Home Entertainment Celebrities

നാല് തവണ കണ്ടു, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചത്രം തല്ലുമാല, തുറന്നുപറഞ്ഞ് ലോകേഷ് കനകരാജ്

136

അടുത്തിടെ മലയാള സിനിമയില്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു തല്ലുമാല. ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും തകര്‍ത്തഭിനയിച്ച ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Advertisements

ഖാലിദ് റ്ഹമാന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഓഗസ്റ്റ് 12 ന് റിലീസ് ചെയ്ത ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്, അസിം ജമാല്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് അണിനിരന്നത്.

Also Read: ഒരു നോക്ക് കാണാനെത്തി, ഒടുവില്‍ ഭിന്നശേഷിയുള്ള ആരാധകനെ കൈകളില്‍ താങ്ങിയെടുത്ത് വിജയ്, എന്തൊരു നല്ല മനുഷ്യനെന്ന് വാഴ്ത്തി സോഷ്യല്‍മീഡിയ

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ലോകേഷ് കനക രാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

2022 ല്‍ ഇറങ്ങിയ മലയാള ചിത്രങ്ങളില്‍ തല്ലുമാലയാണ് തന്റെ ഇഷ്ട ചിത്രം എന്നും നാല് തവണ കണ്ടു എന്നും ലോകേഷ് കനകരാജ് പറഞ്ഞു. ഫിലിം കമ്പാനിയന്‍ സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ ചാറ്റിനിടെ ഇഷ്ട ചിത്രം ഏതായിരുന്നുവെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Also Read: നല്ലത് കൊടുത്താല്‍ നല്ലത് തിരിച്ചുകിട്ടും, അങ്ങനെ കിട്ടിയ നന്മ നിറഞ്ഞ സമ്മാനമാണിത്, പുതിയ സന്തോഷം പങ്കുവെച്ച് ദേവികയും വിജയ് മാധവും

അതിവനിടെ തന്റെ ഇഷ്ട ചിത്രം ജനഗണമനയാണെന്ന് സംവിധായകന്‍ രാജമൗലി പറഞ്ഞു. തനിക്ക് ഇഷ്ടപ്പെട്ടത് തിരുചിത്രമ്പലമാണെന്ന് ഗൗതം മേനോനും പറഞ്ഞു.

Advertisement