ആര്‍ക്കും ഇതുവരെ തൊടാനാകാത്ത കളക്ഷന്‍ റെക്കോര്‍ഡ് ഈ രജനി ചിത്രത്തിന്റേത്; ജയിലര്‍ വെറും രണ്ടാം സ്ഥാനത്ത്; ഇതെല്ലാം തകര്‍ക്കുമോ വിജയ്?

3372

നടന്‍ രജനീകാന്തിന്റെ ജയിലര്‍ സൂപ്പര്‍ ഹിറ്റ് ചിത്രമായി കഴിഞ്ഞു. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഈ സിനിമയില്‍ മലയാള നടന്‍ മോഹന്‍ലാല്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ജയിലര്‍ തന്നെയാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. നിലവില്‍ മുന്‍കാല റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ആഗോളതലത്തില്‍ കളക്ഷനില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ജ.ിലറിന് സാധിച്ചു. അതേസമയം, ജയിലര്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമ്പോഴും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒന്നാമനായി തുടരുന്നൊരു ചിത്രം ഉണ്ട് തമിഴ് സിനിമാ ലോകത്ത്.

Advertisements

രജനികാന്ത് തന്നെ നായകനായി എത്തിയ 2.0 ആണ് ആ ചിത്രം. യന്തിരന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തിയ വലിയ ഹൈപ്പാണ് സൃഷ്ടിച്ചത്. യന്തിരനും 2.യും സംവിധാനം ചെയ്തതും എസ് ശങ്കര്‍ ആയിരുന്നു. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബേക്‌സ് ഓഫീസ് കളക്ഷന്‍ 660.3 കോടിയാണ് എന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ- വിവാഹ വാഗ്ദാനം നല്‍യെന്നത് ശരിയാണ്, എന്നാല്‍ യുവതി ഒരുപാട് കാര്യങ്ങള്‍ മറച്ചുവെച്ചു, തന്നെയാണ് ച തിച്ചത്: ഷിയാസ് കരീം

നിലവില്‍ ഈ റെക്കോര്‍ഡ് ഭേദിച്ച് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ഈ വര്‍ഷം റിലീസ് ചെയ്ത രജനികാന്ത് ചിത്രം ജയിലര്‍ ആണ് എ്‌നതും സവിശേഷയതയാണ്. ജയിലറിന് മുന്‍പ് വന്‍ സിനിമകള്‍ റിലീസ് ചെയ്‌തെങ്കിലും അവയെ എല്ലാം പിന്തള്ളിയാണ് ഈ നേട്ടം രജനി ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ജയിലറിന് ആകെ 604.4 കോടിയാണ് ആകെ കളക്ട് ചെയ്യാനായതെന്ന് ട്രാക്കര്‍ന്മാര്‍ പറയുന്നു.

ഏറ്റവും കളക്ഷനിട്ട തമിഴ് ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്ത് മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ ആണ്. 496.2 കോടിയാണ് ഈ സിനിമയുടെ ആകെ കളക്ഷന്‍. നാലാം സ്ഥാനത്ത് കമല്‍ഹാസന്റെ വിക്രം ആണ്. 423.8കോടിയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കളക്ഷന്‍. അഞ്ചാം സ്ഥാനത്ത് പൊന്നിയിന്‍ സെല്‍വന്‍ 2 ആണ്. 343.5കോടിയാണ് ഈ മണിരത്‌നം ചിത്രത്തിന്റെ കളക്ഷന്‍.

ALSO READ-കമല്‍ഹാസന് ചുംബനരംഗം നിര്‍ബന്ധം , നയന്‍താരയ്ക്ക് അതില്‍ താല്‍പര്യമില്ല; ഇരുവരും ഒന്നിച്ച് അഭിനയിക്കാത്തതിന്റെ കാരണം കണ്ടെത്തി

വിജയിയുടെ ബിഗില്‍ ആണ് 300.8 കോടിയുമായി ആറാം സ്ഥാനത്ത്. ഏഴാം സ്ഥാനത്ത് 294.2 കോടിയുമായി രജനികാന്ത് ചിത്രം കബാലിയാണ്. 292.8 കോടിയുമായി വാരിസ്, 290 കോടിയുമായി യെന്തിരന്‍, 249 കോടിയുമായി സര്‍ക്കാര്‍, 246.9 കോടിയുമായി മെര്‍സല്‍, 245 കോടിയുമായി മാസ്റ്റര്‍ എന്നിങ്ങനെയാണ് പിന്നാലെയുള്ള സ്ഥാനങ്ങളിലുള്ള തമിഴ് ചിത്രങ്ങള്‍.

അതേസമയം, മികച്ച കളക്ഷന്‍ നേടിയ ആദ്യ പത്ത് സിനിമകളുടെ ഈ പട്ടികയില്‍ ഒന്നില്‍ പോലും അജിത്, സൂര്യ ചിത്രങ്ങള്‍ക്ക് ഇടംനേടാനായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

അതേസമയം, ഇപ്പോഴാകാട്ടെ, തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളില്‍ ഒന്നാമതാണ് വിജയുടെ ലിയോ. ചിത്രം ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്യുന്നത്. ലോകേഷ് കനകരാജ് ആണ് സംവിധാനം ചെയ്യുനപ്‌നതെന്ന് ചിത്രത്തിന്റെ പ്രതീക്ഷകള്‍ കൂട്ടുന്നു. റിപ്പോര്‍ട്ടുകള് പ്രകാരം 250 -300 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം മുന്‍ പറഞ്ഞ റെക്കോര്‍ഡുകളെ മറികടക്കുമോ എന്നാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

Advertisement