ബാലയ്ക്ക് കരൾ തേടി കുടുംബം; നൽകാൻ സമ്മതം അറിയിച്ച് മുൻഭാര്യ അമൃത സുരേഷ്; പല്ലിശ്ശേരി പറയുന്നതിങ്ങനെ

41438

കരൾ രോഗത്തെ തുടർന്ന് പ്രമുഖ മലയാള സിനിമാനടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. മാധ്യമങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി നിറയുന്നത് ബാലയെ കുറിച്ചുള്ള വാർത്തകളാണ്.

മലയാളികളുടെ പ്രിയപ്പെട്ട യുവനടൻ ബാലയെ കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രി ഐസിയുവിൽ ആയിരുന്നു നടനെ പ്രവേശിപ്പിച്ചത്. നിലവിൽ ചികിത്സയിലാണ് ബാല.

Advertisements

ആരാധകരെ ആശ്വാസത്തിലാക്കി ബാലയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്ന വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ആശുപ്രത്രിയിൽ ഇപ്പോൾ നൽകുന്ന ചികിത്സകളെ തുടർന്ന് ബാലയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം തുടർചികിത്സയുടെ കാര്യത്തിൽ അടക്കം ഡോക്ടർമാരാണ് ഇനിയും തീരുമാനം കൈക്കൊള്ളേണ്ടത്. മാസങ്ങൾക്ക് ശേഷം മകളെ കണ്ട സന്തോഷത്തിലാണ് ബാലയും എന്നാണറിയുന്നത്. ആശുപത്രിയിൽ ബാലയെ കാണാൻ മകൾ അവന്തികയും മുൻഭാര്യ അമൃതയും കഴിഞ്ഞ ദിവസം എത്തിയിരുന്നു.

ALSO READ- പുകച്ച് പുറത്തു ചാടിച്ചതിനാൽ കയ്യിൽ കിട്ടിയതൊക്കെ എടുത്ത് ഓടി രക്ഷപ്പെട്ടു; പിറന്നാൾ ദിനത്തിൽ വാക്ക് പാലിക്കാനായില്ലെന്ന് ലക്ഷ്മിപ്രിയ

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമാ റിപ്പോർട്ടർ പല്ലിശ്ശേരി. കരൾ മാറ്റിവെയ്ക്കാനാണ് നിലവിൽ തീരുമാനമെന്നും എന്നാൽ കേരളത്തിൽ വേണോ അതോ ഡൽഹിയിലേക്ക് മാറ്റണോ എന്നാണ് ബാലയുടെ ബന്ധുക്കൾ ആലോചിക്കുന്നതെന്നും പെല്ലിശേരി പറയുന്നു.

അതേസമയം, ഇവിടെ ചെയ്യുന്ന കാര്യങ്ങൾ മാത്രമേ അവിടെയും ചെയ്യാനുള്ളൂ എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ബാല ഇപ്പോൾ വളരെ സുരക്ഷിതനായാണ് അവിടെ കഴിയുന്നത്. താരം ആശുപത്രിലായത് കൊണ്ടാണ് അദ്ദേഹത്തിന്റെ ഹൃദയവിശാലതയും വ്യക്തിത്വവും ഇപ്പോൾ പുറത്ത് വന്നത്. കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്ക് കരൾ ദാതാവിനെ അന്വേഷിക്കുമ്പോഴാണ് നിരവധി പേർ്തങ്ങൾ കൊടുക്കാമെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.

ALSO READ- സ്‌നേഹത്തിന് നന്ദി, ആശുപത്രി വിട്ടുവെന്ന് നടന്‍ മിഥുന്‍ രമേശ്, ആരോഗ്യസ്ഥിതി തുറന്നുപറഞ്ഞ് താരം

പക്ഷെ, ബാലയുടെ രക്ത ഗ്രൂപ്പുമായി സാമ്യമുള്ളവർക്ക് മാത്രമേ കരൾ നൽകാൻ സാധിക്കൂ. ഇതിനിടെ ബാലയുടെ മുൻ ഭാര്യ അമൃത സുരേഷ് ബാലയ്ക്ക് കരൾ കൊടുക്കാൻ സമ്മതം അറിയിച്ചിരിക്കുകയാണ് എന്നുള്ള വാർത്തയും പരന്നിട്ടുണ്ടെന്നും പല്ലിശ്ശേരി പറയുന്നു.

ഈ സമയം, വാർത്ത കേട്ടപ്പോൾ ചിരിക്കുകയാണ് ഉണ്ടായത്. ഉപേക്ഷിച്ചിട്ടു പോയ, മുൻ ഭർത്താവിന് കരൾ കൊടുക്കാൻ തയ്യാറാകുമോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. എന്നാൽ രണ്ട് മനസുമായി കഴിയുകയാണെങ്കിലും മനസുകളുടെ കാര്യമാണ്. ഒന്നും പറയുവാനാകില്ലെന്നാണ് പല്ലിശ്ശേരി പരയുന്നത്.

കൂടാതെ, എന്ത് തന്നെയായാലും ബാലയ്ക്ക് കരൾ മാറ്റിവെയ്ക്കൽ അധികം വൈകാതെ തന്നെ നടക്കും.തനിക്ക് കിട്ടിയ റിപ്പോർട്ടുകൾ പ്രകാരം വേറെ ആരുടെയും കരൾ കിട്ടിയില്ലെങ്കിൽ കരൾ നൽകാൻ അമൃത സുരേഷ് സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് വിവരമെന്നും അത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും പല്ലിശ്ശേരി പറയുന്നു.

Advertisement