സുധിച്ചേട്ടന്റെ കുടുംബത്തെ മറന്നില്ല, കേക്കും സമ്മാനങ്ങളുമായി കൊല്ലം സുധിയുടെ വീട്ടിലെത്തി ലക്ഷ്മി നക്ഷത്ര, രേണുവിനെയും മക്കളെയും ചേര്‍ത്തുപിടിച്ച് താരം

82

മിമിക്രി വേദിയിലൂടെ പ്രേക്ഷകരെ ഒത്തിരി പൊട്ടിച്ചിരിപ്പിച്ച കലാകാരനായിരുന്നു കൊല്ലം സുധി. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത ആരാധകരെ ഏറെ വേദനിപ്പിച്ചു. രണ്ടു മക്കളും ഭാര്യ രേണുവും അടങ്ങുന്നതായിരുന്നു സുധിയുടെ കുടുംബം. പല വേദിയില്‍ വച്ചും തന്റെ മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും സുധി പറഞ്ഞിട്ടുണ്ട്.

Advertisements

സുധിയുടെ മരണം അറിഞ്ഞതോടെ ആ കുടുംബം ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ആശങ്കയും ഉണ്ടായിരുന്നു. വര്‍ഷങ്ങളായി വാടകവീട്ടിലായിരുന്നു സുധിയും കുടുംബവും താമസിച്ചിരുന്നത്. ആ കലാകാരന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. ഒടുവില്‍ ആ ആഗ്രഹം സഫലമാവാന്‍ പോവുകയാണ്.

Also Read:ഭയങ്കര ഓവറാണല്ലോ ദൈവമേ എന്ന് വരെ തോന്നി, അവളെ എന്റെ സിനിമയെ നായികയാക്കാന്‍ പേടി തോന്നിയിരുന്നു, നസ്രിയയെ കുറിച്ച് ജൂഡ് ആന്റണി പറയുന്നു

സുധിയുടെ വി യോഗത്തിന് ശേഷം സുധിയുടെ ഓര്‍മ്മകളില്‍ ജീവിക്കുകയാണ് ഭാര്യ രേണു. തന്റെ ഉള്ളിലെ വിഷമങ്ങള്‍ രേണു ഇന്‍സ്റ്റയില്‍ പങ്കിടാറുണ്ട്. ഒപ്പം സുധിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ചിത്രങ്ങളും. സുധിയില്ലാത്ത ക്രിസ്തുമസായിരുന്നു ഇത്തവണ രേണുവിനും മക്കള്‍ക്കും.

ക്രിസ്തുമസിന് രേണുവും മക്കളും ഒറ്റപ്പെട്ടുപോകാതിരിക്കാനും അവരെ സന്തോഷിപ്പിക്കാനുമായി സമ്മാനങ്ങളുമായി അവതാരക ലക്ഷ്മി നക്ഷത്ര അപ്രതീക്ഷിതമായി സുധിയുടെ വീട്ടിലെത്തിയിരുന്നു. രേണുവിനും മക്കള്‍ക്കും കേക്കും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമെല്ലാം ലക്ഷ്മി കരുതിയിരുന്നു.

Also Read:ഇത്തരം അലവലാതികള്‍ക്കൊക്കെ എന്തിന് മറുപടി കൊടുക്കണം, നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് അറിയാം മാളികപ്പുറം നല്ല സിനിമയാണെന്ന്, ഉണ്ണിമുകുന്ദന് കട്ടസപ്പോര്‍ട്ടുമായി സന്തോഷ് പണ്ഡിറ്റ്

ലക്ഷ്മിക്ക് തങ്ങളെ കാണാന്‍ വരാന്‍ തോന്നിയതില്‍ ഒത്തിരി സന്തോഷമുണ്ടെന്നായിരുന്നു രേണു പറഞ്ഞത്. ദൂരെയെവിടെയോ പരിപാടിക്ക് പോയി തങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ സുധിച്ചേട്ടന്‍ ലക്ഷ്മിയുടെ കൈയ്യില്‍ ഏല്‍പ്പിച്ചതുപോലെയാണ് തോന്നുന്നതെന്നും രേണു പറഞ്ഞു.

സുധിച്ചേട്ടന്‍ എന്തെങ്കിലും ആഘോഷങ്ങള്‍ക്ക് സ്വന്തമായി ഒന്നും വാങ്ങാറില്ല. തങ്ങള്‍ക്കെല്ലാം വാങ്ങിത്തരാറുണ്ടെന്നും മരിക്കുന്നതിന്റെ തലേദിവസവും സുധിച്ചേട്ടന്‍ മീന്‍കറിയുണ്ടാക്കി തങ്ങള്‍ക്ക് വിളമ്പി തന്നിരുന്നുവെന്നും മരിക്കുന്നത് വരെയും സുധിച്ചേട്ടന്‍ തന്നെയോ മക്കളെയോ ചീത്ത പറഞ്ഞിട്ടില്ലെന്നും രേണു പറയുന്നു.

അതേസമയം സുധിച്ചേട്ടന്‍ ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും തങ്ങളോട് ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടായിരുന്നു അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ തങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയാതെ പോയതെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു.

Advertisement