ഭയങ്കര ഓവറാണല്ലോ ദൈവമേ എന്ന് വരെ തോന്നി, അവളെ എന്റെ സിനിമയെ നായികയാക്കാന്‍ പേടി തോന്നിയിരുന്നു, നസ്രിയയെ കുറിച്ച് ജൂഡ് ആന്റണി പറയുന്നു

92

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നസ്‌റിയ നസീം. ബ്ലെസ്സി സംവിധാനം ചെയ്ത പളുങ്ക് എന്ന സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചു കൊണ്ട് ആണ് നസ്രിയ നാസിം അഭിനയ രംഗത്തേക്ക് എത്തിയത്.പിന്നീട് മോഹന്‍ലാല്‍ ചിത്രത്തില്‍ ശ്രീനിവാസന്റെ മകള്‍ വേഷം ചെയ്തും താരം കൈയ്യടി നേടിയിരുന്നു.

Advertisements

അതേ സമയം ബാലതാരമായി സിനിമയില്‍ തിളങ്ങുന്നതിന് മുമ്പ് നസ്രിയ കൈരളി ടിവിയിലെ പുണ്യമാസത്തിലൂടെ എന്ന പ്രോഗ്രാമില്‍ കുട്ടി അവതാരകയായി എത്തിയിരുന്നു. അത് കഴിഞ്ഞ് കുട്ടികള്‍ക്ക് വേണ്ടിയുള്ള നിരവധി ഷോകളില്‍ അവതാരകയായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയിട്ടാണ് സിനിമയിലേക്ക് വരുന്നത്. സ്റ്റാര്‍ സിംഗര്‍ ജൂനിയറിന്റെയും അവതാരക നസ്രിയ ആയിരുന്നു.

Also Read:കൃപാസനത്തില്‍ വിശ്വാസമുണ്ട്, ഞാന്‍ ഭയങ്കര ഭക്ത, ജീവിതത്തില്‍ ഒത്തിരി അത്ഭുതങ്ങള്‍ സംഭവിച്ചു, വെളിപ്പെടുത്തലുമായി ആശ അരവിന്ദ്

പിന്നീട് ഒരു നാള്‍ വരും, പ്രമാണി, മാഡ് ഡാഡ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നിവിന്‍ പൊളിക്ക് ഒപ്പം യുവ എന്ന ആല്‍ബത്തില്‍ ഒരുമിച്ച് ശേഷമാണ് നസ്രിയക്ക് നായിക ആവാന്‍ അവസരങ്ങള്‍ ലഭിച്ചത്. നിവിന്‍ പോളിയുടെ തന്നെ നായികയായി നേരത്തില്‍ അഭിനയിച്ച് തുടങ്ങുകയും ചെയ്തു നസ്രിയ.

നസ്രിയയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഓം ശാന്തി ഓശാന. ഈ ചിത്രം സംവിധാനം ചെയ്തത് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫായിരുന്നു. ഇപ്പോഴിതാ നസ്രിയയെ കുറിച്ചും ഓം ശാന്തി ഓശാനയെ കുറിച്ചും സംവിധായകന്‍ നേരത്തെ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധനേടുന്നത്.

Also Read:കൃപാസനത്തില്‍ വിശ്വാസമുണ്ട്, ഞാന്‍ ഭയങ്കര ഭക്ത, ജീവിതത്തില്‍ ഒത്തിരി അത്ഭുതങ്ങള്‍ സംഭവിച്ചു, വെളിപ്പെടുത്തലുമായി ആശ അരവിന്ദ്

നസ്രിയയുടെ ഒരു സിനിമ കണ്ടിരുന്നു. അപ്പോള്‍ നടിയുടെ അഭിനയം ഭയങ്കര ഓവറാണെന്ന് തോന്നിയിരുന്നുവെന്നും അതുകൊണ്ട് തന്റെ ചിത്രത്തില്‍ നസ്രിയയെ നായികയാക്കേണ്ടെന്ന് തോന്നിയിരുന്നുവെന്നും എന്നാല്‍ നസ്രിയയെ നായികയാക്കിയാല്‍ നന്നായിരിക്കുമെന്ന് പലരും തന്നോട് പറഞ്ഞുവെന്നും ജൂഡ് പറയുന്നു.

എന്നാല്‍ നസ്രിയയെ കാസ്റ്റ് ചെയ്യാന്‍ താന്‍ പേടിച്ചിരുന്നു. വേറെ ആളെ നോക്കാമെന്ന് കരുതിയിരുന്നുവെന്നും വേറെ നോക്കിയപ്പോള്‍ ആരെയും അനുയോജ്യമായി കിട്ടിയില്ലെന്നും പിന്നീട് നസ്രിയ തന്നെ നായികയായി എത്തിയെന്നും ചിത്രം എഡിറ്റിംഗ് ടേബിളില്‍ കണ്ടപ്പോഴാണ് നസ്രിയ എത്രമാത്രം നന്നായിട്ടാണ് ചെയ്തതെന്ന് മനസ്സിലായതെന്നും ജൂഡ് പറയുന്നു.

Also Read:പറഞ്ഞതെല്ലാം പച്ചക്കള്ളം, ഞങ്ങള്‍ പിരിഞ്ഞത് പരസ്പര സമ്മതത്തോടെ, എപ്പോഴും വഴക്കായിരുന്നു, സഞ്ജു ടെക്കിക്കെതിരെ ആഞ്ഞടിച്ച് നീതു തോമസ്

നസ്രിയയ്ക്കല്ലാതെ ആ റോള്‍ വേറെ ആര്‍ക്കും ചെയ്യാന്‍ കഴിയില്ലെന്ന് മനസ്സിലായി. അങ്ങനെ അവള്‍ക്ക് വെറുതെ ഒരു നന്ദിയൊക്കെ അയച്ചുവെന്നും അക്കാര്യങ്ങളും അക്കാലവുമെല്ലാം ഇന്നും താന്‍ ഓര്‍ക്കാറുണ്ടെന്നും ജൂഡ് പറയുന്നു.

Advertisement