മൂന്നു ദിവസം കൊണ്ട് 25 കോടി, കൊച്ചുണ്ണിയും പക്കിയാശാനും 200 കോടിയെങ്കിലും പിടിക്കും

17

നിവിന്‍ പോളിയുടെയും മോഹന്‍ലാലിന്റെയും തകര്‍പ്പന്‍ പ്രകടനവുമായി കായംകുളം കൊച്ചുണ്ണി തീയേറ്ററുകളില്‍ മുന്നേറുകയാണ്. ആഗോള കലക്ഷനില്‍ 25 കോടി അന്‍പത്തിനാല് ലക്ഷം രൂപയാണ് ചിത്രം മുന്നു ദിവസം കൊണ്ട് നേടിയിരിക്കുന്നത്. സിനിമയുടെ നിര്‍മാതാക്കളായ ഗോകുലം മൂവീസ് ആണ് ഇക്കാര്യം ഫോസ്ബുക്കിലൂടെ പങ്ക് വെച്ചിരിക്കുന്നത്.

Advertisements

ഇതേ കളക്ഷന്‍ 10 ദിവസം തുടര്‍ന്നാല്‍ സിനിമ 100 കോടി കടക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. സാറ്റലൈറ്റ് റൈറ്റ്‌സും ഓവര്‍സിസ് റെറ്റ്‌സും ബി ക്ലാസ് തിയ്യറ്ററുകളിലെ പ്രദര്‍ശനവും കൂടിയായാല്‍ 50 ദിവസം കൊണ്ട് സിനിമ 200 കോടിയിലെത്തുമെന്നും വിലയിരുത്തപ്പെടുന്നു.

കായം കുളം കൊച്ചുണ്ണി പ്രദര്‍ശിപ്പിക്കുന്ന യുഎഇയിലെ തിയറ്ററുകളില്‍ വന്‍ തിരക്ക്. കഴിഞ്ഞ മൂന്നു ദിവസമായി എല്ലാ ഷോയും ഹൗസ് ഫുള്ളാണ്. യുഎഇയില്‍ മാത്രം 48 തിയറ്ററുകളില്‍ പ്രദര്‍ശനം നടക്കുന്നു. ഒരു തിയറ്ററില്‍ തന്നെ രണ്ടും മൂന്നും സ്‌ക്രീനുകളിലാണ് പ്രദര്‍ശനം. ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ 13, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നാലു വീതവുമായി തിയറ്ററുകള്‍. വാരാന്ത്യ ദിനമായ വ്യാഴാഴ്ചയും അവധി ദിനങ്ങളായ ഇന്നലെയും ഇന്നും മിക്ക തിയറ്ററുകളിലും ടിക്കറ്റുകള്‍ ഇതിനകം ഓണ്‍ലൈന്‍ വഴി വിറ്റഴിഞ്ഞു.

മികച്ച അഭിപ്രായമാണ് ഗള്‍ഫില്‍ എല്ലായിടത്തും ചിത്രത്തിന് ലഭിക്കുന്നത്. 5 കോടി 30 ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം കേരളത്തില്‍ നിന്നും മാത്രം വാരിക്കൂട്ടിയത്. ഒരു നിവിന്‍ പോളി സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്. 364 തിയറ്ററുകളിലായി 1700 പ്രദര്‍ശനങ്ങളാണ് ആദ്യദിവസം നടന്നത്. മലയാളസിനിമയില്‍ ഇത് റെക്കോര്‍ഡ് ആയിരുന്നു. രാവിലെ ഏഴു മണി മുതല്‍ ആരാധകര്‍ക്കായി പ്രത്യേക ഫാന്‍സ് ഷോയും നടന്നു.

ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോകുലം പ്രൊഡക്ഷന്‍സ് ആണ്. 45 കോടിയാണ് മുതല്‍മുടക്ക്. ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തില്‍ അഭിനയിച്ചു. 161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ.പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

നിവിന്‍ പോളിക്കൊപ്പം ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയ മോഹന്‍ലാലും ഗംഭീര പ്രകടനം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ചരിത്ര പശ്ചാത്തലത്തിലുളള സിനിമ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ഒക്ടോബര്‍ പതിനൊന്നിന് 350ഓളം തിയ്യേറ്റുകളിലായിട്ടായിരുന്നു കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്തിരുന്നത്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ എറ്റവും വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടം ഉണ്ടാക്കിയിരുന്നു. റിലീസ് ദിനം കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കൊര്‍ഡായിരുന്നു കൊച്ചുണ്ണി സ്വന്തമാക്കിയിരുന്നത്. ഇപ്പോഴിതാ ആഗോള കളക്ഷന്റെ കാര്യത്തിലും ചിത്രം വലിയ നേട്ടമാണ് ഉണ്ടാക്കിയതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചുവെന്നത് തന്നെയാണ് കായംകുളം കൊച്ചുണ്ണിയുടെ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയുടെ സുഹൃത്ത് ഇത്തിക്കരപ്പക്കിയായി എത്തുന്ന ലാലേട്ടന്റെ വരവ് തിയ്യേറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. 20 മിനിറ്റോളമാണ് അദ്ദേഹം ചിത്രത്തില്‍ എത്തുന്നത്.

ആഗോള കളക്ഷനില്‍ വമ്ബന്‍ നേട്ടമായിരുന്നു ചിത്രം ഉണ്ടാക്കിയിരുന്നത്. ആദ്യ ദിനം 9 കോടിയിലധികം കളക്ഷനായിരുന്നു ചിത്രം നേടിയിരുന്നത്. കേരളത്തിനു പുറമെ മലയാളികള്‍ ഏറെയുളള യുഎഇയില്‍ നിന്നും ചിത്രം വലിയ നേട്ടമുണ്ടാക്കിയിരുന്നു. രണ്ടാം ദിനം ഇത് 16.50 കോടി കളക്ഷനിലേക്ക് എത്തിയിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ചിത്രം 25 കോടി കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.

Advertisement