ഒരുപാടിഷ്ടപ്പെടുകയും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കും, എല്ലാകാലത്തും പിന്തുണച്ചവര്‍ക്കും ഒരുപാട് നന്ദി; മകളെ കുറിച്ച് കൃഷ്ണ കുമാര്‍

97

നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഇപ്പോള്‍ അഹാനയെ കുറിച്ച് കൃഷ്ണ കുമാര്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

Advertisements

അഹാനയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. ഇതുമായി ബന്ധപ്പെട്ടാണ് കൃഷ്ണ കുമാര്‍ വീഡിയോ പങ്കുവച്ചത്. അഹാനയ്ക്ക് 28 വയസായെന്നും ഇത്രയും കാലം മക്കളോടൊപ്പം ആരോഗ്യത്തോടെയും സന്തോഷത്തോടെയും കഴിയാന്‍ അവസരം നല്‍കിയ ദൈവത്തിന് നന്ദി അറിയിക്കുന്നുവെന്ന് കൃഷ്ണ കുമാര്‍ കുറിച്ചു.

‘ഇന്നു അമ്മുവിന് 28 വയസ്സ് ..ഇത്രയും കാലം മക്കളോടൊപ്പം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഈ ഭൂമിയില്‍ കഴിയാന്‍ അവസരം തന്ന ദൈവത്തിനും, ഞങ്ങളെ ഒരുപാടിഷ്ടപ്പെടുകയും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കും, ഞങ്ങളെ എല്ലാകാലത്തും പിന്തുണച്ചവര്‍ക്കും ഒരുപാട് നന്ദി.. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു..’, എന്നാണ് കൃഷ്ണ കുമാര്‍ കുറിച്ചത്. ഒപ്പം കുടുംബത്തോടൊപ്പം ഉള്ള ഫോട്ടോകളും നടന്‍ പങ്കുവച്ചിട്ടുണ്ട്.

also read
പുത്തന്‍ കാര്‍ സ്വന്തമാക്കി നടന്‍ ബാല , വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും
ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ. പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിട്ടുണ്ട്.

 

 

Advertisement