സുന്ദരിയായ നായിക, ഒട്ടും ചേരാത്ത ആള്‍ ഞാന്‍ മാത്രമായിരുന്നു, വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഹിറ്റ് ആല്‍ബത്തിലെ നായകന്‍ മനസ്സുതുറക്കുന്നു

75

ഒരുകാലത്ത് മലയാളികളുടെ ചുണ്ടിലുണ്ടായിരുന്ന പാട്ടായിരുന്നു ‘ഇഷ്ടം എനിക്ക് ഇഷ്ടം , ആരോടും തോന്നാത്തൊരിഷ്ടം” എന്ന ഗാനം. ഈ പാട്ട് പാടി നടക്കാത്തവരുണ്ടാവില്ലെന്നത് തന്നെയാണ് സത്യം. കാരണം അത്രത്തോളം ഹിറ്റായിരുന്നു ആ മ്യൂസിക്കല്‍ ആല്‍ബം.

Advertisements

കൈരളി ചാനലിലെ ഡ്യൂ ഡ്രോപ്‌സിലാണ് പലപ്പോഴും ഈ പാട്ട് മലയാളികള്‍ കേട്ടിരുന്നത്. ഒരു കാലത്തെ നൊസ്റ്റാള്‍ജി ഉണര്‍ത്തുന്ന പാട്ട് തന്നെയായിരുന്നു അത്. പാട്ടിറങ്ങിയിട്ട് ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണിപ്പോള്‍.

Also Read:ഒരു റൊമാന്റിക് സീനെടുക്കുമ്പോഴാണ് ഞാന്‍ പ്രേമിനെ പ്രൊപ്പോസ് ചെയ്തത്, തുറന്നുപറഞ്ഞ് സ്വാസിക

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പപലരും ഇന്ന് സിനിമയില്‍ ജോലി ചെയ്യുകയാണ്. ലെനയായിരുന്നു പാട്ടില്‍ അഭിനയിച്ച ഫീമെയില്‍ ക്യാരക്ടര്‍. ലെന ഇന്ന് തിരക്കുള്ള നടിയാണ്. എന്നാല്‍ നായകന്‍ എവിടെയെന്ന് പലപ്പോഴും പാട്ടിന്റെ ആരാധകര്‍ ചോദിക്കുന്നുണ്ട്,

ആ നായകന്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ക്യാമറക്ക് മുന്നിലെത്തുകയാണ്. സുമേഷ് എന്നാണ് നായകന്റെ പേര്. ഒരു സുന്ദരാനായിരുന്ന നടനായിരുന്നു ആ ആല്‍ബത്തില്‍ അഭിനയിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ അദ്ദേഹത്തിന് എത്തിപ്പെടാന്‍ പറ്റാത്തതിനാലാണ് താന്‍ അഭിനയിച്ചതെന്നും സുമേഷ് ഒരു അഭിമുഖത്തില്‍ പറയുന്നു.

ഇന്ത്യയിലെ തന്നെ ടോപ് ടെന്‍ സിംഗേഴ്‌സിനെ കൊണ്ട് പാട്ട് പാടിച്ചു എന്നതായിരുന്നു പ്രണയം എന്ന ആല്‍ബത്തിന്റെ പ്രത്യേകത. ശങ്കര്‍ മഹാദേവന്‍ ആദ്യമായി പാടിയ പാട്ടായിരുന്നുവെന്നും ആല്‍ബം ഹിറ്റായതിന് ശേഷം ആ ടീം വീണ്ടും ഒന്നിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ ആ ആല്‍ബത്തില്‍ ഒട്ടും ചേരാതെ പോയ ആളായിരുന്നുവെന്ന അപകര്‍ഷതാബോധം തനിക്കുണ്ടെന്നും സുമേഷ് പറയുന്നു.

Also Read:ഭാഗ്യയുടെ വിവാഹത്തിന് നല്‍കിയ മുല്ലപ്പൂവിന് കൂടുതല്‍ കാശ് വാങ്ങിയിട്ടില്ല, പറ്റുമെങ്കില്‍ സുരേഷേട്ടന്‍ ഈ കാര്യം ചെയ്തുതരണം, അഭ്യര്‍ത്ഥനയുമായി ധന്യ

സുന്ദരിയായിരുന്ന നായികയായിരുന്നു പാട്ടില്‍. കൂട്ടുകാര്‍ വരെ തന്നെ കളിയാക്കിയിരുന്നുവെന്നും തനിക്ക് ആ സമയത്ത് സിനിമയില്‍ ഒരു അവസരം കിട്ടിയിരുന്നുവെന്നും എന്നാല്‍ റിഹേഴ്‌സലൊക്കെ കഴിഞ്ഞ് ഷൂട്ടിങ് തുടങ്ങാറായപ്പോള്‍ ആളെ മാറ്റി എന്ന് കേള്‍ക്കുന്നതെന്നും വലിയ വേദനയായിരുന്നുവെന്നും ഇപ്പോള്‍ നാട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളൊക്കെയായി പോകുകയാണെന്നും സുമേഷ് പറയുന്നു.

Advertisement