പ്രേമലു കണ്ടവര്‍ക്കെല്ലാം റീനുവിനെ കണക്ടായിട്ടുണ്ട്, സംവിധായകന്റെ വാക്കുകളാണ് എനിക്ക് ആത്മധൈര്യം പകര്‍ന്നത്, തുറന്നുപറഞ്ഞ് മമിത ബൈജു

76

അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് പ്രേമലു. യുവതാരങ്ങള്‍ അണിനിരന്ന ചിത്രം തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഗിരീഷ് എഡിയാണ് പ്രേമലു സംവിധാനം ചെയ്തിരിക്കുന്നത്. താന്‍ സംവിധാനം ചെയ്ത മൂന്ന് സിനിമകളും ഹിറ്റാക്കിയ സംവിധായകനാണ് ഗിരീഷ് എഡി.

Advertisements

യുവതാരങ്ങളായ നസ്ലനും മമിത ബൈജുവും അഭിനയിച്ച് തകര്‍ത്ത ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. പുറത്തിറങ്ങി ആഴ്ചകള്‍ പിന്നിടുമ്പോഴും ഹൗസ് ഫുള്‍ ആയി ഷോ നടക്കുകയാണ്. വിദേശ മാര്‍ക്കറ്റിലും വന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

Also Read:സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ സ്റ്റൈലിഷായി ജ്യോര്‍മയി, ഞെട്ടി ആരാധകര്‍

കേരളത്തില്‍ റിലീസ് ചെയ്ത ദിവസം തന്നെയായിരുന്നു പ്രേമലു ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്തത്. 12 ദിവസം കൊണ്ട് ആഗോള തലത്തില്‍ 50കോടി ബോക്‌സ്ഓഫീസ് കളക്ഷനാണ് ചിത്രം നേടിയത്.

ഇപ്പോഴിതി ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മമിത. താന്‍ എങ്ങനെയാണോ അതുപോലെ അഭിനയിച്ചാല്‍ മതിയെന്നായിരുന്നു സംവിധായകന്‍ തന്നോട് പറഞ്ഞതെന്നും സിനിമകണ്ടവര്‍ക്കെല്ലാം തന്റെ കഥാപാത്രം കണക്ടായിട്ടുണ്ടെന്നും മമിത പറയുന്നു.

Also Read:നായികയാകും എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല; തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതിനെ കുറിച്ച് മമിത ബൈജു

പ്രേമലുവിലെ റീനു ഒത്തിരി പക്വതയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന ആളാണെന്നും ഗിരീഷേട്ടന്റെ വാക്കുകള്‍ തനിക്ക് അഭിനയിക്കാന്‍ ഒത്തിരി കോണ്‍ഫിഡന്‍സ് തന്നുവെന്നും സൂപ്പര്‍ശരണ്യയിലും താന്‍ ഇതേ ടീമിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും മമിത പറയുന്നു.

Advertisement