സ്‌നേഹത്തിന് നന്ദി, ആശുപത്രി വിട്ടുവെന്ന് നടന്‍ മിഥുന്‍ രമേശ്, ആരോഗ്യസ്ഥിതി തുറന്നുപറഞ്ഞ് താരം

611

അഭിനേതാവായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ അവതാരകനുമാറിയ താരമാണ് മിഥുന്‍ രമേശ്. ദുബായിയില്‍ റേഡിയോ ജോക്കിയായും തിളങ്ങുന്ന മിഥുന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതയാണ്.

സോഷ്യല്‍മീഡിയയില്‍ സജീവമാണ് മിഥുനും കുടുംബവും. മകള്‍ തന്‍വിയും ഭാര്യ ലക്ഷ്മി മേനോനും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. പല വിഷയങ്ങളിലും ലക്ഷ്മി തന്റെ നിലപാടും ശക്തമായി തുറന്നുപറഞ്ഞിട്ടുണ്ട്.

Advertisements

ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ച് താന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അടുത്തിടെ താരം തുറന്നുപറഞ്ഞിരുന്നു. മുഖത്തിന് താത്കാലികമായ കോടല്‍ ഉണ്ടാക്കുന്ന രോഗമാണിത്. കോവിഡ് രോഗം ബാധിച്ചവരിലാണ് പലപ്പോഴും ഈ രോഗം കാണുന്നതെന്ന് നേരത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഈ രോഗമാണ് താരത്തെയും ബാധിച്ചിരിക്കുന്നത്.

Also Read: ആ നടനെ പോലെ ഉള്ള ഒരാളെയായിരുന്നു വിവാഹം കഴിക്കാന്‍ താത്പര്യം, അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞപ്പോള്‍ ശരിക്കും വിഷമം തോന്നി, തുറന്നുപറഞ്ഞ് മീന

തനിക്ക് ചിരിക്കുമ്പോള്‍ മുഖത്തിന്റെ ഒരു ഭാഗം അനക്കാന്‍ കഴിയുന്നില്ലെന്നും കണ്ണ് താനേ അടഞ്ഞുപോകുകയാണെന്നും മറ്റേ കണ്ണ് ഫോഴ്‌സ് ചെയ്താല്‍ മാത്രമേ അടക്കാന്‍ കഴിയുന്നുള്ളൂവെന്നും മിഥുന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. കുറച്ചുനാളത്തെ ചികിത്സയ്ക്ക് ശേഷം താന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജാവാന്‍ പോകുകയാണെന്നായിരുന്നു താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.

Also Read: വിവാഹം ആഡംബരം നിറഞ്ഞതാവില്ല; തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് ആചാരപ്രകാരം ആയിരിക്കും; വെളിപ്പെടുത്തി ജാൻവി കപൂർ

ഫിസിയോതെറാപ്പി ചെയ്യേണ്ടതുകൊണ്ട് താന്‍ തിരുവനന്തപുരത്ത് കുറച്ച് ദിവസം ഉണ്ടാവും. ഉടന്‍ തന്നെ രോഗമുക്തി നേടാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മിഥുന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു.

Advertisement