അവര്‍ക്ക് വേണ്ടത് പണം മാത്രമായിരുന്നു, അതിന് വേണ്ടി ആരെയും വേദനിപ്പിക്കും, ഉമ്മ ജീവനൊടുക്കുമെന്ന് വരെ പറഞ്ഞു, നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ വിവരിച്ച് റിയാസ് സലിം

2556

മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം. ദില്‍ഷ പ്രസന്നന്‍ ആയിരുന്നു ബിഗ് ബോസ് സീസണ്‍ നാലിലെ വിജയി ആയി മാറിയത്.

അതേ സമയം ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തി ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച മത്സരാര്‍ഥി ആയിരുന്നു റിയാസ് സലിം. മത്സരാര്‍ഥിയായി എത്തി കുറച്ച് പേരിലെങ്കിലും മാറ്റങ്ങള്‍ സൃഷ്ടിക്കാനും സമൂഹത്തെ കൊണ്ട് കുറെയേറെ കാര്യങ്ങള്‍ ചിന്തിപ്പി ക്കുകയും ചെയ്തിരുന്നു റിയാസ് സലീം.

Advertisements

ന്യൂ നോര്‍മല്‍ എന്ന ടാഗ് ലൈനിലെത്തിയ സീസണ്‍ നാലിന്റെ വിജയിയായത് ദില്‍ഷ പ്രസന്നനായിരുന്നു എങ്കിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മത്സരാര്‍ത്ഥി ആരെന്ന ചോദ്യത്തിന്റെ ഉത്തരം റിയാസ് എന്നത് തന്നെയാണ്. തന്നെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെയും രാഷ്ട്രീയത്തെയും കുറിച്ചുമെല്ലാം പലപ്പോഴായി റിയാസ് തുറന്ന് സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. അതിന് ശേഷം മലയാളികള്‍ ഒന്നുകൂടി ആഴത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങി.

Also Read: ബാല ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധ്യത കുറവാണെന്ന് പറഞ്ഞത് കള്ളം, അങ്ങനെ പറയേണ്ടി വന്നത് മകള്‍ക്ക് വേണ്ടി, വെളിപ്പെടുത്തലുമായി സൂരജ് പാലാക്കാരന്‍

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ തന്നെക്കുറിച്ച് പ്രചരിക്കുന്ന മോശം വാര്‍ത്തകള്‍ തന്റെ കുടുംബത്തെ ബാധിച്ചിരിക്കുകയാണെന്ന് പറയുകയാണ് റിയാസ്. എപ്പോഴും തനിക്കൊപ്പം എന്ത് കാര്യത്തിനും കൂടെ നിന്നത് തന്റെ മാതാപിതാക്കളാണെന്നും സുഹൃത്തുക്കള്‍ ജീവിതത്തില്‍ വന്നുപോകുന്നവരാണെന്നും റിയാസ് പറയുന്നു.

നമ്മള്‍ എന്ത് തെറ്റ് ചെയ്താലും നമ്മളെ അംഗീകരിക്കുന്നത് മാതാപിതാക്കള്‍ മാത്രമാണ്. പക്ഷേ തന്നെപ്പറ്റി സോഷ്യല്‍മീഡിയയില്‍ മോശമായി പറയുന്നത് കേള്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ വേദനിക്കാറുണ്ടെന്നും എന്നാല്‍ സോഷ്യല്‍മീഡിയയില്‍ വരുന്ന ഒന്നും താന്‍ കാര്യമാക്കാറില്ലെന്നും റിയാസ് പറയുന്നു.

Also Read: എന്റെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍, മൂന്നുമാസമായി ഒളിപ്പിച്ചുവെച്ച ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന, ഏറ്റെടുത്ത് ആരാധകര്‍

ഇങ്ങനെ നെഗറ്റീവ്‌സ് പറഞ്ഞ് പ്രചരിപ്പിക്കുന്നവര്‍ക്ക് പണം എന്ന ഒരു വിചാരം മാത്രമേയുള്ളൂ. അതിനുവേണ്ടി അവര്‍ ഏതറ്റം വരെയും പോകുമെന്നും ആരെയും വേദനിപ്പിക്കാന്‍ മടിയുണ്ടാവില്ലെന്നും ഇത്തരത്തില്‍ രണ്ട് മാസം മുമ്പുണ്ടായ ഒരു സംഭവം കാരണം 15 ദിവസത്തോളം ഉമ്മ തന്നോട് മിണ്ടിയിട്ടില്ലെന്നും ആത്മഹത്യ ചെയ്താല്‍ എങ്കിലും സോഷ്യല്‍മീഡിയ ആക്രമിക്കുന്നത് നിര്‍ത്തുമോ എന്നായിരുന്നു ഉമ്മ ചോദിച്ചതെന്നും റിയാസ് പറയുന്നു.

Advertisement