ഒരു റൊമാന്റിക് സീനെടുക്കുമ്പോഴാണ് ഞാന്‍ പ്രേമിനെ പ്രൊപ്പോസ് ചെയ്തത്, തുറന്നുപറഞ്ഞ് സ്വാസിക

84

സീരിയല്‍ രംഗത്ത് നിന്ന് മലയാളികള്‍ക്ക് ലഭിച്ച മികച്ച നടിയാണ് സ്വാസിക. അഭിനയത്തിന് പുറമേ അവതാരികയായും, നര്‍ത്തകിയായും സ്വാസികയെ പ്രേക്ഷകര്‍ സ്വീകരിച്ച് കഴിഞ്ഞു. സീരിയല്‍ രംഗത്തിലൂടെയാണ് സ്വാസികയെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.

Advertisements

പക്ഷെ നടി അഭിനയരംഗത്തേക്ക് കടന്ന് വന്നത് സിനിമയിലൂടെയായിരുന്നു. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസികയുടെ അരങ്ങേറ്റം. അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങള്‍ ഇതിനോടകം സ്വാസിക ചെയ്തു കഴിഞ്ഞു. സിദ്ധാര്‍ഥ് ഭരതന്റെ ചതുരം എന്ന സിനിമയിലൂടെ ടൈറ്റില്‍ റോളിലും സ്വാസിക എത്തി.

Also Read:ഭാഗ്യയുടെ വിവാഹത്തിന് നല്‍കിയ മുല്ലപ്പൂവിന് കൂടുതല്‍ കാശ് വാങ്ങിയിട്ടില്ല, പറ്റുമെങ്കില്‍ സുരേഷേട്ടന്‍ ഈ കാര്യം ചെയ്തുതരണം, അഭ്യര്‍ത്ഥനയുമായി ധന്യ

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സ്വാസിക. സോഷ്യല്‍മീഡിയയിലും ഒത്തിരി സജീവമാണ്താരം. അടുത്തിടെയായിരുന്നു താരം വിവാഹക്കാര്യം വെളിപ്പെടുത്തിയത്. സീരിയല്‍ രംഗത്ത് തന്നെയുള്ള പ്രേം ജേക്കബാണ് സ്വാസികയുടെ വരന്‍. പ്രണയത്തിലായിരുന്നു ഇരുവരും.

ഇപ്പോഴിതാ പ്രേമുമായുള്ള പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. സീരിയല്‍ സെറ്റില്‍ വെച്ചായിരുന്നു ആദ്യമായി കണ്ടതെന്നും തനിക്ക് പ്രേമിന്റെ വോയിസ് ഭയങ്കര ഇഷ്ടമാണെന്നും ഭയങ്കര മാന്‍ലി വോയ്‌സ് ആണെന്നും സ്വാസിക പറയുന്നു.

Also Read:ഇവര്‍ തമ്മില്‍ ഇങ്ങനെയൊരു ബന്ധം ഉണ്ടോ; മീനാക്ഷിക്ക് വേണ്ടി കുഞ്ഞാറ്റ ചെയ്തത് കണ്ടോ ?

താന്‍ മനസ്സില്‍ കണ്ടത് പോലെ തന്നെയായിരുന്നു. താനാണ് പ്രേമിനെ പ്രൊപ്പോസ് ചെയ്തത്. നമുക്ക് കല്യാണം കഴിച്ചാലോ എന്ന് താന്‍ ഒരു റൊമാന്റിക് സീനിന്റെ ഇടയ്ക്ക് ചോദിച്ചുവെന്നും അപ്പോള്‍ പ്രേം തന്നോട് കുഞ്ചു എന്താണ് ചോദി്ച്ചതെന്ന് ചോദിച്ചുവെന്നും എന്നാല്‍ വീണ്ടും തനിക്ക് അതേ കാര്യം ചോദിക്കാന്‍ പേടിയായി എന്നും സ്വാസിക പറയുന്നു.

അങ്ങനെ ഷൂട്ട് കഴിഞ്ഞിറങ്ങുമ്പോള്‍ തനിക്ക് ഒരു മെസ്സേജ് വന്നു. താങ്ക്‌സ് ഫോര്‍ കമിംഗ് ഫോര്‍ മൈ ലൈഫ് എന്നായിരുന്നു പ്രേമിന്റെ മെസ്സേജെന്നും പിന്നീട് റൊമാന്റിക് ദിവസങ്ങളായിരുന്നുവെന്നും മനോഹരമായിരുന്നുവെന്നും സ്വാസിക പറയുന്നു.

Advertisement