200 കോടി പോയിട്ട് ഒരു രൂപ പോലും വേണ്ട; നാഗചൈതന്യ നൽകാൻ ഒരുങ്ങിയ ജീവനാംശം സാമന്ത നിരസിച്ചു

399

നാലാം വിവാഹ വാർഷികത്തിന് വെറും അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെയാണ് വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് താരദമ്പതികളായിരുന്ന സാമന്തയും നാഗചൈതന്യയും പ്രഖ്യാപിച്ചത്.

പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലിൽ 200 കോടി രൂപയാണ് നാഗചൈതന്യയുടെ കുടുംബം സാമന്തയ്ക്ക് ജീവനാംശമായി നൽകാൻ ഒരുങ്ങിയത്. എന്നാൽ ഒരു രൂപ പോലും തനിക്ക് ജീവനാംശമായി ആവശ്യമില്ലെന്ന് സാമന്ത വ്യക്തമാക്കിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Advertisements

ALSO READ

ഉടൻ വിവാഹം ഉണ്ടാകുമോ, ഏറെക്കാലമായുള്ള അരാധകരുടെ ചോദ്യത്തിന് ഒടുവിൽ കൃത്യമായ മറുപടി നൽകി ഷംന കാസിം

സ്വന്തം പ്രയത്‌നവും അധ്വാനവും കൊണ്ടാണ് തെലുങ്കിലെ മുൻനിര നായികയായി താൻ വളർന്നതെന്നും അതുകൊണ്ട് ഈ പണത്തിന്റെ ആവശ്യമില്ലെന്നുമാണ് താരത്തിന്റെ നിലപാട്. ജോലിയിൽ മാത്രമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വ്യക്തിപരമായ കാര്യങ്ങൾ പൊതുയിടത്തിലേക്ക് വലിച്ചിഴക്കാൻ താൽപര്യമില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

ഇരുവരും വേർപിരിയുന്നുവെന്ന വാർത്ത ആരാധകരും സിനിമാ ലോകവും വളരെ ഞെട്ടലോടെയാണ് കേട്ടത്. അഭ്യൂഹങ്ങൾ നേരത്തേ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും താരങ്ങൾ അതിനോട് പ്രതികരിച്ചിരുന്നില്ല.

സാമന്ത സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് അക്കിനേനിയെന്ന പേര് നീക്കം ചെയ്തതോടെ അഭ്യൂഹങ്ങൾ കൂടുതൽ പരക്കാൻ തുടങ്ങി. വേർപിരിയൽ ദൗർഭാഗ്യകരമെന്നായിരുന്നു നാഗചൈതന്യയുടെ പിതാവും സൂപ്പർതാരവുമായ നാഗാർജുന പ്രതികരിച്ചത്.

ALSO READ

പുതിയ വിശേഷം ആരാധകരെ അറിയിച്ച് മൃദുല വിജയ്: സന്തോഷത്താൽ തുള്ളിച്ചാടി ആരാധകർ

കഴിഞ്ഞ ദിവസം കങ്കണ റണാവത്ത് ഇവരുടെ ഡിവോഴ്‌സ് വാർത്തയിൽ പ്രതികരിച്ചിരുന്നു. പേരുകൾ പറയാതെ ആണെങ്കിലും ഇലരുടെ വിവാഹ മോചനത്തിന് കാരണം ബോളിവുഡിയെ ഡിവോഴസ് വീരനായ ഒരു നടനുമായുള്ള നാഗ ചൈതന്യയുടെ ബന്ധമാണെന്നും താരം പറഞ്ഞു.

എൻ തന്നെയായാലും മലയാളികളടക്കം എല്ലാ ആരാധകരം വലിയ നിരാശയിലാണ് വിവാദങ്ങൾ കെട്ടടങ്ങി അവര് ഒന്നിയ്ക്കുമെന്ന അവരുടെ പ്രതീക്ഷയാണ് ഇല്ലാതായത്.

 

 

Advertisement