Home Entertainment Celebrities

‘മൂക്കിന് കുഴപ്പമുണ്ട്, തലമുടി കൊള്ളില്ല; ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ പോലും ശരീരത്തെ കുറിച്ച് കമന്റുകൾ’; ഇതൊക്കെ കേട്ടാണ് താനിത് ചെയ്തത്: നടി കാർത്തിക

364

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ നായികയായി സി ഐഎ എന്ന സിനിമയലൂടെ മലയാളത്തി ലേക്ക് എത്തിയ താര സുന്ദരിയാണ് കാർത്തിക മുരളീധരൻ. പിന്നീട് മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം അങ്കിൾ എന്ന സിനിമയിലും നായികയായി കാർത്തിക എത്തി.

ചുരുങ്ങിയ കാലംകൊണ്ടു തന്നെ വളരെ അധികം ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. പ്രശസ്ത ഛായാഗ്രഹകൻ സി കെ മുരളീധരന്റെ മകളാണ് കാർത്തിക മുരളീധരൻ. ബാംഗ്ലൂർ സൃഷ്ടി സ്‌കൂൾ ഓഫ് ആർട്സിൽ ബിരുദം ചെയ്തു കൊണ്ടിരിക്കുന്നതിനിടയാണ് താരത്തിന് മലയാളസിനിമയിൽ അരങ്ങേറാനുള്ള അവസരം ലഭിച്ചത്. രണ്ട് സിനിമകൾക്ക് ശേഷം അഭിനയലോകം വിട്ട താരം സോഷ്യൽമീഡിയയിൽ സജീവമാണ്.

Advertisements

പലപ്പോഴും താൻ ബോഡി ഷെ യി മി ങിന് ഇരയായിട്ടുണ്ടെന്ന് മുൻപ് താരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നാല് വർഷത്തിന് ശേഷം കാർത്തിക വീണ്ടും സിനിമയിലേക്ക് മടങ്ങി വരികയാണ്. അതിന്റെ ഭാഗമായി ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ താൻ ബോഡി ഷെയ്മിംഗിനെ നേരിട്ടത് വീണ്ടും പറയുകയാണ് കാർത്തിക.

ALSO READ- മാമാട്ടി ഇത്ര വലുതായോ, ദീലിപിനും കാവ്യയ്ക്കും ഒപ്പമുള്ള മഹാ ലക്ഷ്മിയെ കണ്ട് ആശ്ചര്യത്തോടെ ആരാധകർ, അമ്മയുടെ തനിപ്പകർപ്പെന്നും ആരാധകർ

‘ചെറുപ്പം മുതലേ ബോഡി ഷെയ്മിംഗ് നേരിട്ടയാളാണ് ഞാൻ. എവിടെ പോകുമ്പോഴും നമ്മുടെ രൂപമാണ് ഏറ്റവുമാദ്യം ശ്രദ്ധിക്കപ്പെടുന്നത്. കുറച്ച് വണ്ണം വച്ചിട്ടുണ്ടല്ലോ അല്ലെങ്കിൽ എന്താ മെലിഞ്ഞത് എന്നൊക്കെയാവും ആളുകൾ ചോദിക്കുന്നത്.’- കാർത്തിക പറയുന്നു.

കൂടാതെ, ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ പോലും ശരീരത്തെ കുറിച്ച് കമന്റ് ചെയ്യുന്നത് പതിവാണ്. തെലുഗ്-തമിഴ് സിനിമ ഇൻഡസ്ട്രിയിൽ പലരും പറയും, കുട്ടിയെ കാണാൻ നല്ലതാണ്. വണ്ണം കുറച്ചാൽ മതിയെന്ന്. ഇക്കാര്യം തന്നെ വേദനിപ്പിച്ചിരുന്നെന്നാണ് കാർത്തിക വെളിപ്പെടുത്തുന്നത്.

ALSO READ-എന്റെ ഭാര്യ ശ്രീദേവി കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായ നടി കീർത്തി സുരേഷ് ആണെന്ന് ബോണി കപൂർ, തുള്ളിച്ചാടി ആരാധകർ

തന്നെ അതൊക്കെ വല്ലാതെ വേദനിപ്പിച്ചിരുന്നു. മൂക്കിന് കുറച്ച് കുഴപ്പമുണ്ട്, കഴുത്ത് അങ്ങനെയാണ്, തലമുടി കൊളളില്ല, സിനിമാ മേഖലയിൽ ആളുകൾ നമ്മളെ കാണുന്നത് ഇങ്ങനെയാവാം. ഒരു സ്യൂട്ട്‌കേസ് തിരഞ്ഞെടുക്കുന്നത് പോലെയാണ് നടിയെ വിലയിരുത്തുന്നതെന്നും കാർത്തിക വിശദീകരിക്കുന്നു.

ഇക്കാരണം കൊണ്ടാണ് താൻ ഭാരം കുറക്കാൻ തീരുമാനിച്ചത്. ഐഡന്റിറ്റി ചോദ്യം ചെയ്യപ്പെടുമ്പോൾ അതിജീവിക്കാൻ പറ്റില്ല. അതുകൊണ്ട് ആരോഗ്യപരമായി ഭാരം കുറയ്ക്കണമെന്ന് തോന്നി. ആയുർവേദത്തിലൂടെയാണ് വണ്ണം കുറച്ചത്. വണ്ണം കുറക്കുമ്പോഴും ആവശ്യമുള്ള ഭക്ഷണം കഴിച്ചിരുന്നെന്നും താരം വെളിപ്പെടുത്തി.

Advertisement