വിവരക്കേട് പറയാതെ സ്ത്രീയേ ; വൈറലായി ഭാവനയുടേയും രമ്യ നമ്പീശന്റേയും വീഡിയോ

205

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി ഭാവന. കറുത്ത നിറമുള്ള പരിമളാമായി വന്ന് മലയാളി മനസ്സിൽ കയറിക്കൂടിയ താരമാണ് ഭാവന. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരിളി, ഷഫ്ന, സയനോര തുടങ്ങിയവരൊക്കെ വളരെ അടുത്ത കൂട്ടുക്കാരാണ്. ഇവർ ഒത്തുകൂടിയാൽ പിന്നെ കളിയും ചിരിയും ഡാൻസും പാട്ടുമൊക്കെയായി സംഗതി ഉഷാറാണ്. ഭാവന അവധിയ്ക്ക് കേരളത്തിൽ എത്തിയതിന് ശേഷം മിക്കപ്പോഴും ഇവർ ഒത്ത് ചേരാറുണ്ട്. അങ്ങനെ ഒത്തുകൂടിയപ്പോൾ കളിച്ച ഡാൻസ് ഒക്കെ ഇടക്കാലത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Advertisements

ALSO READ

പൃഥ്വിരാജിന് പിന്നാലെ, എൻജോയ് എൻജാമി എന്ന ഹിറ്റ് പാട്ടിന് കാജോണിൽ താളം പിടിച്ച് മോഹൻലാൽ ; ലാലേട്ടനും പൃഥ്വിയും മ്യൂസിക്കിലും കൈവച്ച് തുടങ്ങ്യോ എന്ന് ആരാധകർ

ഇപ്പോൾ പുറത്ത് വന്നിരിയ്ക്കുന്നത് ഒരു വീഡിയോ ആണ്. രമ്യ നമ്പീശനൊപ്പം ചെയ്ത ഡബ്സ്മാഷ് വീഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത് ഭാവനയാണ്. രമ്യയും വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൂക്കാലം വരവായി എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ എക്കാലത്തെയും മികച്ച ഹാസ്യ രംഗങ്ങളിൽ ഒന്നാണ് രമ്യയും ഭാവനയും ഡബ്സ്മാഷ് ചെയ്തിരിയ്ക്കുന്നത്.

എക്സ്പ്രഷൻ കൊണ്ടും ടൈമിങ് കൊണ്ടും വളരെ മികച്ച രീതി.ിലാണ് ഡബ്സ്മാഷ് ചെയ്തിരിയ്ക്കുന്നത്. മൃദുല മുരളി ഉൾപ്പടെയുള്ളവർ വീഡിയോയ്ക്ക് കമന്റ് എഴുതിയിട്ടുണ്ട്.

ALSO READ

200 കോടി പോയിട്ട് ഒരു രൂപ പോലും വേണ്ട! ; നാഗചൈതന്യ നൽകാൻ ഒരുങ്ങിയ ജീവനാംശം നിരസിച്ച് സാമന്ത

അവധിയ്ക്ക് നാട്ടിലേക്ക് വരുമ്പോൾ തന്നെ ഭാവനയുടെ പ്രധാന ഉദ്ദേശം സുഹൃത്തുക്കൾക്കൊപ്പം പരമാവധി സമയം ചെലവഴിക്കുക എന്നത് തന്നെയായിരുന്നു. ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്നും അക്കാര്യത്തിൽ ഭാവന യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്നു.

വിവാഹ ശേഷം മലയാള സിനിമാ ലോകത്ത് നിന്നും അകന്ന് നിൽക്കുന്ന ഭാവന ഇപ്പോൾ കന്നട സിനിമകളിൽ തിരക്കിലാണ്. നാലോളം കന്നട സിനിമകളിലാണ് നിലവിൽ നടി കരാറ് ചെയ്തിരിയ്ക്കുന്നത്. ബാജ്രഗി 2, ഗോവിന്ദാ ഗോവിന്ദ, ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട്ട് കോം എന്നീ കന്നട ചിത്രങ്ങൾ പോസ്റ്റ്പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

ഗായികയായും നായികയായും തിരക്കിലാണ് രമ്യ നമ്പീശനും. രണ്ട് തമിഴ് ചിത്രങ്ങളാണ് നടി ഇപ്പോൾ കാറ് ചെയ്തിരിയ്ക്കുന്നത്. തമിളരസൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആണ് നിലവിൽ നടന്നുകൊണ്ടിരിയ്ക്കുന്നത്. അത് കഴിഞ്ഞാൽ ഭഗീര എന്ന ചിത്രത്തിന്റെ ഷൂട്ടിലേയ്ക്ക കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

Advertisement