കല്യാണം ജീവിതത്തിന്റെ ഭാഗം; ജീവിത പങ്കാളി നമ്മളെ ഡോമിനേറ്റ് ചെയ്യുകയാണെങ്കിൽ അത് ടോക്‌സിസിറ്റി തന്നെയാണ്: നമിത പ്രമോദ്

209

ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നർത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനിൽ എത്തിയത്.

അന്തരിച്ച പ്രമുഖ സംവിധാനയകൻ രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയിൽ എത്തിയത്. ആ ചിത്രത്തിൽ റഹ്‌മാന്റെ മകളുടെ വേഷത്തിൽ എത്തിയ നമിത പിന്നീട് സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന സിനിമയിൽ നിവിൻ പോളിയുടെ നായികയായി എത്തി.

Advertisements

തുടർന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യൻ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു. ഇപ്പോഴിതാ പുതിയ ബിസിനസൊക്കെയായി തിരക്കിലാണ് നമിത പ്രമോദ്. സോഷ്യൽമീഡിയയിൽ സജീവമായ നമിത തന്റെ പുത്തൻ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ALSO READ- എപ്പോഴും സെ ക് സ് ചെയ്യണം, അതും പോൺ വീഡിയോകളിൽ ഉള്ളത് പോലെ ചെയ്യണം, ആദ്യരാത്രി കഴിഞ്ഞു രണ്ടു ദിവസത്തേക്ക് എണീക്കാൻ പറ്റിയില്ല: ഭർത്താവിന് എതിരെ സംയുക്തയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് അഭിപ്രായം തുറന്ന് പറയുകയാണ് നമിത. കല്യാണം ജീവിതത്തിന്റെ ഭാഗമാണെന്നും എന്നാൽ അതൊരിക്കലും ആരുടെയും ആഗ്രഹങ്ങളെ ഡോമിനേറ്റ് ചെയ്യാൻ പാടില്ലെന്നുമാണ് താരം പറയുന്നത്. എനിക്ക് കല്യാണം കഴിഞ്ഞ ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരോട് വിവാഹജീവിതത്തെപ്പറ്റിയൊക്കെ സംസാരിക്കാറുണ്ട്. കല്യാണം എന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അതൊരിക്കലും നമ്മുടെ ആഗ്രഹങ്ങളെ ഡോമിനേറ്റ് ചെയ്യാൻ പാടില്ലെന്നാണ് താരം റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

തന്റെ അഭിപ്രായത്തിൽ വിവാഹജീവിതത്തിൽ രണ്ട് പേർക്കും തുല്യമായ പവർ ഉണ്ടായിരിക്കണം. സിനിമയിൽ നിന്ന് കുറച്ച് മാറി നിൽക്കണോ വേണ്ടയോ എന്നത് നമ്മുടെ മാത്രം ചോയിസ് ആയിരിക്കണം. സിനിമയിൽ ഒരുപാട് പേർ കല്യാണത്തിന് ശേഷവും അഭിനയിക്കുന്നുണ്ട്. എന്റെ വീട്ടിൽ നിന്ന് കല്യാണത്തിന് നിർബന്ധിച്ചിട്ടില്ലെന്നും നമിത വിശദമാക്കി.

ALSO READ- കാവ്യാ മാധവനേയും ദിവ്യ ഉണ്ണിയെയും ഒന്നും ആരും മൈൻഡ് ചെയ്തതേ ഇല്ല, ശ്യാമിലി ആയിരുന്നു അന്നത്തെ താരം: സംഭവം ഇങ്ങനെ

തന്നോട് വീട്ടുകാർ പറഞ്ഞത് നിനക്ക് അഭിനയിക്കണമെങ്കിൽ അഭിനയിക്കാം ഇല്ലെങ്കിൽ വേണ്ടെന്നാണ്. ജീവിത പങ്കാളി നമ്മളെ ഡോമിനേറ്റ് ചെയ്യുകയാണെങ്കിൽ അത് ടോക്സിസിറ്റിയാണെന്നും താരം പറഞ്ഞു. സിനിമ ഒരിക്കലും തന്റെ പഠനത്തിനെ ബാധിക്കരുത് എന്നുണ്ടായിരുന്നെന്നും താനൊരു ബോൺ ആക്ടറല്ലെന്നും താരം പറഞ്ഞു. താൻ മോശമായിട്ട് അഭിനയിച്ച സിനിമകളും തരക്കേടില്ലാത്ത രീതിയിൽ അഭിനയിച്ച സിനിമകളുമുണ്ടെന്നും നമിത പറഞ്ഞു.

തന്റെ പഠനത്തെ സിനിമ ഒരിക്കലും ബാധിക്കരുതെന്നുണ്ടായിരുന്നു. സിനിമയിൽ നിന്ന് ബ്രേക്കെടുക്കണമെന്നൊക്കെ തോന്നിയിട്ടുണ്ട്. പല ആർട്ടിസ്റ്റുകളും അടുപ്പിച്ച് തന്നെ സിനിമ ചെയ്യാറുണ്ട്. എന്നാൽ താനൊരു ബോൺ ആക്ടറൊന്നുമല്ല. മോശമായിട്ട് അഭിനയിച്ച സിനിമകളുമുണ്ട്. തരക്കേടില്ലാത്ത രീതിയിൽ അഭിനയിച്ച സിനിമകളുമുണ്ട്. തനിക്ക് ഒരു നടിയെന്ന രീതിയിൽ വളരണമെന്നേ ഉണ്ടായിരുന്നുള്ളു. അത് ഷോക്കെയ്സ് ചെയ്യാനും കഴിയണം. അങ്ങനെയൊക്കെയുള്ള ആഗ്രഹങ്ങളെ തനിക്കുള്ളുവെന്നും നമിത പറഞ്ഞു.

ഞാനാർക്കും പ്രോമിസൊന്നും കൊടുത്തിട്ടില്ല, വർഷത്തിൽ ഇത്ര സിനിമ വെച്ച് ചെയ്തോളാമെന്നൊന്നും. ഇപ്പോൾ പ്രായവും സ്‌കിൻ കളറൊന്നും സിനിമയിൽ ഒരു പ്രശ്നമല്ല. എല്ലാ ആക്ടേഴ്സിന്റെ ജീവിതത്തിലും ഉയർച്ചകളും താഴ്ച്ചകളുമുണ്ടാകുമെന്നും നമിത വിശദീകരിച്ചു.

Advertisement