‘ഞാൻ ശരീരത്തിൽ പല ഭാഗങ്ങളും എക്‌സ്ട്രാ ഫിറ്റ് ചെയ്ത് വെച്ചതാണെന്ന് അയാൾ പറയുന്നത്’; തു ണി അഴിച്ച് കാണിക്കാനൊന്നും പറ്റില്ലെന്ന് അന്നേ പറഞ്ഞതാണ്: മനീഷ

863

മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയാണ് തട്ടീം മുട്ടീ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലെ എ്ല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. തട്ടീം മുട്ടീം പരമ്പരയിലൂടെ എത്തി പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ ആളാണ് മനീഷ.ഇതിൽ വാസവദത്ത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അഭിനേത്രി മാത്രമല്ല മനീഷ, ഒരു ഗായിക കൂടിയാണ്. സ്‌ക്രീനിൽ അമ്മയും മകനുമായി എത്തുന്ന മനീഷയും സാഗർ സൂര്യയും ഇത്തവണത്തെ ബിഗ് ബോസ് അഞ്ചാം സീസണിലെ മത്സരാർത്ഥികളായി എത്തിയിരുന്നു. ഇരുവരും പുറത്താവുകയും ചെയ്തു.

ഇതിനിടെ ഇപ്പോഴിതാ പുതുതായി നൽകിയ അഭിമുഖത്തിൽ മനീഷ നടത്തിയ തുറന്നുപറച്ചിലുകളാണ് വൈറലാകുന്നത്. താൻ നേരിട്ട മോശം കമന്റുകളെക്കുറിച്ചാണ് താരം പറയുന്നത്.

Advertisements

തന്നെ കുറിച്ച് അ ശ്ലീ ല ചുവയുള്ള തലക്കെട്ടും തംബ്‌നെയിലും കൊടുത്താണ് കുറിച്ച് വർണ്ണിക്കുന്നതെന്നും ബിഗ് ബോസ് ഹൗസിലെ രതി ലീലകൾ. പുതപ്പിനുള്ളിൽ കിടന്ന് എന്തും ചെയ്യാം എന്നൊക്കെയാണ് ഹെഡ് കൊടുക്കുന്നതെന്ന് മനീഷ ചൂണ്ടിക്കാണിക്കുന്നു.

ALSO READ- ദളപതി സെറ്റിലേക്ക് മമ്മൂട്ടി സ്ഥിരമായി എത്തിയിരുന്നത് വൈകി; ആ ശീലം മാറ്റിയത് രജനികാന്ത്; വെളിപ്പെടുത്തൽ

പിന്നെ ഒരാൾ മനീഷ തള്ള, മനീഷ കിളവി എന്നൊക്കെ പറയുകയാണ്. അപ്പോൾ അയാളൊന്ന് കണ്ണാടിയിൽ നോക്കിയാൽ കൊള്ളാമെന്നാണ് എനിക്ക് പറയാനുള്ളതെന്ന് മനീഷ പറയുന്നു.

താൻ ശരീരത്തിൽ പല ഭാഗങ്ങളും എക്‌സ്ട്രാ ഫിറ്റ് ചെയ്ത് വെച്ചിരിക്കുന്നതാണെന്ന് ആണ് അയാൾ പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ താൻ ഇതിനെതിരെ തുറന്നടിച്ച് പറഞ്ഞിരുന്നെന്നും തുണി അഴിച്ചു കാണിച്ചു തെളിയിക്കാൻ ഒന്നും നമുക്ക് പറ്റില്ലെന്നും മനീഷ വിശദീകരിച്ചു.

അതിൽ അദ്ദേഹം തന്നെ പറയുന്നുണ്ട് 24 മണിക്കൂറും ഇതൊക്കെ കെട്ടിവെച്ചു നടക്കുമ്പോൾ സ്‌കിനിന് ബുദ്ധിമുട്ടല്ലേ എന്നൊക്കെ. എന്തൊരു കരുതലാണ് ആ മനുഷ്യന് എന്നാണ് മനീഷ പരിഹസിക്കുന്നത്.

ALSO READ-കല്യാണം ജീവിതത്തിന്റെ ഭാഗം; ജീവിത പങ്കാളി നമ്മളെ ഡോമിനേറ്റ് ചെയ്യുകയാണെങ്കിൽ അത് ടോക്‌സിസിറ്റി തന്നെയാണ്: നമിത പ്രമോദ്

കൂടാതെ, എല്ലാവരോടും ഉള്ള അപേക്ഷ, നിങ്ങൾ വിമർശിച്ചോളൂ. അവിടെ ഇനിയും നൂറ് ദിവസം തുടരാനുള്ള മത്സരാർത്ഥികളുണ്ട്. ഞങ്ങളൊക്കെ ഭാഗ്യത്തിന് നേരത്തെ പുറത്തായവരാണ്. അവിടെ ഇപ്പോഴും ഓരോ പ്രശ്‌നങ്ങൾ നടക്കുന്നുണ്ട്. അതിനെയൊക്കെ അതിന്റെ രീതിയിൽ വിമർശിച്ചോളൂ എന്നാണെന്ന് മനീഷ പറയുന്നു.

എന്ത് വന്നാലും നമ്മുടെയൊക്കെ ഭാഗത്ത് തെറ്റ് കണ്ടാൽ തീർച്ചയായും നിങ്ങൾ ചൂണ്ടിക്കാണിക്കണം. അതൊക്കെ നമുക്കും ഇഷ്ടമാണ്. പക്ഷേ അവിടെയുള്ളവർക്കെല്ലാം കുടുംബമുണ്ട്. 100 ദിവസം കഴിഞ്ഞും അവർക്കൊരു ജീവിതമുള്ളതാണെന്നും മനീഷ ഓർമ്മിപ്പിക്കുകയാണ്.

Advertisement