ഞാന്‍ ഡയറക്ട് ചെയ്യുന്ന സിനിമയുടെ പ്രൊഡക്ഷനും ഞാന്‍ തന്നെയായിരിക്കും, കാലുമാറുന്ന ഒരാളെ ഏല്‍പ്പിക്കില്ല, തുറന്നുപറഞ്ഞ് വിന്‍സി അലോഷ്യസ്

31

നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് പിന്നീട് നടിയായി മാറിയ താരമാണ് വിന്‍സി അലോഷ്യസ്. ഇന്ന് കൈനിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്. വിന്‍സി ഇപ്പോള്‍ മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിക്കഴിഞ്ഞു.

Advertisements

രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും വിന്‍സി സ്വന്തമാക്കിയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയില്‍ ഏറെ സജീവമായ വിന്‍സി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Also Read: സിനിമയില്‍ മമ്മൂട്ടി എന്നേക്കാള്‍ ജൂനിയര്‍, ഇന്നും ചെറുപ്പം, നടി ജലജ പറയുന്നു

ഇപ്പോഴിതാ താനൊരു സംവിധായികയാവുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് വിന്‍സി. താന്‍ ഒരു സിനിമ ഡയറക്ട് ചെയ്യുകയാണെങ്കില്‍ അതിന്റെ പ്രൊഡക്ഷന്‍ വേറെ ഏല്‍പ്പിക്കില്ലെന്നും താന്‍ തന്നെ ചെയ്യുമെന്നും എന്നാല്‍ ഓരോ പടത്തില്‍ നിന്നും പഠിക്കുന്ന കാര്യങ്ങള്‍ എവിടെ അപ്ലൈ ചെയ്യണമെന്ന് തനിക്ക് അറിയില്ലെന്നും വിന്‍സി പറയുന്നു.

ഒത്തിരി കാലം കഴിഞ്ഞാല്‍ പണിയൊന്നുമില്ലാതെയാവും. അപ്പോള്‍ ഒരു സിനിമ ഡയറക്ട് ചെയ്യണമെന്നും താന്‍ ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പല കാര്യങ്ങളും ഒബ്‌സര്‍വ് ചെയ്യാറുണ്ടെന്നും ഒന്നും എളുപ്പത്തില്‍ പഠിക്കാന്‍ കഴിയില്ലെന്നും ഓരോ സിനിമകള്‍ ചെയ്യുമ്പോഴും കുറച്ചുകൂടെ മെച്ചപ്പെട്ടത് പോലെ തോന്നാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: ബോളിവുഡിന്റെ ലേഡി സിങ്കമാകാൻ ദീപിക പദുക്കോൺ; സംവിധാനം ചെയ്യാൻ രക്ഷിത് ഷെട്ടിയും

ഒരു പ്രൊഡക്ഷന്‍ കമ്പനിയും തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. താന്‍ ഇപ്പോഴെ ഉറപ്പിച്ച കാര്യമാണ് താന്‍ ഡയറക്ട് ചെയ്യുന്ന ചിത്രം വേറെ പ്രൊഡക്ഷനെ ഏല്‍പ്പിക്കില്ലെന്നതെന്നും കാലുമാറുന്ന ഒരാളെ താന്‍ അടുപ്പിക്കില്ലെന്നും വിശ്വാസമുള്ളവരെ മാത്രമേ ചേര്‍ത്ത് നിര്‍ത്തുകയുള്ളൂവെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.

Advertisement