‘ആ വേഷം ചെയ്തതിന് വിജയ് സാർ നന്ദി പറഞ്ഞു, ഞാൻ അത്ഭുതപ്പെട്ടുപോയി’; നടൻ വിജയിയെ ലിയോ ഷൂട്ടിംഗിനിടയിൽ കണ്ടത് വെളിപ്പെടുത്തി മഡോണ

76

മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലെ മുന്ന് നായികമാരിൽ ഒരാളായ സെലിൻ ആയി എത്തി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമത്തിന് പിന്നാലെ വിജയ് സേതുപതിയുടെ നായികയായി തമിഴിലക്കും അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോൾ മലയാളത്തിലും തമിഴിലും സജീവമാണ് മഡോണ. താരത്തിന്റെ ഏറ്റവും ലേറ്റസ്റ്റ് റിലീസ് സൂപ്പർഹിറ്റ് ചിത്രം ലിയോയാണ്.

ഈ സിനിമയിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് മഡോണ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, മഡോണ ലിയോ സിനിമയിൽ ഉള്ളത് ആരും തന്നെ അറിയില്ലായിരുന്നു.അമ്മയോട് മാത്രമാണ് പറഞ്ഞിരുന്നതെന്ന് മഡോണ പറയുന്നു.

Advertisements

ഇപ്പോഴിതാ താാൻ അധികം ആരോടും സംസാരിക്കാത്ത ആളാണ് അതുകൊണ്ടുതന്നെ രഹസ്യം ഒളിപ്പിച്ചു വെക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല എന്നാണ് നടി പറഞ്ഞിരിക്കുന്നത്.

സിനിമയിലെ അതിലെ ഡാൻസ് ഷൂട്ട് ചെയ്യുമ്പോൾ രണ്ടായിരത്തോളം ആളുകൾ ഉണ്ടായിരുന്നു. ആ സമയത്താണ് ഇത്രയും ആളുകൾ ഇത് രഹസ്യമാക്കി വയ്ക്കുക ഇല്ലല്ലോ എന്ന് ഞാൻ ചിന്തിച്ചത്. ആ ഷൂട്ടിന് ശേഷം എവിടെയൊക്കെയോ ഞാൻ ഉണ്ടെന്നുള്ള വാർത്തയും വന്നിരുന്നെന്നും മഡോണ പറയുന്നു.

ALSO READ- ‘എട്ടും പത്തും തവണ സിനിമ കണ്ടവരാണ് ചുറ്റും; പെന്തകോസ്ത് പള്ളിയിലെ പോലെ എല്ലാവരും ഇരുന്ന് പാടുകയാണ്’; ചെന്നൈയിലെ അനുഭവം പറഞ്ഞ് റോണി ഡേവിഡ്

ചിത്രത്തിൽ മഡോണ സെബാസ്റ്റ്യൻ വിജയിയുടെ ഇരട്ട സഹോദരിയായാണ് അഭിനയിച്ചിട്ടുള്ളത്. ഈ വേഷം ചെയ്യാനായി ഒരാളെ കുറേ ആലോചിച്ചിരുന്നെന്നും അവസാനം നമ്മൾ ഇവിടെയെത്തിയെന്നും വിജയ് പറഞ്ഞെന്ന് മഡോണ വെളിപ്പെടുത്തുന്നു. എന്തായാലും ഇത് നന്നായി തന്നെ വരുമെന്ന് വിജയ് സാർ പറഞ്ഞുവെന്നും മഡോണ രേഖ മേനോനോട് സംസാരിക്കവെ വെളിപ്പെടുത്തി.

താൻ വിജയ് സാറിനെ ആദ്യമായി കാണുമ്പോൾ അദ്ദേഹം സോങ്ങിന്റെ ഷൂട്ടിൽ ആയിരുന്നു. സിനിമയുടെ ആളുകൾ വന്ന് സാറിനെ മീറ്റ് ചെയ്യാം എന്ന് പറഞ്ഞപ്പോൾ താൻ പറഞ്ഞത്, വേണ്ട സാറവിടെ ഇരുന്നോട്ടെ ശല്യപ്പെടുത്തണ്ട എന്നായിരുന്നെന്നും മഡോണ പറഞ്ഞു.

ആ സമയത്ത് വിജയ് സാർ നല്ല സന്തോഷത്തിൽ ആയിരുന്നു. ആ വേഷം ചെയ്യുന്നതിന് അദ്ദേഹം തന്നോട് ആദ്യം നന്ദി പറയുകയാണ് ചെയ്തത്. തനിക്ക് അത്ഭുതം തോന്നുകയായിരുന്നു.’ ഈ വേഷം ചെയ്യാനായി ഒരാളെ ഞങ്ങൾ കുറേ ആലോചിച്ചിരുന്നു. അവസാനം നമ്മൾ ഇവിടെയെത്തി. എന്തായാലും ഇത് നന്നായി തന്നെ വരും’- എന്ന് വിജയ് പറഞ്ഞെന്നും മഡോണ വെളിപ്പെടുത്തി.

ALSO READ- ‘എന്റെ പേർസണൽ കാര്യങ്ങൾ പറയാറില്ല; സന്തോഷം കൊണ്ട് എന്ത് പറയണം എന്ന് എനിക്കറിയില്ല’, മകളെ കുറിച്ച് രഞ്ജുഷ അന്ന് പറഞ്ഞതിങ്ങനെ, നോവായി കുറിപ്പ്

പിന്നെ തന്നോട് പാട്ടിന്റെ വിശേഷങ്ങളാണ് ചോദിച്ചത്. പാട്ട് പാടില്ലേ, പാട്ട് കൊണ്ടുവന്നിട്ടുണ്ടോ എന്നൊക്കെ ചോദിച്ചിരുന്നു, അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച്ച. തന്റെ കൂടെ ആക്ഷൻ സീക്വൻസിലും പാട്ടിലും അദ്ദേഹമുണ്ട്. വിജയ് സാർ അധികം സംസാരിക്കാറില്ലായിരുന്നു. ഒരുതരത്തിൽ അതൊരു സൗകര്യമായിരുന്നു. ആക്ച്വലി താൻ മിണ്ടാനായി നന്നായിട്ട് പരിശ്രമിക്കുകയായിരുന്നു എന്നും മഡോണ വിശദീകരിച്ചു.

താൻ ഏതൊക്കെയോ സിനിമകളുടെ ലൊക്കേഷനിൽ ചെന്നപ്പോൾ നന്നായി മിണ്ടിയില്ല എന്നൊരു പരാതിയുണ്ട് തന്നെക്കുറിച്ച്. അതുകൊണ്ട് തന്നെ താൻ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെന്നും മഡോണ വെളിപ്പെടുത്തി.

ഈ സിനിമയിലേക്ക് വിളിച്ചപ്പോൾ ലോകേഷിനോട് പറഞ്ഞത് ചിത്രത്തിൽ തനിക്ക് കോൺട്രിബൂട്ട് ചെയ്യാൻ എന്തെങ്കിലും ഉണ്ടാവണം എന്നായിരുന്നു. പിന്നീട് കുറച്ചു നാൾ വർക്ക് ചെയ്തതിന് ശേഷമാണ് ലോകേഷ് തന്നെ വിളിച്ചത്. ലിയോയിൽ ഈ വേഷം കിട്ടിയ കാര്യം താൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നെന്നും മഡോണ വെളിപ്പെടുത്തി.

Advertisement