നായികയായി എത്തുന്ന മഞ്ജുഷയോട് പ്രണയം തുറന്ന് പറഞ്ഞ് അച്ചു സുഗന്ധ്; പക്ഷെ പണി പാളിയത് അച്ചുവിന് തന്നെ; വൈറൽ

217

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയൽ. പതിവ് പൈങ്കിളി കണ്ണീർ സീരിയലുകളിൽ നിന്നൊക്കെ വ്യത്യസ്തമാണ് സാന്ത്വനം. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകർക്ക് ഒപ്പം യുവപ്രേക്ഷകരും സാന്ത്വനത്തിന് കൂടുതലാണ്.

സാന്ത്വനത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരുമാണ്. പിന്നീട് സാന്ത്വനത്തിലേക്ക് ഒരു കഥാപാത്രം കൂടി എത്തിയിരുന്നു. നടൻ അച്ചു സുഗന്ധ് അവതരിപ്പിക്കുന്ന കണ്ണൻ എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണായ അച്ചുവാണ് പുതിയ താരമായി എത്തിയത്. ടിക് ടോക്കിലൂടെ പ്രശസ്തയായ മഞ്ജുഷ മാർട്ടിൻ ആണ് നായികയായി അച്ചു സുഗന്ധിനായി എത്തിയത്. സോഷ്യൽ മീഡിയയിലും ഒരുപാട് ആരാധകർ അച്ചു സുഗന്ധിനുണ്ട്.

Advertisements

സ്വന്തമായി യൂട്യൂബ് ചാനലുള്ള അച്ചു സെറ്റിൽ വെച്ച് എല്ലാവരേയും പ്രാങ്ക് ചെയ്യുനന്തും വീഡിയോയായി പോസ്റ്റ് ചെയ്യുന്നതും പതിവാണ്. ഇപ്പോഴിതാ മഞ്ജുഷയെ പ്രാങ്ക് ചെയ്യാൻ നോക്കി പണി കിട്ടിയിരിക്കുകയാണ് അച്ചുവിന്.

ALSO READ- ഇനിയും പലതും അനുഭവിക്കാൻ ഞാൻ തയ്യാറാണ്; 35 വയസല്ല, 17 വർഷത്തെ അനുഭവ പരിചയമുള്ള 18 വയസ്സായ കുട്ടിയാണ്; പിറന്നാളിന് ഹൃദ്യമായ കുറിപ്പുമായി സാധിക വേണുഗോപാൽ

മഞ്ജുഷയെ വിളിച്ച് പ്രാങ്ക് ചെയ്ത വീഡിയോ വൈറലാവുകയാണ്. തന്റെ ചാനലിന് വേണ്ടി മനീഷയെ വിളിച്ചു, പിന്നീട് പല വിശേഷങ്ങളുമൊക്കെ താരം ചോദിച്ചിങ്ങനെ വരികയാണ്. പിന്നീട് മനീഷയോട് പ്രണയമാണെന്ന് അച്ചു പറയുകയാണ്.

എന്നാൽ, പ്രണയം തുറന്ന് പറഞ്ഞപ്പോൾ മഞ്ജുഷ വിശ്വസിച്ചില്ല. ഞാൻ ചേട്ടനെ പത്തുമാസമായി കാണുന്നുണ്ടെന്നും ഇത്രയും നാൾ വർക്കിന്റെ കാര്യത്തിനല്ലാതെ മറ്റൊന്നിനും വിളിക്കുകയോ ചാറ്റ് ചെയ്യുകയോ ചെയ്യാത്ത ചേട്ടൻ ഇത് പറയണമെങ്കിൽ ഒന്നുകിൽ ചേട്ടൻ ഏതെങ്കിലും ഇൻർവ്യൂവിൽ ആയിരിക്കുമെന്നാണ് മഞ്ജുഷ ഈഹിച്ച് പറയുന്നത്.

ALSO READ- കുറച്ച് ദിവസം എയ്ഞ്ചൂട്ടൻ ഞങ്ങളോടൊപ്പം ഉണ്ടാവും, ഷോ കഴിഞ്ഞ് വന്നതിന്റെ നല്ല ക്ഷീണമുണ്ട്; ടേക്ക് കെയർ ചെയ്യുന്നതിന്റെ സന്തോഷത്തിൽ ഹെയ്ദി സാദിയ

അല്ലെങ്കിൽ ചേട്ടന്റെ ചാനലിന്റെ കണ്ടന്റിന് വേണ്ടി പ്രാങ്ക് കോൾ ചെയ്യുന്നതായിരിക്കും എന്നും മഞ്ജുഷ പറയുന്നു. പിന്നീട് മഞ്ജുഷയെ എത്ര വിശ്വസിപ്പിക്കാൻ അച്ചു നോക്കിയെങ്കിലും നടന്നില്ല. മഞ്ജുഷയ്ക്ക് മുന്നിൽ മുട്ടുമടക്കുകയായിരുന്നു അച്ചു പിന്നീട്.

Advertisement