Home Entertainment Celebrities

ലൊണെടുത്തായിരുന്നു ദിലീപ് ആ വെള്ള കാര്‍ വാങ്ങിയത്, സിനിമയില്ലെങ്കില്‍ എങ്ങനെ അടച്ചുതീര്‍ക്കുമെന്ന് ഞാന്‍ ടെന്‍ഷനടിച്ചിരുന്നു, ലാല്‍ജോസ് പറയുന്നു

866

മമ്മൂട്ടി നായകനായ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്ന വന്ന വ്യക്തിയാണ് ലാല്‍ജോസ്. എന്നാല്‍ സിനിമാസംവിധാനം തുടങ്ങുന്നതിന് മുന്‍പേ സംവിധാനകാര്യത്തില്‍ ഒരല്‍പം കടുംപിടുത്തവുമായാണ് ലാല്‍ജോസ് നിലകൊണ്ടത്.

Advertisements

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ലാല്‍ജോസ്. നടന്‍ ദിലീപുമായി അടുത്ത സൗഹൃദമാണ് ലാല്‍ജോസിനുള്ളത്. ഇപ്പോഴിതാ ദിലീപ് വാങ്ങിയ ആദ്യത്തെ കാറിനെ കുറിച്ച സംസാരിക്കുകയാണ് ലാല്‍ജോസ്.

Also Read: രണ്ടാം വിവാഹം, ഉറ്റ സുഹൃത്തിന്റെ ഭര്‍ത്താവിനെ ഹന്‍സിക തട്ടിയെടുത്തതാണെന്ന് വാര്‍ത്തകള്‍, വിശദീകരണവുമായി ഹന്‍സികയും സൊഹൈലും

മഞ്ജു വാര്യര്‍ ദിലീപ് പ്രണയകാലത്തെ കുറിച്ചും ലാല്‍ജോസ് സംസാരിച്ചു. താന്‍ കരിയറില്‍ കഷ്ടപ്പെട്ട് പിടിച്ച് കയറാന്‍ ശ്രമിക്കുമ്പോള്‍ ദിലീപ് കരിയറില്‍ രക്ഷപ്പെട്ടിരുന്നു. മാനത്തെ കൊട്ടാരം ഫിലിം ഹിറ്റായതോടെ ദിലീപിനെ തേടി നിരവധി അവസരങ്ങളെത്തിയെന്ന് ലാല്‍ജോസ് പറയുന്നു.

ദിലീപ് ആദ്യമായി കാറ് വാങ്ങിയതും അത് കാണിക്കാന്‍ വേണ്ടി വന്നതുമെല്ലാം തനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഒരു വെള്ള മാരുതി കാറായിരുന്നു അതെന്നും പക്ഷേ തനിക്ക് ദിലീപ് കാര്‍ വാങ്ങിയതില്‍ പേടിയുണ്ടായരുന്നുവെന്നും കാരണം ഇനി സിനിമ കിട്ടിയില്ലെങ്കില്‍ ദിലീപ് എങ്ങനെ അതിന്റെ ലോണും കാര്യങ്ങളും അടക്കുമെന്നായിരുന്നു താന്‍ ചിന്തിച്ചതെന്നും ലാല്‍ ജോസ് പറയുന്നു.

Also Read: സുഹാന ഗര്‍ഭിണിയായിരുന്നപ്പോള്‍ തുണിയായിരുന്നു ഉപയോഗിച്ചത്, ഇന്നത്തെ അത്രയും സെറ്റപ്പില്ലായിരുന്നു, ഇന്നെല്ലാം റെഡിമെയ്ഡായി, ബഷീര്‍ ബഷി പറയുന്നു

പക്ഷേ ദിലീപിനെ ഇതൊന്നും അലട്ടിയിരുന്നില്ല. നല്ല ബോള്‍ഡായിരുന്നുവെന്നും സല്ലാപം സിനിമയിലൂടെയായിരുന്നു മഞ്ജു ദിലീപ് ജോഡി ഹിറ്റായി മാറിയതെന്നും പിന്നീട് ഇരുവരും അടുപ്പമാണെന്നൊക്കെയുള്ള വാര്‍ത്തകള്‍ കേട്ടുവെന്നും അന്ന് ദിലീപിനോട് ചോദിച്ചപ്പോള്‍ ഒന്നും പറയാറായിട്ടില്ല എന്നായിരുന്നു പറഞ്ഞതെന്നും ലാല്‍ജോസ് പറയുന്നു.

Advertisement