ഉമ്മി എന്ന് വരും, ഇനിയെന്നാ കാണുന്നെ? മകളുടെ സ്‌നേഹത്തോടെയുള്ള അന്വേഷണങ്ങൾ; വീഡിയോ പങ്കിട്ട് ലക്ഷഅമി പ്രമോദ്, ടച്ചിംഗ് എന്ന് ആരാധകർ!

631

മലയാളി സീരിയൽ പ്രേക്ഷകർക്ക് ഏറെ സുപരിചയായ നടിയാണ് ലക്ഷ്മി പ്രമോദ്. നിരവധി സീരിയലുകളിലാണ് ലക്ഷ്മി അഭിനയിച്ചത്. ഒരുകാലത്ത് സീരിയലിൽ സജീവമായിരുന്ന ലക്ഷ്മി ഇടക്കാലത്തുണ്ടായ ചില വിവാദങ്ങൾ കാരണം അഭിനയത്തിൽ നിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു.

എന്നാൽ അഭിനയത്തിലേക്ക് തിരിച്ചെത്തിയില്ലെങ്കിലും വീണ്ടും സോഷ്യൽമീഡിയയിൽ സജീവമായിരുന്നു ലക്ഷ്മി ഇപ്പോൾ. തന്റെ വിശേഷങ്ങളെല്ലാം ലക്ഷ്മി സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഭർത്താവ് അസറും മകളുമെല്ലാം പ്രേക്ഷകർക്ക് പരിചിതരാണ്.

Advertisements

ലക്ഷ്മി ഇൻസ്റ്റഗ്രാമിലൂടെ കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. താൻ ഷൂട്ടിന് പോയാൽ മകൾ ചെയ്യുന്ന കാര്യമെന്താണെന്ന് വിശദീകരിച്ചിരിക്കുകയാണ് എന്നാണ് ഇപ്പോൾ ലക്ഷ്മി വിവരിക്കുന്നത്.

ALSO READ- നിങ്ങളാണ് എന്റെ ശക്തി ഡോൺ ചേട്ടാ, എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനം; പുതിയ വിശേഷങ്ങൾ പങ്കിട്ട് ഡിവൈൻ ക്ലാര

മകൾക്ക് തന്നെ ഒരുപാട് മിസ് ചെയ്യുമ്പോൾ ഇതുപോലെ കുറേ വോയ്സ് നോട്ട്സ് തനിക്ക് അയയ്ക്കും. ഇന്ന് താനത് ഒരു വീഡിയോ ആക്കിയെടുത്തു. തൽക്കാലം അതിവിടെ കിടക്കട്ടെ, അവൾ വലുതായിക്കഴിഞ്ഞാലും ഇതൊക്കെ പ്രഷ്യസ് മൊമൻസ് ആയിരിക്കുമല്ലോ എന്നാണ് വീഡിയോ പങ്കിട്ട് ലക്ഷ്മി കുറിക്കുന്നത്.


താൻ ജീവിതത്തിൽ അവളിലൂടെ അനുഗ്രഹിക്കപ്പെട്ടവളാണ്. വാക്കുകളിലൂടെ തന്റെ സ്നേഹം പറഞ്ഞറിയിക്കാനാവില്ലെന്നുമായിരുന്നു ലക്ഷ്മി പ്രമോദ് കുറിച്ചിരിക്കുന്നത്. മകൾ ആകട്ടെ, ഉമ്മി എന്ന് വരും, ഇനിയെന്നാ കാണുന്നെ, അഞ്ച് ദിവസം കഴിയുമോ വരാൻ. ലവ് യൂ സോമച്ച് എന്നുപറഞ്ഞ് ഐ ലവ് യൂ മമ്മി പാട്ടും പാടിയൊക്കെയാണ് ഓഡിയോ അയച്ചിരിക്കുന്നത്.

മകൾ സോ സ്വീറ്റ് ആണെന്നാണ് ഇതിനോട് ആരാധകർ കുറിക്കുന്നത്. ഇത് ടച്ചിംഗ് ആയെന്നും നിരവധി പേരായിരുന്നു പോസ്റ്റിന് താഴെ അറിയിച്ചത്.നേരത്തേയും മകളില്ലാത്ത യാത്രകളിൽ വല്ലാതെ ഒറ്റപ്പെടൽ അനുഭവപ്പെടാറുണ്ടെന്ന് മുൻപ് ലക്ഷ്മി പറഞ്ഞിരുന്നു.

പഠനകാലത്ത് തന്നെ സുഹൃത്തുക്കളായ അസറും ലക്ഷ്മിയും നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഒന്നിച്ചത്. ഇരുവരും ഒരേ സ്‌കൂളിലായിരുന്നു പഠിച്ചത്. ലക്ഷ്മിയുടെ അമ്മ അതേ സ്‌കൂളിൽ പഠിപ്പിക്കുന്നുമുണ്ടായിരുന്നു.

ALSO READ- പഠാന്റെ റെക്കോർഡ് ജവാൻ തകർക്കുമെന്ന് സംശയമില്ല, എന്നാൽ ഈ തെന്നിന്ത്യൻ സിനിമകളെ മറികടക്കാനാകുമോ ഷാരൂഖ് ചിത്രത്തിന്; ചർച്ച ഉയരുന്നു

ഒരിക്കല്ഡ ആനുവൽ ഡേ സമയത്തായിരുന്നു അസർ ലക്ഷ്മിക്ക് ലവ് ലെറ്റർ കൊടുത്തത്. മറ്റൊരാൾക്ക് കൊടുക്കാൻ വെച്ച കത്ത് മാറിക്കിട്ടിയെന്നാണ് അന്ന് ലക്ഷ്മി കരുതിയതെന്നും പിന്നീട് സ്‌കൂളിലെ തല്ലുകൊള്ളിയായ അസർ മറ്റൊരു സ്‌കൂളിലേക്ക് മാറുകയുമായിരുന്നു.

പിന്നീട്, വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടിയത് ഫേസ്ബുക്കിലൂടെയായിരുന്നു. സൗഹൃദം വീണ്ടും തുടങ്ങിയതോടെയാണ് വിവാഹത്തിലെത്തിയതെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഞങ്ങളുടേതെന്നും ഇരുവരും പറയുന്നു.

Advertisement