പുകച്ച് പുറത്തു ചാടിച്ചതിനാൽ കയ്യിൽ കിട്ടിയതൊക്കെ എടുത്ത് ഓടി രക്ഷപ്പെട്ടു; പിറന്നാൾ ദിനത്തിൽ വാക്ക് പാലിക്കാനായില്ലെന്ന് ലക്ഷ്മിപ്രിയ

713

ബിഗ് ബോസ് സീസൺ ഫോർ മറ്റ് സീസണുകളേക്കാൾ ഏറെ പ്രശസ്തി നേടിയിരുന്നു. മത്സരാർത്ഥികൾ തന്നെയാണ് ഇതിന് കാരണം. കൂട്ടത്തിൽ ലക്ഷ്മി പ്രിയയും ഷോയുടെ ഈ പ്രശസ്തിക്ക് കാരണമായിരുന്നു.

പറയാനുള്ള കാര്യങ്ങളെല്ലം ലക്ഷ്മിപ്രിയ ആരുടെ മുഖത്ത് നോക്കിയും പറയുന്നതും പൊട്ടിത്തേറിക്കുന്നതുമെല്ലാം ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടക്കത്തിൽ ആദ്യം പുറത്തുപോകുന്ന ഒരാൾ ആയിരിക്കും ലക്ഷ്മിപ്രിയയെന്ന് കരുതിയിരുന്നെങ്കിലും നൂറ് ദിനം തികച്ച് നാലാം സ്ഥാനവുമായിട്ടാണ് ലക്ഷ്മിപ്രിയ തിരിച്ചെത്തിയത്.

Advertisements

താരത്തിന് ഇന്ന് ആരാധകർ ഏറെയാണ്. സിനിമയിലും സീരിയലിലും സജീവമാണ് സാന്നിധ്യമാണ് താരം. സോഷ്യൽമീഡിയയിലും സജീവമായ നടി തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ALSO READ- സ്‌നേഹത്തിന് നന്ദി, ആശുപത്രി വിട്ടുവെന്ന് നടന്‍ മിഥുന്‍ രമേശ്, ആരോഗ്യസ്ഥിതി തുറന്നുപറഞ്ഞ് താരം

താരത്തിന്റെ 38ാം പിറന്നാളായിരുന്നു കഴിഞ്ഞദിവസം. എന്നാൽ തനിക്ക് ആഗ്രഹിച്ചതുപോലെ പിറന്നാൾ ആഘോഷിക്കാൻ സാധിച്ചില്ലെന്ന് പറയുകയാണ് ഇപ്പോൾ ലക്ഷ്മിപ്രിയ. അഴിക്കുന്തോറും കൂടുതൽ കൂടുതൽ കുരുങ്ങിപ്പോകുന്ന കുരുക്കാണ് ജീവിതം എങ്കിലും മനോഹരമാണെന്ന് ലക്ഷ്മി പറയുന്നു.

കൂടാതെ, പുകച്ച് പുറത്തു ചാടിച്ചതിനാൽ കയ്യിൽ കിട്ടിയതൊക്കെ എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. പിറന്നാൾ ആഘോഷിക്കാനായി കാത്തിരിക്കുന്ന ചിഡ്രൽൻസ് ഹോമിലെ കുട്ടികളോട് മാപ്പ് പറയുന്നുവെന്നും ലക്ഷ്മി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ്:

