ഫഹദിനെ നായകനും വില്ലനുമാക്കി സിനിമ പ്ലാന്‍ ചെയ്തു; എന്നാല്‍ നിര്‍മ്മാതാക്കള്‍ ഫഹദിനെ നായകനാക്കാന്‍ സമ്മതിച്ചില്ല; ചിത്രം മുടങ്ങി പോയത് വെളിപ്പെടുത്തി ലാല്‍ ജോസ്

532

മലയാള സിനിമയില്‍ സഹസംവിധായകനായി വന്ന് പിന്നീട് ഹിറ്റ് സംവിധായകനായി മാറിയ താരമാണ് ലാല്‍ ജോസ്. മമ്മൂട്ടി നായകനായി എത്തിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധാന കുപ്പായം അണിയുന്നത്. അതിന് ശേഷം അദ്ദേഹത്തിന്റേതായി ഏകദേശം 25 ലധികം സിനിമകള്‍ സംവിധാനം ചെയ്തു കഴിഞ്ഞു.

ലാല്‍ ജോസിന്റെ സിനിമകള്‍ ഹിറ്റാവുന്നത് പതിവാണ്. നിരനവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ലാല്‍ ജോസിന്റെ കരിയറില്‍ പരാജയ ചിത്രങ്ങളും ഉണ്ടായിരുന്നു.

Advertisements

രസികന്‍, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ വേണ്ടവിധത്തില്‍ വിജയം നേടിയിരുന്നില്ല.മാത്രമല്ല തന്റെ കരിയറില്‍ നടക്കാതെ പോയ ചിത്രങ്ങളുമുണ്ടെന്നും പറയുകയാണ് ലാല്‍ ജോസ് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍. താന്‍ ഫഹദ് ഫാസിലിനെ വെച്ച് താന്‍ ആദ്യം ചെയ്യാനിരുന്ന സിനിമ നടക്കാതെ പോയെന്നാണ് സംവിധായകന്‍ ലാല്‍ ജോസ് പറയുന്നത്.
ALSO READ- ആര്‍ക്കും ഇതുവരെ തൊടാനാകാത്ത കളക്ഷന്‍ റെക്കോര്‍ഡ് ഈ രജനി ചിത്രത്തിന്റേത്; ജയിലര്‍ വെറും രണ്ടാം സ്ഥാനത്ത്; ഇതെല്ലാം തകര്‍ക്കുമോ വിജയ്?

മദര്‍ ഇന്ത്യ എന്നായിരുന്നു ആ സിനിമയുടെ പേര്. രേവതിയും ശോഭനയ്ക്കും പുറമെ സിനിമയിലെ നടനായും വില്ലനായും ഫഹദിനെയായിരുന്നു കരുതിയിരുന്നതെന്നും ലാല്‍ ജോസ് പറയുകയാണ്.
അതേസമയം, അന്ന് ആ ചിത്രം ഫഹദിനെ വെച്ച് ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറായിരുന്നില്ല.അങ്ങനെ ആ ചിത്രം മുടങ്ങിപ്പോയെന്ന് അദ്ദേഹം വിവരിക്കുന്നു. അന്ന് ഫഹദ് അമേരിക്കയിലെ പഠനമൊക്കെ കഴിഞ്ഞ് തിരിച്ച് വന്ന സമയത്ത് എന്റെ പടത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആവണം എന്ന് പറഞ്ഞിരുന്നു.

അപ്പോള്‍, വെളുത്ത് തുടുത്ത് ആപ്പിള് പോലിരിക്കുന്ന നീ അസിസ്റ്റന്റ് ഡയറക്ടറായി വെയില്‍ കൊണ്ട് കറുക്കുകയൊന്നും വേണ്ട, നിന്നെ ഞാന്‍ നായകനാക്കിയിട്ട് ഒരു സിനിമ ചെയ്യും എന്നാണ് അവനോട് പറഞ്ഞിരുന്നത്. പോ ചേട്ടാ കളിയാക്കാതെ എന്നവനും പറഞ്ഞു. ഞാനപ്പോള്‍ അവനോട് പറഞ്ഞു നീ നടനാവേണ്ട ആളാണ് നിനക്കതിന് പറ്റും എന്നാണ്.

ALSO READ- വിവാഹ വാഗ്ദാനം നല്‍യെന്നത് ശരിയാണ്, എന്നാല്‍ യുവതി ഒരുപാട് കാര്യങ്ങള്‍ മറച്ചുവെച്ചു, തന്നെയാണ് ച തിച്ചത്: ഷിയാസ് കരീം

താന്‍ ആ സമയത്ത് ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. ഫഹദ് ഈ സിനിമയൊക്കെ അഭിനയിക്കുന്നതിന് മുന്‍പായിരുന്നു അത്. ആ ചിത്രത്തിന് മദര്‍ ഇന്ത്യ എന്നായിരുന്നു പേര്. ഫഹദ് ആയിരുന്നു ആ സിനിമയിലെ നായകനും വില്ലനും. രേവതിയും ശോഭനയും ലീഡ് ചെയ്യുന്ന ഒരു സിനിമയായിരുന്നു. അതില്‍ ഫഹദാണ് പ്രധാന പുരുഷ നടനായി മനസില്‍ കണ്ടിരുന്നത്.

മദര്‍ ഇന്തയ ചെയ്യാന്‍ തീരുമാനിച്ചത് മുരളി ഗോപി പറഞ്ഞ കഥയുടെ ബേസിലാണ്. ക്ലാസ്‌മേറ്റ്‌സിനൊക്കെ ശേഷം ചെയ്യാന്‍ വിചാരിച്ച ഒരു സിനിമയായിരുന്നു. ഫഹദ് ആണ് നായകന്‍ എന്ന് പറയുമ്പോള്‍ പ്രൊഡ്യൂസേഴ്‌സ് ഒക്കെ പിന്മാറുകയായിരുന്നു. അന്ന് ഈ ഫഹദിനെ ആര്‍ക്കും അറിയില്ല, പിന്നെ അറിയുന്നത് അവന്‍ പത്തൊമ്പതാം വയസ്സില്‍ അഭിനയിച്ച കയ്യെത്തും ദൂരത്ത് എന്ന സിനിമയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ആര്‍ക്കും പുതിയ ഫഹദിനെ അറിയില്ലായിരുന്നു. അങ്ങനെ ആ ചിത്രം നടക്കാതെ പോയതാണ്.

പിന്നീട് കേരള കഫേയിലെ മൃത്യുഞ്ജയം എന്ന ചെറിയ ഒരു ഹൊറര്‍ ടച്ചുള്ള കഥ ആനന്ദ് എന്ന് പറഞ്ഞയാള്‍ ഡയറക്ട് ചെയ്തിരുന്നു. ആ ഷോര്‍ട്ട് ഫിലിമില്‍ ഫഹദ് അഭിനയിക്കുകയും ചെയ്തു. ആ ഫഹദിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നെ കോക്ടെയ്ല്‍ എന്ന സിനിമയില്‍ അനൂപ് മേനോന്റെ കൂടെ ഒരു ചെറിയ കഥാപാത്രം ചെയ്യുകയും ചെയ്തു.

അത് കഴിഞ്ഞ് ചാപ്പാ കുരിശ്, പിന്നീട് കുറച്ചൂടെ വലിയ വേഷത്തിലാണ് 22 ഫീമെയില്‍ കോട്ടയത്തില്‍ എത്തുന്നത് അതിലെ നായകനും വില്ലനും അവനാണ്, ലാല്‍ ജോസ് പറയുന്നു.

Advertisement