Home Entertainment Celebrities

മമ്മൂക്കയുടെ സിനിമയില്‍ അവസരം കിട്ടിയതിന് പാര്‍ട്ടി നടത്തി, അടിച്ചുഫിറ്റായി ഉറങ്ങി പിറ്റേദിവസം ഷൂട്ടിന് വരാന്‍ പറ്റാതായി, അനുഭവം തുറന്നുപറഞ്ഞ് സാജു നവോദയ

330

മിമിക്രിയിലൂടെയും കോമഡി സ്‌കിറ്റുകളിലൂടെയും എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരനായി നടനായി മാറിയ താരമാണ് സാജു നവോദയ. സ്‌കിറ്റുകളിലെ പാഷാണം ഷാജി എന്ന കോമഡി കഥാപാത്രത്തിലൂടെ ആണ് സാജു നവോദയ പ്രക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

അതേ സമയം പാഷാണം ഷാജിയുടെ യഥാര്‍ത്ഥ പേര് സാജു എന്നാണെന്ന് ഇപ്പോഴും പലര്‍ക്കുമറിയില്ല. ഷാജി എന്ന് വിളിക്കുന്നതാണ് സാജുവിനും ഇപ്പോള്‍ ഇഷ്ടം. മിമിക്രികളിലൂടെയും കോമഡി ഷോയിലൂടെ വന്ന് ബിജു മേനോന്‍ നായകനായ വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ സാജു മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ അടക്കമുള്ളവര്‍ക്ക് ഒപ്പം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

Also Read: പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റ് ഊട്ടിയിലെ പച്ചവെള്ളത്തില്‍ കുളി, പിന്നെ പ്രാര്‍ത്ഥന, ആത്മാര്‍ത്ഥതയെ ഞാന്‍ അവളിലൂടെ കണ്ടു, കീര്‍ത്തിയെ കുറിച്ച് അമ്മ മേനക പറയുന്നു

ഇപ്പോഴിതാ തന്റെ ഒരു സുഹൃത്തിനെ പറ്റി സംസാരിക്കുകയാണ് സാജു. മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും അഭിനയിക്കാന്‍ പറ്റാതെ പോയ സുഹൃത്തിനെ കുറിച്ചായിരുന്നു താരം സംസാരിച്ചത്. തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനായിരുന്നു അവസരം കിട്ടിയത്.

മമ്മൂക്കയാണ് അവനെ ചിത്രത്തിലേക്ക് വിളിക്കാന്‍ തന്നോട് പറഞ്ഞത്. അങ്ങനെ ഇക്കാര്യം അവനെ അറിയിച്ചപ്പോള്‍ പുള്ളിക്കാരന്‍ ഒത്തിരി സന്തോഷത്തിലായെന്നും മമ്മൂക്കയുടെ ചിത്രത്തില്‍ അവസരം കിട്ടിയതിന് അവന്‍ പാര്‍ട്ടി നടത്തിയെന്നും പിന്നാലെ അവന്‍ അടിച്ചുഫിറ്റായി കിടന്നുപോയി എന്നും പിറ്റേദിവസം ഷൂട്ടിന് പോവാന്‍ കഴിഞ്ഞില്ലെന്നും സാജു പറയുന്നു.

Also Read: സിനിമയില്‍ മമ്മൂട്ടി എന്നേക്കാള്‍ ജൂനിയര്‍, ഇന്നും ചെറുപ്പം, നടി ജലജ പറയുന്നു

അങ്ങനെ അവന് ആ വേഷം നഷ്ടപ്പെട്ടു. അവന്‍ ചെയ്യാനിരുന്ന വേഷം മറ്റൊരു ആര്‍ട്ടിസ്റ്റിനെ വെച്ച് ചെയ്തുവെന്നും മമ്മൂക്ക ഒരു നല്ലമനുഷ്യനാണെന്നും അദ്ദേഹം എല്ലാവരെയും കേട്ടിരിക്കുമെന്നും ഭയങ്കര സപ്പോര്‍ട്ടാണെന്നും സാജു പറയുന്നു.

Advertisement