വളരെ പെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാ മാലാ പാര്‍വ്വതി. ഇപ്പോള്‍ മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് താരം. സാധാരണ കണ്ടുവരുന്ന അമ്മ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഓരോ ചിത്രങ്ങളിലും മാലാ പാര്‍വ്വതി എത്തുന്നത്.
തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ വേറിട്ടതാക്കാന്‍ നടി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വ്വത്തിലെ മോളി എന്ന കഥാപാത്രം മാലാ പാര്‍വതിയ്ക്ക് ഏറെ കയ്യടി നേടി കൊടുത്തിരുന്നു. മക്കള്‍ക്ക് വേണ്ടി ജീവിക്കുന്ന അല്‍പം നെഗറ്റീവ് ഷെയ്ഡുള്ള ഒരു അമ്മ വേഷമായിരുന്നു അത്.
ഇന്ന് മലയാള സിനിമയില്‍ സജീവമാണ് താരം. ഇപ്പോഴിതാ തന്റെ പ്രണയവിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് താരം. തന്റെ പങ്കാളി സതീശന്റെ ആദ്യ ഭാര്യ പാര്‍ട്ടിയായിരുന്നുവെന്നും ഓഫീസില്‍ പോയി വന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനവും എല്‍എല്‍ബി പഠനവുമൊക്കെയായി വീട്ടിലെത്തുമ്പോള്‍ രണ്ടര മണിയൊക്കെ ആവുമായിരുന്നുവെന്നും മാല പാര്‍വതി പറയുന്നു.
കല്യാണം കഴിച്ച സമയത്ത് ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. എന്നാലും തനിക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും തങ്ങള്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നതെന്നും താന്‍ ആദ്യമായിട്ടായിരുന്നു വാടക വീട്ടില്‍ തനിച്ച് താമസിച്ചതെന്നും ഫോണൊന്നുമുണ്ടായിരുന്നില്ലെന്നും ഒരു ദിവസം അവിടെ കള്ളന്‍ കയറിയിരുന്നുവെന്നും അത് തനിക്ക് വലിയ ഷോക്കായിരുന്നുവെന്നും മാല പാര്‍വതി പറയുന്നു.
പുറത്തിറങ്ങാന്‍ തനിക്ക് പേടിയായിരുന്നു. അടുത്തുള്ള ആരോടും മിണ്ടിയിരുന്നില്ലെന്നും പക്ഷേ സതീശന്‍ രാത്രി വീട്ടിലെത്തിയാല്‍ ചിരിയും തമാശയുമൊക്കെയായിരുന്നുവെന്നും അങ്ങനെയിരിക്കെ പെട്ടെന്നാണ് തനിക്ക് എംഎക്ക് അഡ്മിഷന്‍ കിട്ടി പഠിക്കാന്‍ പോയതെന്നും അതിന് ശേഷം ജോലി കിട്ടിയെന്നും ലൈഫിലെ ചെറിയ പിരിയഡ് സ്‌ട്രെഗ്ലിംങ് ആയിരുന്നുവെന്നും മാല പാര്‍വതി പറഞ്ഞു.