മുപ്പത്തിയെട്ട് മനോഹര വർഷങ്ങൾ ഞാനീ ഭൂമിയിൽ പൂർത്തിയാക്കിയിരിക്കുന്നു.അഴിയ്ക്കുന്തോറും കൂടുതൽ കൂടുതൽ കുരുങ്ങിപ്പോകുന്ന കുരുക്കാണ് ജീവിതം എങ്കിലും ജീവിതം മനോഹരമാണ്. ഇതിൽ ഏറ്റവും നന്ദിയുള്ളത് പിന്നീടുള്ള ജീവിതത്തിൽ മുതൽക്കൂട്ടാക്കുവാൻ ഭാഗ്യമില്ലാതെ പോയി എങ്കിലും ജന്മം തന്ന മാതാപിതാക്കൻമാരോട് തന്നെയാണ്. റ്റാറ്റായോട്, ഗുരുക്കൻമാരോട്,20 വർഷമായി ചേർത്തു പിടിയ്ക്കുന്ന ജയേഷേട്ടനോട്, ഈ ഭൂമിയിലെ ഏറ്റവും വലിയ സമ്മാനമായ മകളോട്, പിന്നെ എന്നെ സ്‌നേഹിക്കുന്ന നിങ്ങളോരോരുത്തരോടും.

കാരണം, ബിഗ് ബോസ് സീസൺ 4 പോലെ ഒരു വലിയ റിയാലിറ്റി ഷോയിൽ യാതൊരു പി ആർ വർക്ക് ന്റേയും പിൻബലം ഇല്ലാതെ യാതൊരു ആർമി ഗ്രൂപ്പും എന്തിന് ഇൻസ്റ്റാഗ്രാമിൽ മര്യാദയ്ക്ക് ഒരു പേജ് പോലും ഇല്ലാതിരുന്നിട്ടും, ഒരു തവണ പോലും ബിഗ് ബോസ് വീടിന്റെ ക്യാപ്റ്റൻ ആകാതെ ഇരുന്നിട്ടും ( ക്യാപ്റ്റൻ ആയാൽ ഒരാഴ്ച എലിമിനേഷൻ ൽ വരില്ലല്ലോ ) ഞാൻ 100 ദിവസം ആ ഷോയിൽ നിന്നു എങ്കിൽ അഞ്ചാം സ്ഥാനം ആഗ്രഹിച്ച ഞാൻ നാലാം സ്ഥാനം കരസ്ഥമാക്കി എങ്കിൽ അത് എന്റെ പ്രിയപ്പെട്ടവരേ നിങ്ങൾ നൽകിയ സ്‌നേഹം കൊണ്ടു മാത്രമാണ്. തിരിച്ചും നിറഞ്ഞ സ്‌നേഹം.

ഈ ഭൂമിയിൽ ഏറ്റവും പ്രണയം ഈ പ്രകൃതിയോട് തന്നെയാണ്. ഈ പ്രകൃതി ഇല്ലെങ്കിൽ നാമില്ല! തലമുറയില്ല. എന്റെ ജന്മനക്ഷത്രം മകയിരമാണ്. കഴിഞ്ഞയാഴ്ചയായിരുന്നു പിറന്നാൾ. അന്ന് കാക്കനാട് ചിൽഡ്രൻസ് ഹോമിൽ ഭൂമി ഫൌണ്ടേഷനുമായി ചേർന്ന് പ്ലാവിൻ തൈ നട്ടിരുന്നു. അന്ന് കുഞ്ഞുങ്ങൾക്ക് വാക്ക് കൊടുത്തിരുന്നു ഇന്ന് കേക്കുമായി വരാം എന്നും ഒരുമിച്ച് ആഘോഷിക്കാമെന്നും. പുകച്ചു പുറത്തു ചാടിച്ചതിനാൽ കയ്യിൽ കിട്ടിയതൊക്കെ എടുത്ത് ഇന്നലെ ഓടി രക്ഷപ്പെടുകയായിരുന്നു. കാത്തിരിക്കുന്ന മായക്കുട്ടി അടക്കമുള്ള 27 കുഞ്ഞുങ്ങളോടും മാപ്പ് പറയുന്നു.അടുത്ത ശനിയാഴ്ച അവിടുത്തെ കുഞ്ഞുങ്ങളുമായി ചേർന്ന് മാത്രമേ പിറന്നാൾ ആഘോഷിക്കുകയുള്ളൂ. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരിക്കൽ കൂടി നന്ദി.

Advertisement