രജനികാന്തിനെ പിന്തള്ളി കേരളക്കരയില്‍ വിജയിയുടെ കുതിപ്പ്, ലിയോയുടെ പ്രീ സെയില്‍ കണക്കുമായി ഏരീസ് പ്ലക്‌സ്

235

ഒരിടവേളക്ക് ശേഷം തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് നായകന്‍ ആകുന്ന ഏറ്റവും പുതിയ സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി സംവിധായകന്‍ ലോകേഷ് കനകരാജ് വീണ്ടും ഒരുക്കുന്ന ചിത്രമാണ് ലിയോ.

Advertisements

ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തുന്ന ബ്രഹ്‌മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ ദളപതിയുടെ പിറന്നാള്‍ ദിനത്തിന്റെ ആദ്യ സെക്കന്റില്‍ പുറത്തിറക്കിയിരുന്നു. ഇത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഒന്നടങ്കം സ്വീകരിച്ചത്.

Also Read: മമ്മൂക്കയുടെ സിനിമയില്‍ അവസരം കിട്ടിയതിന് പാര്‍ട്ടി നടത്തി, അടിച്ചുഫിറ്റായി ഉറങ്ങി പിറ്റേദിവസം ഷൂട്ടിന് വരാന്‍ പറ്റാതായി, അനുഭവം തുറന്നുപറഞ്ഞ് സാജു നവോദയ

വിജയിയുടെ ചിത്രങ്ങള്‍ക്കെല്ലാം വന്‍വരവേല്‍പ്പാണ് കേരളക്കരയില്‍ ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ മാത്രം മതി ചിത്രത്തെ എങ്ങനെയാണ് കേരളക്കര സ്വീകരിക്കുന്നതെന്ന് വ്യക്തമാകാന്‍. ഇപ്പോഴിതാ ആദ്യ ദിനത്തിലെ പ്രീ സെയില്‍ കണക്ക് പുറത്തുവന്നിരിക്കുകയാണ്.

തിരുവനന്തപുരത്തെ പ്രധാന തിയ്യറ്റര്‍ ആയ എരീസ് പ്ലക്‌സ് ആണ് പ്രീസെയില്‍ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. രജനികാന്ത് നായകനായി എത്തിയ 2 പോയിന്റ് സീറോ ആയിരുന്നു കഴിഞ്ഞ ദിവസം വരെ പ്രീസെയിലില്‍ മുന്നിലുണ്ടായിരുന്നത്.

Also Read: പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റ് ഊട്ടിയിലെ പച്ചവെള്ളത്തില്‍ കുളി, പിന്നെ പ്രാര്‍ത്ഥന, ആത്മാര്‍ത്ഥതയെ ഞാന്‍ അവളിലൂടെ കണ്ടു, കീര്‍ത്തിയെ കുറിച്ച് അമ്മ മേനക പറയുന്നു

എന്നാല്‍ ലിയോയുടെ കണക്ക് പുറത്തുവന്നതോടെ അതെല്ലാം പഴങ്കഥയായി. ഏരീസ് പ്ലക്‌സില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ ലിയോയാണ്. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണി മുതലാണ് ലിയോയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്.

Advertisement