പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റ് ഊട്ടിയിലെ പച്ചവെള്ളത്തില്‍ കുളി, പിന്നെ പ്രാര്‍ത്ഥന, ആത്മാര്‍ത്ഥതയെ ഞാന്‍ അവളിലൂടെ കണ്ടു, കീര്‍ത്തിയെ കുറിച്ച് അമ്മ മേനക പറയുന്നു

273

തെന്നിന്ത്യന്‍ സിനിമയില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മലയാളി കൂടിയായി നടി കീര്‍ത്തി സുരേഷ്. മുന്‍ കാല തെന്നിന്ത്യന്‍ നായിക മേനകയുടേയും നിര്‍മ്മാതാവ് സുരേഷ്‌കുമാറിന്റെയും മകള്‍ കൂടിയായ കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സിനിമ ലോകത്ത് കൈനിറയെ ആരാധകരുള്ള താരം കൂടിയാണ്.

Advertisements

ബാലതാരായി എത്തിയ നടി പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു. മലയാളത്തില്‍ കൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും കീര്‍ത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം. അധികം മലയാള ചിത്രങ്ങള്‍ താരം അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും താരത്തിന് ധാരാളം ആരാധകരാണ് ഉള്ളത്.

Also Read: സിനിമയില്‍ മമ്മൂട്ടി എന്നേക്കാള്‍ ജൂനിയര്‍, ഇന്നും ചെറുപ്പം, നടി ജലജ പറയുന്നു

മഹാനടി എന്ന ചിത്രത്തിന് താരത്തെ തേടി ഒത്തിരി അവാര്‍ഡുകള്‍ എത്തിയിരുന്നു. കൈനിറയെ ചിത്രങ്ങളാണ് ഇതിന് ശേഷം കീര്‍ത്തിക്ക് ലഭിച്ചത്. ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് കീര്‍ത്തി സുരേഷ്.ഇപ്പോഴിതാ കീര്‍ത്തിയെ കുറിച്ച് മേനക പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

കീര്‍ത്തിക്ക് സിനിമയോടുള്ള ആത്മാര്‍ത്ഥതയെ കുറിച്ചായിരുന്നു മേനക സംസാരിച്ചത്. കീര്‍ത്തിക്ക് കുട്ടിയായിരിക്കുമ്പോള്‍ തന്നെ സിനിമയോട് വലിയ ആത്മാര്‍ത്ഥത ഉണ്ടായിരുന്നുവെന്നും കുബേരന്‍ എന്ന ചിത്രത്തില്‍ കീര്‍ത്തി ബാലതാരമായി അഭിനയിച്ചിരുന്നുവെന്നും മേനക പറയുന്നു.

Also Read: ഇത് അവന്തിക തന്നെയോ, എന്തൊരു മാറ്റം; ഗ്ലാമര്‍ ലുക്കില്‍ നടി , ഉരുക്ക് സ്ത്രീയാണ് താനെന്ന് താരം കുറിച്ചു

പുലര്‍ച്ചെയാണ് ഷൂട്ട് എന്ന് പറഞ്ഞാല്‍ കീര്‍ത്തി ഊട്ടിയില്‍ വെച്ച് ആ തണുപ്പില്‍ നാലുമണിക്കൊക്കെ എഴുന്നേറ്റ് പച്ചവെള്ളത്തില്‍ കുളിക്കാറുണ്ടായിരുന്നു. കുളികഴിഞ്ഞ് സ്വാമിയുടെ ചിത്രത്തിന് മുന്നില്‍ ഇരുന്ന് നന്നായി അഭിനയിക്കാന്‍ കഴിയണമെന്ന് പ്രാര്‍ത്ഥിക്കുമായിരുന്നുവെന്നും അവളുടെ ഉള്ളിലൂടെയാണ് താന്‍ ആത്മാര്‍ത്ഥതയെ കണ്ടതെന്നും മേനക പറയുന്നു.

Advertisement