പൃഥ്വിരാജിന് പിന്നാലെ, എൻജോയ് എൻജാമി എന്ന ഹിറ്റ് പാട്ടിന് കാജോണിൽ താളം പിടിച്ച് മോഹൻലാൽ ; ലാലേട്ടനും പൃഥ്വിയും മ്യൂസിക്കിലും കൈവച്ച് തുടങ്ങ്യോ എന്ന് ആരാധകർ

52

മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹൻലാൽ സകലകലാ വല്ലഭനാണ്. താരം നായകനായ നിരവധി സിനിമകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. മരക്കാർ, ബ്രോ ഡാഡി, റാം, ആറാട്ട് തുടങ്ങിയ സിനിമകളുടെ റിലീസ് കാത്തിരിക്കുകയാണ് ആരാധകർ. ദൃശ്യം 2വിന് ശേഷം വീണ്ടും ജീത്തു ജോസഫുമായി ഒന്നിക്കുന്ന 12ത് മാൻ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയുമാണിപ്പോൾ.

12ത് മാൻ ലൊക്കേഷനിൽ നിന്നും സിനിമയിൽ അഭിനയിക്കുന്ന താരങ്ങളോടൊപ്പമുള്ള മോഹൻലാലിൻറെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഷൂട്ടിനിടവേളയിൽ പ്രിയദർശൻ ഒരുക്കുന്ന സ്‌പോർട്‌സ് ഡ്രാമ ചിത്രത്തിനായി ബോക്‌സിങ് പരിശീലനവും മോഹൻലാൽ ചെയ്യുന്നുണ്ട്. കൂടാതെ മോഹൻലാൽ ആദ്യമായി സംവിധായകൻറെ കുപ്പായമണിയുന്ന ബറോസ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Advertisements

ALSO READ

200 കോടി പോയിട്ട് ഒരു രൂപ പോലും വേണ്ട! ; നാഗചൈതന്യ നൽകാൻ ഒരുങ്ങിയ ജീവനാംശം നിരസിച്ച് സാമന്ത

ഇപ്പോഴിതാ ഷൂട്ടിൻറെ ഇടവേളയിൽ കൊച്ചിയിലെ ഒരു ഹോട്ടലിലെത്തിയ ലാൽ എൻജോയ് എൻജാമി എന്ന ഹിറ്റ് പാട്ടിന് താളം പിടിക്കുന്ന വീഡിയോ ഫാൻസ് ഗ്രൂപ്പുകളിൽ വൈറലായിരിക്കുകയാണ്.

തൻറെ സിനിമകളുടെ ലൊക്കേഷൻ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം ആരാധകരുമായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ലോകമെമ്പാടുമുള്ള സംഗീതപ്രമികൾ അടുത്തിടെ ഏറ്റെടുത്ത ‘എൻജോയ് എൻജാമി’ എന്ന ഗാനത്തിനൊപ്പിച്ച് കജോണിൽ താളം പിടിച്ചിരിക്കുകായാണ് മോഹൻലാൽ പുതിയ വീഡിയോയിൽ. ഫാൻസ് ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ വൈറലാകുന്നത്.

ALSO READ

ഉടൻ വിവാഹം ഉണ്ടാകുമോ, ഏറെക്കാലമായുള്ള അരാധകരുടെ ചോദ്യത്തിന് ഒടുവിൽ കൃത്യമായ മറുപടി നൽകി ഷംന കാസിം

തമിഴിലെ മുൻനിര റാപ്പറായ അറിവും ഗായിക ദീയും ചേർന്ന് പാടിയ ഗാനത്തിന് സന്തോഷ് നാരായണനാണ് ഈണം നൽകിയിരുന്നത്. സുഹൃത്തായ സമീർ ഹംസയും താരത്തോടൊപ്പമുണ്ട്. പാട്ടിന് ജാസിൽ ബീറ്റൊരുക്കുന്ന സംഗീതഞ്ജനോടൊപ്പമാണ് കജോണിൽ മോഹൻലാലും താളം പിടിക്കുന്നത്. നിരവധി കമൻറുകളും വീഡിയോയ്ക്ക് വരുന്നുണ്ട്. ഡ്രമ്മർ ശിവമണിയുടെ സ്‌റ്റൈലെന്നുൾപ്പെടെ ചിലർ കമൻറ് ചെയ്യുന്നുണ്ട്

കുറച്ച് നാൾ മുൻപ് പൃഥ്വയും കാജോണിൽ താളം പിടിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിപ്പോ ഇവരു രണ്ട് പേരും മ്യൂസിക്കിലും കൈ വച്ചോ. ഒരുമിച്ച് ഒരു ബാന്റ് തുടങ്ങുമോ തുടങ്ങിയ കമന്റുകളാണ് ആരാധകർ പങ്കു വയ്ക്കുന്നത്.

Advertisement