കളിപ്പാട്ടമോ ഉടുപ്പോ പോലെ കൗതുകം തോന്നുന്നത് സ്വന്തമാക്കാനുള്ള ശ്രമമാണ് പല ആൺകുട്ടികൾക്കും പ്രണയം; കുറിപ്പ് ശ്രദ്ധിയ്ക്കപ്പെടുന്നു

57

പ്രണയനൈരാശ്യം എന്നതൊക്കെ കഥയറിയാത്തവന്റെ ആട്ടം കാണൽ മാത്രമാണ്. തന്റെ അധികാരം വകവെക്കാതാവുമ്പോൾ, ഉടമാവകാശം ചോദ്യം ചെയ്യപ്പെടുമ്പോൾ ഉള്ള വെപ്രാളമാണ്.

കളിപ്പാട്ടമോ ഉടുപ്പോ പോലെ കൗതുകം തോന്നുന്നത് സ്വന്തമാക്കാനുള്ള ശ്രമമാണ് പല ആൺകുട്ടികൾക്കും പ്രണയം എന്ന് പറയുന്നത്. അടുപ്പവും ഇഷ്ടവും സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ അധികാരം കൊണ്ടുള്ള വരിഞ്ഞു മുറുക്കലാണ്. സ്‌നേഹം കൊണ്ടുള്ള സ്വാർത്ഥത എന്നൊക്കെ ഭംഗിവാക്ക് പറയുമെങ്കിലും തന്റെ കൈപ്പിടിയിൽ നിന്ന് കുതറിപ്പോവാതെ നോക്കുന്ന അടവാണ്. നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

Advertisements

ALSO READ

മരുമകൾ ഭക്ഷണം കഴിക്കാൻ വിളിക്കാറില്ല ; അച്ഛനേയും മകനേയും മാത്രം വിളിക്കും! പതിനൊന്ന് വർഷമായി ഒരു അമ്മ അനുഭവിച്ച ദുരവസ്ഥ

നജീബ് മൂടാടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:

പ്രണയനൈരാശ്യം എന്നതൊക്കെ കഥയറിയാത്തവന്റെ ആട്ടം കാണൽ മാത്രമാണ്. തന്റെ അധികാരം വകവെക്കാതാവുമ്പോൾ, ഉടമാവകാശം ചോദ്യം ചെയ്യപ്പെടുമ്പോൾ ഉള്ള വെപ്രാളമാണ്. കളിപ്പാട്ടമോ ഉടുപ്പോ പോലെ കൗതുകം തോന്നുന്നത് സ്വന്തമാക്കാനുള്ള ശ്രമമാണ് പല ആൺകുട്ടികൾക്കും പ്രണയം. അടുപ്പവും ഇഷ്ടവും സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ അധികാരം കൊണ്ടുള്ള വരിഞ്ഞു മുറുക്കലാണ്. സ്‌നേഹം കൊണ്ടുള്ള സ്വാർത്ഥത എന്നൊക്കെ ഭംഗിവാക്ക് പറയുമെങ്കിലും തന്റെ കൈപ്പിടിയിൽ നിന്ന് കുതറിപ്പോവാതെ നോക്കുന്ന അടവാണ്.

‘നീ വെറുമൊരു പെണ്ണാണ്’ എന്നത് കേവലം സിനിമാ ഡയലോഗ് മാത്രമല്ല. എത്ര വിദ്യാഭ്യാസവും അറിവും നേടുമ്പോഴും ആ ഒരു മനോഭാവത്തിന് സമൂഹത്തിൽ മാറ്റമില്ല എന്ന് മാത്രമല്ല ഏറി വരികയാണ്. പ്രത്യേകിച്ചും ചെറുപ്പക്കാരിൽ. വാഹനത്തിലോ പൊതു ഇടങ്ങളിലോ ലൈംഗികമായി അതിക്രമം നേരിടേണ്ടി വരുന്ന ഒരു പെൺകുട്ടി പ്രതിഷേധിച്ചാൽ അവൾ നേരിടേണ്ടി വരുന്നത് ഈ ഒരു മനോഭാവമാണ്. ‘ടാക്‌സി വിളിച്ചു പൊയ്ക്കൂടെ’, ‘വീട്ടിൽ ഇരുന്നൂടെ’ എന്നൊക്കെയുള്ള പരിഹാസമോ ഇതൊന്നും ഞങ്ങൾ അറിഞ്ഞതേ ഇല്ല എന്ന മട്ടിൽ കാണാതെ പോകുന്ന ചുറ്റുമുള്ളവരുമോ ഒരു പെൺകുട്ടിക്കും പുതിയ അനുഭവമായിരിക്കില്ല.

സാമൂഹ്യ- രാഷ്ട്രീയ വിഷയങ്ങളിൽ സോഷ്യൽ മീഡിയയിൽ സ്വതന്ത്രമായി പ്രതികരിക്കുന്ന പെൺകുട്ടികളുടെ കമന്റ് ബോക്സിലും ഇൻബോക്‌സിലും ചെന്ന് എടീ എന്നും മോളെ എന്നും വിളിച്ച് അച്ചടക്കം പഠിപ്പിക്കാൻ ചെല്ലുന്ന ആങ്ങളമാരും ആത്മാർത്ഥമായി കരുതുന്നത് തങ്ങൾക്ക് ഈ പെൺകുട്ടികളുടെ മേൽ അധികാരം ഉണ്ടെന്ന് തന്നെയാണ്. ഒരേ വിഷയം തന്നെ ആണും പെണ്ണും പറയുമ്പോൾ വരുന്ന പ്രതികരണം ശ്രദ്ധിച്ചാൽ ഇതെളുപ്പം മനസ്സിലാവും.
സൗഹൃദമായാലും പ്രണയമായാലും ദാമ്പത്യമായാലും ആണിന്റെ ഈ ഉടമ മനോഭാവം മാറാത്തെടുത്തോളം എതിർപ്പോ വിയോജിപ്പോ പ്രകടിപ്പിച്ചാൽ ആക്രമിക്കാനും കൊല്ലാനും മടിയില്ലാത്ത, അതിൽ യാതൊരു ശരികേടും കാണാത്ത മനുഷ്യർ ഇനിയും കൂടിക്കൊണ്ടിരിക്കും.

ALSO READ

വിവരക്കേട് പറയാതെ സ്ത്രീയേ ; വൈറലായി ഭാവനയുടേയും രമ്യ നമ്പീശന്റേയും വീഡിയോ

സ്വന്തമായ ഇഷ്ടങ്ങളോ അഭിപ്രായങ്ങളോ ഇല്ലാത്ത വിനീത വിധേയരായ അടിമകളെയാണ് അവർ തേടുന്നത്. കഴുത്തിൽ അദൃശ്യമായ കയറിയിട്ട് നടത്താൻ പ്രതികരണശേഷിയില്ലാത്ത ഒരു നാൽക്കാലി. അതിനെ വേണമെങ്കിൽ നിങ്ങൾക്ക് പ്രണയമെന്നും കുതറുമ്പോഴുള്ള ഉടമയുടെ പ്രതികരണത്തെ പ്രണയനൈരാശ്യം എന്നും വിളിക്കാം. അങ്ങനെയൊക്കെയാണല്ലോ….

Advertisement