ദളപതി സെറ്റിലേക്ക് മമ്മൂട്ടി സ്ഥിരമായി എത്തിയിരുന്നത് വൈകി; ആ ശീലം മാറ്റിയത് രജനികാന്ത്; വെളിപ്പെടുത്തൽ

6049

തമിഴില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍താരമാണ് രജനികാന്ത്. ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. മലയാളത്തിലെ സൂപ്പർതാരം മമ്മൂട്ടിയും സൂപ്പർസ്റ്റാർ രജനികാന്തും ഒരുമിച്ച് അഭിനയിച്ച ഹിറ്റ് ചിത്രമാണ് ദളപതി. മമ്മൂട്ടിയും രജിനികാന്തും മത്സരിച്ച് അഭിനയിച്ചതുതന്നെയാണ് ഈ ചിത്രത്തിന്റെ സവിശേഷത. മണിരത്നം മാജിക്കിൽ പിറന്ന ഈ സിനിമയിൽ ശോഭനയും ഗീതയുമാണ് നായികമാരായത്.

ഇളയ രാജയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം. രാജ ഒരുക്കിയ ചിത്രത്തിലെ ഓരോ പാട്ടും സൂപ്പർഹിറ്റുകളുമാണ്. സുഹൃത്ത് ബന്ധത്തിന്റെ മഹത്വം പറഞ്ഞ ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ച് നടന്ന സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ രാജൻ പൂജപ്പുര.

Advertisements

മമ്മൂട്ടി രജിനികാന്തിൽ നിന്നും പഠിച്ച നല്ല ശീലത്തെ കുറിച്ചാണ് രാജൻ സംസാരിക്കുന്നത്. ദളപതിയുടെ സെറ്റിൽ മമ്മൂട്ടി താമസിച്ചാണ് വന്നിരുന്നതെന്നും ആ ശീലം മാറ്റിച്ചത് രജിനികാന്താണെന്നുമാണ് രാജൻ പൂജപ്പുര മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ALSO READ- കല്യാണം ജീവിതത്തിന്റെ ഭാഗം; ജീവിത പങ്കാളി നമ്മളെ ഡോമിനേറ്റ് ചെയ്യുകയാണെങ്കിൽ അത് ടോക്‌സിസിറ്റി തന്നെയാണ്: നമിത പ്രമോദ്

ഈ സിനിമയുടെ സെറ്റിൽ സ്ഥിരമായി മമ്മൂട്ടി താമസിച്ചാണ് വന്നിരുന്നതെന്നും ആ ശീലം മാറ്റിച്ചത് രജിനികാന്താണെന്നും മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ രാജൻ പറയുന്നു.

മമ്മൂട്ടിയെ പോലെ തന്നെ മധുവും 11 മണിക്ക് ശേഷമെ സെറ്റിൽ വരാറുള്ളുവെന്നും രാജൻ പറയുന്നുണ്ട്. മധു സാറും അങ്ങനെ തന്നെയാണ്. എന്നെ 11 മണിക്ക് ശേഷമേ ഷൂട്ടിന് വിളിക്കാവൂ എന്ന് ബുക്ക് ചെയ്യുമ്പോൾ തന്നെ പറയുമെന്നും രാജൻ വെളിപ്പെടുത്തു.

Advertisement