വൻ താരനിരയും 75 ദിവസം നീണ്ട ഷൂട്ടിംഗും! ‘ഗരുഡൻ’ പ്രിവ്യു ഷോയിൽ നിലത്തിരുന്ന് ചിത്രം കണ്ട് സുരേഷ് ഗോപി; വൈറലായി ദൃശ്യങ്ങൾ

5458

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപിയുടെ കേരളത്തിലെ ശക്തനായ നേതാവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയിൽ സജീവം അല്ലാതിരുന്ന താരം ഇപ്പോൾ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്.

2020 ൽ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യൻ സിനിമയിലൂടെ മടങ്ങി എത്തിയ താരം പിന്നീട് കാവൽ, പാപ്പൻ എന്നി സിനിമകളിലൂടെ തന്റെ പഴയകാല പ്രതാപത്തിലേക്ക് എത്തുകയായിരുന്നു. മേ ഹും മൂസ എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രം.

Advertisements

ഗരുഡൻ ആണ് സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം. നവാഗതനായ അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ നിലത്തിരുന്ന് കണ്ട് ആസ്വദിച്ച സുരേഷ് ഗോപിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പ്രിവ്യു ഷോയ്ക്ക് ഗരുഡൻ സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം ജോഷി, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം, മേജർ രവി, അഭിരാമി, മാളവിക, ലിസ്റ്റിൻ സ്റ്റിഫൻ, ജഗദീഷ്, സിദ്ദീഖ് എന്നിവരും പങ്കെടുത്തിരുന്നു.

ALSO READ- ‘ആ വേഷം ചെയ്തതിന് വിജയ് സാർ നന്ദി പറഞ്ഞു, ഞാൻ അത്ഭുതപ്പെട്ടുപോയി’; നടൻ വിജയിയെ ലിയോ ഷൂട്ടിംഗിനിടയിൽ കണ്ടത് വെളിപ്പെടുത്തി മഡോണ

ചിത്രത്തിന്റെ സംവിധായകൻ അരുൺ വർമ, തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്, സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് തുടങ്ങിയവരും പ്രിവ്യു ഷോയ്ക്കായി എത്തിയിരുന്നു. സിനിമയുടെ ഇടവേളയിൽ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ആഘോഷവും നടത്തിയിരിക്കുകയാണ്.

പതിനൊന്നു വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്.

അതേസമയം, ഗരുഡൻ സിനിമയ്ക്ക് മൂന്നു ഷെഡ്യൂളുകളോടെ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു വേണ്ടി വന്നതെന്ന് അരുൺ വർമ്മ പറഞ്ഞു. ഗരുഡൻ സിനിമ വൻ താരനിര അണിനിരക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ്.

ALSO READ-‘എട്ടും പത്തും തവണ സിനിമ കണ്ടവരാണ് ചുറ്റും; പെന്തകോസ്ത് പള്ളിയിലെ പോലെ എല്ലാവരും ഇരുന്ന് പാടുകയാണ്’; ചെന്നൈയിലെ അനുഭവം പറഞ്ഞ് റോണി ഡേവിഡ്

ലീഗൽ ത്രില്ലർ സിനിമയായ ഗരുഡൻ സിനിമ നീതിക്കു വേണ്ടി പേരാടുന്ന ഒരു നീതി പാലകന്റേയും കോളജ് പ്രൊഫസറുടേയും ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. ചിത്രത്തിന്റെ ഓരോ ഘട്ടവും പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നതാണെന്ന് പ്രിവ്യു ഷോയ്ക്ക് ശേഷം അഭിപ്രായം ഉയർന്നു.

ദിലീഷ് പോത്തൻ, ജഗദീഷ്, സിദ്ദിഖ്, ദിവ്യാ പിള്ള , അഭിരാമി രഞ്ജിനി തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ്മ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൾ, ജയ്‌സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യം പ്രകാശ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഗരുഡന്റെ കഥ – ജിനേഷ്.എം, സംഗീതം – ജെയ്ക്ക് ബിജോയ്‌സ്, ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്, കലാസംവിധാനം – അനിസ് നാടോടി, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ -ദിനിൽ ബാബു, മാർക്കറ്റിംഗ് ബിനു ഫോർത്ത്, പ്രൊഡക്ഷൻ ഇൻ ചാർജ് .അഖിൽ യശോധരൻ, ലൈൻ പ്രൊഡ്യൂസർ, സന്തോഷ് കൃഷ്ണൻ, :പ്രൊഡക്ഷൻ മാനേജർ – ശിവൻ പൂജപ്പുര ,പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് . സതീഷ് കാവിൽക്കോട്ട, പ്രൊഡക്ഷൻ കൺടോളർ- ഡിക്‌സൻ പൊടുത്താസ്. വാഴൂർ ജോസ്, ഫോട്ടോ ശാലു പേയാട്.

Advertisement