ഇത്തരം അലവലാതികള്‍ക്കൊക്കെ എന്തിന് മറുപടി കൊടുക്കണം, നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് അറിയാം മാളികപ്പുറം നല്ല സിനിമയാണെന്ന്, ഉണ്ണിമുകുന്ദന് കട്ടസപ്പോര്‍ട്ടുമായി സന്തോഷ് പണ്ഡിറ്റ്

73

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.

Advertisements

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍.

Also Read:കൃപാസനത്തില്‍ വിശ്വാസമുണ്ട്, ഞാന്‍ ഭയങ്കര ഭക്ത, ജീവിതത്തില്‍ ഒത്തിരി അത്ഭുതങ്ങള്‍ സംഭവിച്ചു, വെളിപ്പെടുത്തലുമായി ആശ അരവിന്ദ്

കഴിഞ്ഞ ദിവസം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് താരത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് മറുപടി നല്‍കിക്കൊണ്ട് ഉണ്ണിമുകുന്ദനും രംഗത്തെത്തിയിരുന്നു. മാളികപ്പുറം എന്ന സിനിമയെയും ജയ്ഗണേഷ് എന്ന വരാനിരിക്കുന്ന ചിത്രത്തെ കുറിച്ചുമായിരുന്നു കുറിപ്പ്.

ഭക്തി എന്ന ലൈനില്‍ മാര്‍ക്കറ്റ് ചെയ്തതുകൊണ്ടാണ് മാളികപ്പുറം വിജയിച്ചതെന്നും അടുത്തത് ജയ്ഗണേഷ് ആണ്, തീവ്രവാദത്തെ കൂട്ടുപിടിച്ച് പടം ഹിറ്റ് അടിക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്ത് കക്കാന്‍ പോകുന്നതാണെന്നുമൊക്കെയായിരുന്നു കുറിപ്പില്‍ പറഞ്ഞത്.

Also Read:സന്തോഷവാര്‍ത്ത; താന്‍ അമ്മയാവാന്‍ പോകുന്നു എന്ന് അമല പോള്‍, മറ്റേണിറ്റി ചിത്രങ്ങള്‍ പങ്കുവെച്ച് നടി

ഇപ്പോഴിതാ ഈ കുറിപ്പിനെതിരെ പ്രതികരിച്ചും ഉണ്ണി മുകുന്ദനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടും രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ്. ഇങ്ങനെയുള്ള മൂന്നാംകിട ഗ്രൂപ്പിലെ വര്‍ഗീയവാദികള്‍ എഴുതുന്ന പോസ്‌റ്റൊക്കെ എന്തിനാണ് ഷെയര്‍ ചെയ്യുന്നതെന്നും അതൊക്കെ വായിച്ചാല്‍ തന്നെ അറിയാം അവര്‍ക്ക് വ്യക്തമായ വര്‍ഗീയ അജണ്ടയുണ്ടെന്നുള്ളതുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

നിഷ്പക്ഷമായി ചിന്തിക്കുന്ന എല്ലാവര്‍ക്കും അറിയാം മാളികപ്പുറം എന്ന സിനിമ നല്ലതാണെന്ന് എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. നേരത്തെയും സന്തോഷ് പണ്ഡിറ്റ് ഉണ്ണിമുകുന്ദനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് എത്തിയിരുന്നു. ബാലയുമായുള്ള വിഷയം നടന്നപ്പോഴായിരുന്നു സന്തോഷ് പണ്ഡിറ്റ് ഉണ്ണിമുകുന്ദനെ സപ്പോര്‍ട്ട് ചെയ്ത് രംഗത്തെത്തിയത്.

Advertisement