ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തില്‍: ലാല്‍

13

കൊച്ചി: അമ്മയില്‍ നിന്ന്​ നാല്​ നടിമാര്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി ലാല്‍. നടിമാരുടെ രാജിവെക്കാനുള്ള തീരുമാനം തികച്ചും വ്യക്​തിപരമാണെന്നാണ്​ ലാലിന്റെ പ്രതികരണം. ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതുമായുള്ള തീരുമാനങ്ങള്‍ തിടുക്കത്തിലായിപോയെന്നും ലാല്‍ പറഞ്ഞു. അതേ സമയം, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന്​ നടന്‍ ജയസൂര്യ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്ന്​ ദിലീപിനെ സംഘടനയില്‍ നിന്ന്​ പുറത്താക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്​ ഭാവന, ഗീതുമോഹന്‍ദാസ്​, രമ്യനമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ അമ്മയില്‍ നിന്ന്​ രാജിവെച്ച്‌​ പുറത്ത്​ പോയിരുന്നു.

Advertisements
Advertisement