Home Entertainment Celebrities

നെഗറ്റീവ് കമന്റുകള്‍ വരുന്നതിന് ഞാനെന്ത് ചെയ്യണം, എന്റെ ഇഷ്ടത്തിനാണ് ഞാന്‍ ജീവിക്കേണ്ടത്, അല്ലാതെ മറ്റൊരാളുടെ ഇഷ്ടത്തിനല്ല, പൊട്ടിത്തെറിച്ച് പ്രയാഗ മാര്‍ട്ടിന്‍

182

ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമസുന്ദരിയാണ് നടി പ്രയാഗ മാര്‍ട്ടിന്‍. ക്യാമറമാനും സംവിധായകനുമായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മകളായ പ്രയാഗ ബാലതാരം ആയിട്ടാണ് സിനിമയില്‍ എത്തിയത്.

Advertisements

ഉണ്ണി മുകുന്ദന്‍ നായകന്‍ ആയ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ ആണ് നായികയായി പ്രയാഗ മാര്‍ട്ടിന്‍ വെള്ളിത്തിരയില്‍ എത്തിയത്. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തില്‍ പ്രയാഗ നായികയായി അരങ്ങേറിയത്. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന സിനിമയിലൂടെ കൂടുതല്‍ സുപരിചിതയായി.

Also Read: എന്റെ ജീവിതം തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റേത് പോലെ, പക്ഷേ എത്ര വൈകിയാലും വീട്ടിലേക്ക് തിരിച്ചെത്തും, ധ്യാന്‍ ശ്രീനിവാസന്‍

സൂപ്പര്‍താരം സൂര്യയുടെ നായികയായി തമിഴിലും ശ്രദ്ധനേടി. നെറ്റ്ഫ്ലിക്‌സ് ആന്തോളജി ചിത്രം നവരസയിലെ ഗിത്താര്‍ കമ്പി മേലെ നിന്‍ഡ്ര് എന്ന ചിത്രത്തിലാണ് സൂര്യയ്ക്ക് ഒപ്പം താരം തിളങ്ങിയത്. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമണ്‍, രാമലീല, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ പേരെടുത്ത താരം ഇപ്പോള്‍ സിനിമകളില്‍ നിന്നും ബ്രേക്കെടുത്ത് ഫോട്ടോഷൂട്ടും ഉദ്ഘാടനങ്ങളും ഒക്കെയായി തിരക്കിലാണ്.

ഫാഷനില്‍ പലപ്പോഴും പ്രയാഗ വ്യത്യസ്തമായ രീതികള്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും പ്രയാഗക്ക് നേരെ നെഗറ്റീവ് കമന്റുകളാണ് ഉയരുന്നത്. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. ഡാന്‍സ് പാര്‍ട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയപ്പോഴായിരുന്നു മാധ്യമങ്ങളോടായി താരത്തിന്റെ പ്രതികരണം.

Also Read: നടി എന്ന നിലയ്ക്ക് ഞാന്‍ അടച്ചു പൂട്ടിക്കെട്ടി, മൂടിപ്പുതച്ച് നടക്കണോ, ;വസ്ത്രധാരണയെ ചോദ്യം ചെയ്തയാള്‍ക്ക് പ്രയാഗ മാര്‍ട്ടിന്‍ കൊടുത്ത മറുപടി

കേരളത്തിലുള്ളവര്‍ക്ക് പ്രയാഗയുടെ സ്റ്റൈലിംഗും ഡ്രെസ്സിംഗുമൊന്നും പറ്റുന്നില്ലെന്ന തരത്തിലുള്ള കമന്റുകളാണല്ലോ ഫോട്ടോകള്‍ക്ക് താഴെ വരുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അതിനിപ്പോ താനെന്ത് ചെയ്യണം എന്നായിരുന്നു പ്രയാഗയുടെ മറുപടി.

ഞാന്‍ എന്താ വേറെ ആളുകളുടെ ഇഷ്ടത്തിനാണോ ജീവിക്കേണ്ടത്. അതോ എന്റെ ഇഷ്ടത്തിനാണോ എന്നും ഒരു മലയാളം നടി എന്നുള്ളതുകൊണ്ട് താന്‍ എപ്പോഴും അടച്ച് പൂട്ടി കെട്ടിയുള്ള ഉടുപ്പ് ഇടണമോ എന്നും ബാക്കിയുള്ള കാര്യങ്ങള്‍ അറിയണമെങ്കില്‍ കമന്റിട്ടയാളോട് തന്നെ ചോദിക്കേണ്ടി വരുമെന്നും പ്രയാഗ പറഞ്ഞു.

നെഗറ്റിവിറ്റി പരത്തുന്നവര്‍ തന്നെയാണ് ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കേണ്ടത്. താനല്ലല്ലോ അങ്ങനെ ചെയ്യുന്നതെന്നും അതുകൊണ്ട് അതിന് താന്‍ ഉത്തരം പറയേണ്ട കാര്യമില്ലെന്നും പ്രയാഗ തുറന്നുപറഞ്ഞു.

Advertisement