നടനായില്ലെങ്കില്‍ സുപ്രീം കോടതി ജസ്റ്റിസായേനെ, ചില്ലറ വക്കീലൊന്നുമല്ല മമ്മൂക്ക, മല്ലിക സുകുമാരന്‍ പറയുന്നു

54

മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. അഭിനയ ലോകത്ത് അമ്പത് വര്‍ഷങ്ങള്‍ പിന്നിട്ട താരം ഇന്ന് മലയാളി സിനിമാപ്രേമികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ്. കിട്ടിയ വേഷങ്ങളെല്ലാം മികച്ചതാക്കി തീര്‍ത്ത നടനാണ് മമ്മൂട്ടി. അദ്ദേഹം ചെയ്യാത്ത വേഷങ്ങളില്ലെന്ന് തന്നെ പറയാം.

Advertisements

ഒരു നടനാവുന്നതിന് മുമ്പ് വക്കീലായിരുന്നു അദ്ദേഹം.അഭിഭാഷകന്റെ കുപ്പായമണിഞ്ഞതിന് ശേഷമായിരുന്നു മമ്മൂട്ടി സിനിമയില്‍ എത്തിയത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് നടി മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധനേടുന്നത്.

Also Read:കേരളം കീഴടക്കി, പിന്നാലെ തമിഴ്‌നാട്ടില്‍ റെക്കോര്‍ഡും സ്വന്തമാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്, ഗംഭീര പ്രതികരണം

സിനിമയില്‍ എത്തിയിരുന്നില്ലെങ്കില്‍ മമ്മൂട്ടി ആരാകുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മല്ലിക. നടനായില്ലായിരുന്നുവെങ്കില്‍ മമ്മൂക്ക ഇപ്പോള്‍ സുപ്രീം കോടതി ജസ്റ്റിസായേനെ എന്നും ആള് ചില്ലറ വക്കീലൊന്നുമായിരുന്നില്ലെന്നും മല്ലിക പറയുന്നു.

മഞ്ചേരിയിലാണ് വക്കീലായി തുടങ്ങിയത്. മമ്മൂട്ടിയെന്ന വക്കീലിനെ പേടിയുള്ളവരുമുണ്ടായിരുന്നുവെന്നും ചെറിയ കേസുകള്‍ക്ക് വരെ മമ്മൂക്ക ശിക്ഷ വാങ്ങിക്കൊടുത്തിട്ടുണ്ടെന്നും അത് അയാളോടുള്ള വിേേരാധം കൊണ്ടല്ലെന്നും നല്ല രീതിയിലാണ് വാദിക്കുന്നതെന്നും മല്ലിക പറയുന്നു.

Also Read:ഒരുപാട് കാലം വിലയില്ലാത്തവനായി ജീവിച്ചു, ഇന്ന് കോടികളുടെ ഫ്‌ലാറ്റിന്റെ ഉടമ, മിനി കൂപ്പറും വോള്‍വോയും സ്വന്തം, പ്രേക്ഷകരെ ഞെട്ടിച്ച് അഖിലിന്റെ വളര്‍ച്ച

നീതിയുടെ ഭാഗത്ത് തന്നെയായിരുന്നു അന്നും മമ്മൂക്ക. നല്ല രീതിയില്‍ വാദിച്ച് ആരുടെ ഭാഗത്താണോ തെറ്റുള്ളത് അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും മല്ലിക പറയുന്നു. ഭ്രമയുഗമാണ് മമ്മൂട്ടിയുടേതായി അവസാനമായി തിയ്യേറ്ററുകളിലെത്തിയ ചിത്രം.

Advertisement