ രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യമുള്ള വസ്തുവകകൾ ദിലീപ് എന്ന കച്ചവടക്കാരനെ തിരിച്ചേല്പിച്ച് അവർ ഇറങ്ങിവന്നു: മഞ്ജു വാര്യരെ കുറിച്ചുള്ള വൈറൽ കുറിപ്പ്

തൊട്ടടുത്ത ദിവസം തന്നെ അർച്ചനയെ കൊലപ്പെടുത്തുകയും ചെയ്തു. അമ്മയുടെ മരണത്തിനു ശേഷം മകൻ പോലീസുമായി ബന്ധപ്പെട്ട് ഇതിന്റെ പിന്നിൽ നവീൻ ആണെന്ന് മൊഴിനൽകിയിരുന്നു. തുടർന്ന് പൊലീസ് ചോദ്യം ചെയ്യുകയും കൊലപാതകത്തിന് ഉത്തരവാദി നവീൻ ആണെന്ന് തിരിച്ചറിയുകയായിരുന്നു.

നവീന്റെ സുഹൃത്ത് അനൂപിന്റെ സഹായത്താലാണ് ആണ് കൊലപാതകം നടത്തിയത്. സുഹൃത്തിൻറെ മൊഴിയിലൂടെയും കൊലപാതകം സൂചന ലഭിക്കുകയും ചെയ്തു. അർച്ചനയുടെ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അനൂപിനെയും ചോദ്യംചെയ്തിരുന്നു.

അങ്ങനെയാണ് ആണ് കൊലപാതകം നടത്തിയത് നവീൻ ആണെന്ന് കണ്ടെത്തിയത്. കൊലപാതകത്തിൽ മകൾ യുവികക്കും പങ്കുണ്ടെന്നു തിരിച്ചറിഞ്ഞതോടെ ചോദ്യംചെയ്തു. മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

 

 

Advertisement