Home Pravasi

കുവൈറ്റില്‍ പെട്രോളിയം മേഖലയിലേക്കും സ്വദേശിവത്ക്കരണം: മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടി

37

കുവൈറ്റ്: പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി. കുവെെത്തില്‍ സ്വദേശിവത്ക്കരണം പെട്രോളിയം മേഖലയിലേക്കു കൂടി നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. ഇതോടെ പ്രവാസി തൊ‍ഴിലാളികളെ ഈ മേഖലയില്‍ നിന്നും മാറ്റി പകരം സ്വദേശികളെ ജോലിക്കെടുക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

കുവൈറ്റ് ഓയില്‍ ടാങ്കേഴ്‌സ് കമ്പനി, കുവൈത്ത് ഗള്‍ഫ് ഓയില്‍ കമ്പനി, കുവൈത്ത് ഫോറിന്‍ ഓയില്‍ എക്‌സ്‌പ്ലൊറേഷന്‍ കമ്ബനി, കുവൈത്ത് ഓയില്‍ കമ്പനി, കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി, കുവൈത്ത് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനിതുടങ്ങിയ കമ്പനി കള്‍ സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി, പ്രവാസി തൊഴിലാളികളെ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ അനേകം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്‌ടപ്പെടും

Advertisements
Advertisement