കേരളം കീഴടക്കി, പിന്നാലെ തമിഴ്‌നാട്ടില്‍ റെക്കോര്‍ഡും സ്വന്തമാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്, ഗംഭീര പ്രതികരണം

33

അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ യുവതാര ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. റിയല്‍ സ്‌റ്റോറിയെ ബേസ് ചെയ്ത് ഒരുക്കിയ ചിത്രം ഈ വര്‍ഷത്തെ നാലാമത്തെ സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായി മാറിയിരിക്കുകയാണ്. ചിദംബരം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Advertisements

2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെയാണ് സിനിമ പറയുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം തമിഴ്‌നാട്ടില്‍ 200ല്‍ അധികം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Also Read:സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ സ്റ്റൈലിഷായി ജ്യോര്‍മയി, ഞെട്ടി ആരാധകര്‍

പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമക്ക് ശേഷം മറ്റൊരു മലയാള സിനിമക്ക് ഇത്രയും നല്ല പ്രകടനം കിട്ടുന്നത് ഇതാദ്യമായിട്ടാണ്. കൂടാതെ മറ്റൊരു മലയാള സിനിമക്കും ലഭിക്കാത്ത മറ്റൊരു നേട്ടവും മഞ്ഞുമ്മല്‍ ബോയ് സ്വന്തമാക്കിയിരിക്കുകയാണ്.

പ്രശസ്ത തിയ്യേറ്ററുകളിലൊന്നായ ചെന്നൈയിലെ മായാജാല്‍ തിയ്യേറ്ററില്‍ ഒരു ദിവസം മാത്രം 40ല്‍ അധികം പ്രദര്‍ശനം നടത്തിയ മലയാള സിനിമയെന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഞായറാഴ്ചയായിരുന്നു ഇത്രയും പ്രദര്‍ശനം.

Also Read:ഒരുപാട് കാലം വിലയില്ലാത്തവനായി ജീവിച്ചു, ഇന്ന് കോടികളുടെ ഫ്‌ലാറ്റിന്റെ ഉടമ, മിനി കൂപ്പറും വോള്‍വോയും സ്വന്തം, പ്രേക്ഷകരെ ഞെട്ടിച്ച് അഖിലിന്റെ വളര്‍ച്ച

തല അജിത്ത് ചിത്രമായ ബില്ല 2 ആണ് ഈ തിയ്യേറ്ററില്‍ ഏറ്റവും കൂടുതല്‍ ഷോകള്‍ നടത്തിയതിന്റെ റെക്കോര്‍ഡ് നേരത്തെ സ്വന്തമാക്കിയത്. ചിത്രത്തിന്റെ റിലീസ് ദിസം മാത്രം 110 ഷോകളാണ് ചിത്രം നടത്തിയത്.

Advertisement